അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

tablet33.jpg

സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ പ്രവാസികളും വിസ്മരിക്കരുത്

സൈബര്‍ മേഖലയെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഒരു വിഭാഗമാണല്ലോ പ്രവാസികള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ജോലിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരാണവര്‍. കുടുംബങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടു...

വായന മരിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞ അന്താരാഷ്ട്ര പുസ്തകമേള

സൗദി പൗരന്മാരുടെ സാംസ്‌കാരിക ഔന്നത്യവും വായാനാപ്രേമവും തുറന്നു കാട്ടുന്നതായിരുന്നു ജിദ്ദയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകമേള. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അതി പ്രസരം നമ്മുടെ പുസ്തക വായനയെ...

ദൈവിക ജീവിതവ്യവസ്ഥയുടെ ലംഘനം അസമാധാനത്തിന് കാരണം

സമകാലീന സമൂഹത്തെ ഇന്നു ഭീകരമാം വിധം അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണല്ലൊ അസമാധാനം നിറഞ്ഞ അന്തരീക്ഷം. മതത്തിന്റെ പേരിലും അല്ലാതെയും വിവിധ നാടുകളില്‍ നടക്കുന്ന അക്രമങ്ങളും തീവ്രവാദ...

beef-fest1.jpg

ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍

ഇന്ത്യയിലെ ഉത്തരപ്രദേശിലെ രാദ്രിയില്‍ മാട്ടിറച്ചി സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ച് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളായ സംഘ്പരിവാര്‍ ഗൃഹനാഥനെ മൃഗീയമായി കൊന്ന സംഭവം ലോകമാധ്യമങ്ങളില്‍ പോലും ഏറെ ശ്രദ്ധേയമായ വാര്‍ത്തകളിലൊന്നാണല്ലൊ....

journey.jpg

യാത്രയില്‍ അവഗണിക്കപ്പെടുന്ന നമസ്‌കാരം

ഔദ്യോഗിക ജീവിതത്തിനിടയില്‍ പലപ്പോഴും നീണ്ട യാത്ര ചെയ്യാന്‍ അവസരം കിട്ടുമ്പോഴൊക്കെ ചിന്തയിലേക്ക് വരാറുള്ള ഒരു വിഷയമാണ് മുസ്‌ലിം യാത്രക്കാരുടെ നമസ്‌കാരത്തോടുള്ള സമീപനം. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ജീവിതത്തില്‍...

nextgen.jpg

സാമൂഹ്യമാറ്റത്തിനാവട്ടെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍

ദൃശ്യമാധ്യമരംഗം ഇന്ന് സമകാലീന യുഗത്തില്‍ മനുഷ്യമനസ്സില്‍ ഏറെ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ഈ രംഗത്ത് ധാര്‍മിക സനാതന മൂല്യങ്ങള്‍ക്ക് ഇടം നല്‍കി വിവിധ...

മിഴിവാര്‍ന്ന ഓര്‍മകളുണര്‍ത്തുന്ന ‘മധുരമെന്‍ മലയാളം’

ഇലക്ട്രോണിക്ക് മീഡിയകളുടെ അതിപ്രസരം നമ്മുടെ പുസ്തക വായനയെ സാരമായി ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രത്യേക സ്ഥിതിവിവര കണക്കുകളുടെ ആവശ്യമില്ല. മലയാളികളുടെ ചരിത്ര സംസ്‌കാരം വിലയിരുത്തിയാല്‍ 'വായന' സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു...

cyber.jpg

സാങ്കേതികവിദ്യക്ക് കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ജീവിതലക്ഷ്യം

ദൈവപ്രീതി നേടി പരലോകവിജയം വരിക്കുന്ന വിശ്വാസിയാവുക എന്നതാണല്ലോ നമ്മുടെ ജീവിതലക്ഷ്യം. ഉത്തരവാദിത്തങ്ങള്‍ നാം ഏറ്റെടുത്ത് സുകൃതങ്ങള്‍ ചെയ്ത് ജീവിക്കുമ്പോള്‍ നമ്മുടെ ജീവിത പുരോഗതിയുടെ വഴികള്‍ പ്രപഞ്ചനാഥന്‍ തുറന്നു...

മുസ്‌ലിം ലോകത്തിന് പ്രതീക്ഷയേകി സൗദി മാറ്റത്തിന്റെ വഴിയില്‍

മണലാരണ്യവും വിഭവങ്ങളും കൊണ്ട് ദൈവം ഏറെ അനുഗ്രഹം വര്‍ഷിച്ച പരിശുദ്ധ നാടുകളില്‍ തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്ന അപൂര്‍വം ഭൂമികളിലൊന്നാണ് സൗദി അറേബ്യ. ആദം നബി മുതലുള്ള അനേകായിരം...

yanbu.jpg

മണലാരണ്യത്തില്‍ വിസ്മയം തീര്‍ത്ത പുഷ്പനഗരിയിലൂടെ

മണലാരണ്യങ്ങള്‍ ദൈവാനുഗ്രഹങ്ങളിലെ സവിശേഷമായ ഒന്നാണ്. അതിന്റെ പരിസര പ്രകൃതി ചിത്രീകരിക്കാനും സംസ്‌കാര പൈതൃകത്തെ കുറിച്ച് വര്‍ണിക്കാനും അക്ഷരങ്ങള്‍ക്കാവില്ല. സമ്പുഷ്ടമായ പൗരാണിക അറബ് സാംസ്‌കാരിക തനിമ കാത്ത് സൂക്ഷിക്കാന്‍...

Page 1 of 3 1 2 3
error: Content is protected !!