Current Date

Search
Close this search box.
Search
Close this search box.

ഡോ. സലാഹ് സുല്‍ത്താന്‍

സലാഹുദ്ദീന്‍ അബ്ദുല്‍ ഹലീം സുല്‍ത്താന്‍ 1959 ആഗസ്റ്റ് 20 (ഹി. 1379 സഫര്‍ 16)ന് ഈജിപ്തില്‍ ജനിച്ചു. 1981 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ദാറുല്‍ ഉലൂം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനത്തിലും ഒന്നാം റാങ്കോടെ ബിരുദവും 1987 ല്‍ ഇസ്‌ലാമിക ശരീഅത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1992 ല്‍ ദാറുല്‍ ഉലൂമില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1994 കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ലാ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 1999 ല്‍ ദാറുല്‍ ഉലൂമില്‍ അസോസിയേറ്റ് പ്രഫസറും 2007 ല്‍ പ്രഫസറുമായി തെരെഞ്ഞെടുക്കപ്പെട്ടു. അമ്പതോളം പുസ്തകങ്ങളും അത്ര തന്നെ പഠനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Related Articles