അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

ഹജ്ജ് തീര്‍ഥാടക സേവനത്തിന്റെ മാധുര്യം

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും അതീവ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവവുമായിരിക്കും. ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനും സേവനപാതയില്‍ ആത്മസായൂജ്യം...

സമൂഹത്തിന് അന്യമാകുന്ന ധാര്‍മികത

നമ്മുടെ ധാര്‍മിക സദാചാര രംഗം നാള്‍ക്കുനാള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നുവെന്നതിന് പ്രത്യേകം സ്ഥിതി വിവരക്കണക്കുകള്‍ ആവശ്യമില്ല. സമൂഹത്തില്‍ അധാര്‍മികത വരുത്തുന്ന വിനയും ദുസ്വാധീനവും വര്‍ധിക്കുന്നുവെന്നതിനും നമുക്ക് തെളിവുകള്‍ വേണ്ട....

meet.jpg

ഒരു മാതൃകാ കുടുംബ സംഗമം

മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്ന നാല്തലമുറ കളിലെ മുന്നൂറോളം കുടുംബാംഗങ്ങള്‍ ഒരുമയോടെ സംഗമിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും ആഹ്ലാദവും അനിര്‍വചനീയമാണല്ലൊ. 'കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം' എന്ന് പറയുന്നതിനെ...

madyan.jpg

മദായിന്‍ സ്വാലിഹിലെ ചരിത്രഭൂമിയിലൂടെ

ചെറുപ്പത്തില്‍ മദ്രസയില്‍ പഠിച്ച ബാലപാഠങ്ങള്‍ പലപ്പോഴും മനോമുകുരത്തിലേക്ക് കടന്നു വരാറുണ്ട്. ഹൂദ് നബിയുടെ ആദ് വംശവും സാലിഹ് നബിയുടെ സമൂദ് വംശവും വളരെ ആരോഗ്യവാന്മാരും ഇരുമ്പു പോലെ...

Page 3 of 3 1 2 3

Don't miss it

error: Content is protected !!