Current Date

Search
Close this search box.
Search
Close this search box.

ഖാലിദ് ഹറൂബ്

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അറബ് മീഡിയ പ്രൊജക്ട് കോഡിനേറ്ററാണ് ഖാലിദ് ഹറൂബ്. ബത്‌ലഹേമിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഖാലിദ് ഹുറൂബ് ഹമാസിനെകുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ മധ്യപൗരസ്ത്യ വിഭാഗത്തില്‍ പ്രൊഫസറായും ജോലി ചെയ്യുന്ന ഖാലിദ് ഹറൂബ്, അല്‍ ജസീറ ചാനലിന് വേണ്ടി ഒരു ബുക്‌റിവ്യൂ പരിപാടിയും നടത്തുന്നുണ്ട്. ഇംഗ്ലീഷിലും അറബിയിലുമായി 11 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘Hamas : Political Thought and Practice’  ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. Hamas : a Beginner’s Guide, Political Islam : Context versus Ideology  (Editor), Religious Broadcasting in the Middle East എന്നീ പുസ്തകങ്ങള്‍ ഇംഗ്ലീഷിലും Fragility of Ideology and Might of Politics, In Praise of Revolution, Tattoo of Cities (Literature) എന്നീ പുസ്തകങ്ങള്‍ അറബിയിലും പുറത്തിറക്കിയിട്ടുണ്ട്.

Related Articles