അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

compete.jpg

നമ്മള്‍ അവഗണിക്കുന്ന മത്സരം

ഭൗതിക ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം മത്സരത്തിലാണ്. മറ്റുള്ളവരെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് വ്യക്തിയും സമൂഹവും രാഷ്ട്രവും ഗൗരവമായി ചിന്തിക്കുന്നതും കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും. എങ്ങനെ സമൃദ്ധിയിലും...

അസ്തമയത്തിലേക്ക് നിങ്ങുന്ന ഗള്‍ഫ് പ്രവാസം

ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില്‍ ഒരു 'റിവേഴ്‌സ് മൈഗ്രേഷ'നെ (മടക്ക പ്രവാസം) കുറിച്ച ചിന്തകള്‍ക്ക് ആക്കം കൂട്ടേണ്ട പ്രതിസന്ധിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില...

cake.jpg

ഭൗതിക വിഭവങ്ങള്‍ വിശ്വാസത്തെ ഞെരുക്കാതിരിക്കാന്‍

മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഇഹലോക ജീവിതത്തില്‍ തീര്‍ച്ചയായും അശ്രദ്ധനാണ്. പലരും ഭൗതിക വിഭവങ്ങള്‍ കണക്കില്ലാതെ വാരിക്കൂട്ടാനാണ് ഈ ക്ഷണികമായ ഇഹലോക ജീവിതത്തില്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നത്. ജീവിതലക്ഷ്യം വിസ്മരിച്ചു കൊണ്ടാണ്...

pray3.jpg

തന്നെ ഓര്‍ക്കുന്നവരെയാണ് അല്ലാഹു ഓര്‍ക്കുക

നമ്മുടെ ജീവിതം അമൂല്യമാണ്. അത് കൊണ്ട് തന്നെ ജീവിതത്തെ കുറിച്ച ശരിയായ കാഴ്ചപ്പാട് എപ്പോഴും നമുക്കുണ്ടാവുക എന്നത് അനിവാര്യമാണ്. വ്യക്തമായ ദിശാ ബോധത്തോടെയാണോ ഈ ക്ഷണികമായ ഭൗതിക...

job.jpg

നാം വീണ്ടെടുക്കേണ്ടത് തൊഴിലെടുക്കാനുള്ള മനസ്സ്‌

ലോകത്ത് നിയുക്തരായ എല്ലാ പ്രവാചകന്മാരും ജീവിതത്തിലെ മുഴുരംഗങ്ങളിലേക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവിത സരണിയില്‍ നാം ആര്‍ജിക്കേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളിലോക്കെ അവര്‍ നല്‍കിയിരുന്നതായി നമുക്ക്...

light1.jpg

ചുറ്റുപാടിലേക്ക് പരക്കാനുള്ളതാണ് നമ്മിലെ വെളിച്ചം

പരലോകമോക്ഷം ഉദ്ദേശ്യവും ലക്ഷ്യവുമാക്കി ഇഹലോക ജീവിതത്തില്‍ പരമാവധി പ്രയത്‌നിക്കാനാണ് വിശ്വാസികളോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഈ ഒരു ദിശാബോധത്തോടെ നന്മകള്‍ പ്രവര്‍ത്തിച്ച് ഇഹലോകജീവിതത്തില്‍ സംശുദ്ധജീവിതം നയിക്കുന്നവന് മാത്രമേ ഇഹപര...

സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന മനുഷ്യാവകാശം

സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തേണ്ട മനുഷ്യാവകാശങ്ങളും വ്യക്തികള്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട മര്യാദകളും പാലിക്കുന്നതില്‍ നാം എന്തുമാത്രം ജാഗ്രത്താകുന്നുവെന്ന് എപ്പോഴെങ്കിലും വിലയിരുത്തിയിട്ടുണ്ടോ? നാം തൊഴിലാളിയോ യജമാനനൊ പാവപ്പെട്ടവനോ മുതലാളിയോ ഒക്കെ...

ആരോഗ്യസംരക്ഷണം ജീവിതവിജയത്തിന്

'ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്' എന്ന ആപ്തവാക്യം വളരെ ശ്രദ്ധേയവും പ്രസിദ്ധവുമാണ്. ആരോഗ്യത്തിനും മനുഷ്യനന്മക്കും പ്രചോദനമാകേണ്ട ഇത്തരം കാര്യങ്ങളെ കുറിച്ച് നാമെപ്പോഴെങ്കിലും ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യ സംരക്ഷണത്തിനും...

dress-code.jpg

വഴിവിട്ടുപോകുന്ന നമ്മുടെ വേഷവിധാനങ്ങള്‍

അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ മഹത്തായ ഒന്നാണ് വസ്ത്രങ്ങള്‍. സ്രഷ്ടാവ് നല്‍കിയ ഈ അനുഗ്രഹം അലങ്കാരത്തിനും സൗന്ദര്യത്തിനും ഉപയോഗപ്പെടുത്തി മാന്യമായ വിധത്തില്‍ വേഷവിധാനനരീതി സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു....

പാഠമാകേണ്ട പ്രകൃതിദുരന്തങ്ങള്‍

മനുഷ്യന്‍ എത്ര നിസ്സഹായനും ദുര്‍ബലനുമാണെന്ന് ഓരോ ദുരന്തങ്ങളും നമ്മെ ഓര്‍മപ്പെടുത്തുകയാണ്. അഹന്തകളുടെ മണിമേടകളില്‍ കഴിയുന്ന മനുഷ്യനെ കശക്കിയെറിയാന്‍ ഒരു നിമിഷം പോലും ആവശ്യമില്ലെന്നാണവ കാണിച്ചു തരുന്നത്. മണിക്കൂറില്‍ ...

Page 2 of 3 1 2 3

Don't miss it

error: Content is protected !!