ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്.
ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്.

മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

കാറല്‍ മാര്‍ക്‌സും തൃശൂരിലെ കച്ചവടക്കാരനും

കാറല്‍ മാര്‍ക്‌സ് കാലം കണ്ട മഹാനായ ചിന്തകനും ദാര്‍ശനികനും തികഞ്ഞ ഭൗതികവാദിയുമാണല്ലോ. മ്യൂഷ് എന്ന ഓമനപ്പേരിലറിയപ്പടുന്ന മകന്‍ എഡ്ഗാറിന്റെ മരണ വേളയില്‍ അദ്ദേഹം അത്യധികം അസ്വസ്ഥനായി. മരണച്ചടങ്ങുകളില്‍...

ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങള്‍

മനുഷ്യ ശരീരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. കേരളത്തില്‍ നിന്നതിന് ഡല്‍ഹിയിലെത്താന്‍ ഏതാനും മണിക്കൂകള്‍ വേണം. അമേരിക്കയിലെത്താന്‍ അതിനെക്കാള്‍ എത്രയോ സമയം ആവശ്യമാണ്. വാര്‍ധക്യം ബാധിക്കുന്നതോടെ അത് ദുര്‍ബലമാവുകയും ചെയ്യുന്നു....

സസ്യഭുക്കുകളും അഹിംസയും

ജീവജാലങ്ങളെ കൊന്നു തിന്നുന്നത് ക്രൂരതയല്ലേ? പലരും ഉന്നയിക്കാറുള്ള ചോദ്യമാണിത്. ഒരു ജീവിയെയും ഹനിക്കാത്തവരായി ആരുമില്ലെന്നുള്ളതാണ് വസ്തുത. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം കഴിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്കും ജീവനും വികാരവുമുണ്ടെന്നത് സുസമ്മതമത്രെ....

മാംസാഹാരം ക്രൂരതക്ക് കാരണമോ?

എറണാകുളത്തെ ഒരു മാധ്യമ പ്രവര്‍ത്തക, അഭിമുഖം ആവശ്യപ്പെട്ട് ഓഫീസില്‍ വന്നു. ഭക്ഷണ സമയമായപ്പോള്‍ ഞാന്‍ അവരെ കാന്റീനലേക്ക് ക്ഷണിച്ചു. ഉടനെ അവരുടെ പ്രതികരണം 'നിങ്ങള്‍ മാംസവും മത്സ്യവുമൊക്കെ...

അതിരുകളില്ലാത്ത ഗുരുപരമ്പര

ഇന്ന് വായനാദിനം. അല്ലാഹു തന്റെ അന്ത്യദൂതനോട് ആദ്യമായി ആവശ്യപ്പെട്ടത് വായിക്കാനാണ്. അറിവിന്റെ കവാടം വായനയാണ്. അത് നമ്മുടെ ജീവിതത്തിന് തെളിച്ചമേകുന്നു. മനസ്സിന് വെളിച്ചം നല്‍കുന്നു. ലോകത്ത് പ്രകാശം...

സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ആര്‍ത്തിയും അരാജകത്വവും

സോളാര്‍ തട്ടിപ്പിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണനുമായുള്ള ദാമ്പത്യബന്ധം തകരാന്‍ കാരണം അയാളുടെ ശാലുമോനോനുമായുള്ള അവിഹിത ബന്ധമാണെന്ന് ഭാര്യ സരിത ആരോപിക്കുന്നു. ഭാര്യ സരിതയുമായുമായി താന്‍ അകലാന്‍ കാരണം...

കരുത്തരായ കോടിപതികളെ തോല്‍പിച്ചുകൊണ്ടിരിക്കുന്ന റഈസ്

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത മഹല്ല് ഖാദിയുമായ ടി. കെ. എം ബാവ മുസ്‌ലിയാരുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനായി ഇന്നുരാവിലെ...

ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രതീക്ഷകള്‍ പൂവണിയട്ടെ

മരണത്തിന് മുമ്പെ മുജാഹിദ് സംഘടനകള്‍ക്കിടയില്‍ ഐക്യം പുലര്‍ന്നുകാണണമെന്ന അതിയായ ആഗ്രഹവും അതിലുള്ള ആത്മാര്‍ഥമായ പ്രതീക്ഷയും പ്രകടിപ്പിക്കുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ കുറിപ്പ് 'മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ' (ചന്ദ്രിക...

മരുന്ന് കമ്പനികള്‍ക്ക് ആര് മൂക്കുകയറിടും

ഏതാനും ദിവസം മുമ്പ് സഹധര്‍മ്മിണി ഒരു ശസ്ത്രക്രിയക്ക് വിധേയയായി. പിന്നീട് പനി അനുഭവപ്പെട്ടപ്പോള്‍ ഡോക്ടര്‍ ഗ്ലാക്‌സോ കമ്പനിക്കാരുടെ ഒരു ഗുളിക എഴുതിത്തന്നു. അതു തന്നെ വാങ്ങണമെന്നും മൂന്നെണ്ണം...

ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ വിമര്‍ശിക്കുന്നവര്‍ അറിയാന്‍

ഇസ്ലാം നിര്‍ബന്ധിതാവസ്ഥയില്‍ ബഹുഭാര്യത്വം അനുവദിച്ചിരുക്കുന്നു. അതും ഭാര്യമാര്‍ക്കിടയില്‍ കൃത്യമായ നീതി പുലര്‍ത്തണമെന്ന നിബന്ധനയോടെയും. അതോടൊപ്പം എല്ലാ വിവാഹബാഹ്യ ബന്ധങ്ങളെയും കര്‍ക്കശമായി വിലക്കിയിരിക്കുന്നു. അതു കൊണ്ടുതന്നെ താന്‍ ബന്ധപ്പെടുന്ന...

Page 33 of 34 1 32 33 34

Don't miss it

error: Content is protected !!