ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്.
ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്.

മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

ജയിച്ചാല്‍ സ്വാതന്ത്ര്യ സമരം ; തോറ്റാല്‍ വിഘടനവാദം

1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അഅ്‌സമിനെ ബംഗ്ലാദേശിലെ വിവാദ ട്രൈബ്യൂണല്‍ 90 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. 91...

പാര്‍ലമെന്റ് ആക്രമണം ; സംഘടിപ്പിച്ചതാര്?

2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍ ആസൂത്രണം ചെയ്തത് നടപ്പാക്കിയതാണെന്ന് ഗുജറാത്തിലെ സീനയര്‍ ഐ പി എസ് ഓഫീസര്‍ സതീഷ് ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നു.പാര്‍ലമെന്റ് ആക്രമണത്തിന്റെ...

ബാങ്ക് സമയ ഏകീകരണം ; ആര്‍ മുന്‍കയ്യെടുക്കും?

മലബാര്‍ ഭാഗത്ത് മഗ്‌രിബ് ബാങ്കിന്റെ സമയത്തില്‍ വിവിധ വിഭാഗങ്ങള്‍ നടത്തുന്ന പള്ളികളില്‍ വളരെ പ്രകടമായ വ്യത്യാസമുണ്ട്. റമാദന്‍ മാസത്തിലാണ് ഇത് പ്രകടമായി അനുഭവപ്പെടുക. ഒരേ വീട്ടിലും ഒരേ...

ബാല്യകാല നോമ്പില്‍ സംഭവിച്ച വീഴ്ച്ച

എന്റെ ബാല്യകാലം കൊടിയ ദാരിദ്രത്തിന്റെതായിരുന്നു. അതിനാല്‍ തന്നെ  കാരക്കുന്നിലെ പുലത്ത് ഗ്രാമത്തില്‍ നിന്ന് നടന്നാണ് മഞ്ചേരി ഹൈസ്‌കൂളിലേക്ക് പോയിരുന്നത്. രാവിലേയും വൈകുന്നേരവുംമായി ഇരുപത്തൊന്ന് കിലോമീറ്ററോളം നടക്കേണ്ടതുണ്ടായിരുന്നു. അക്കാലത്തെ...

മക്കളെ വില്‍ക്കുന്ന മാതാപിതാക്കള്‍

കാസര്‍കോട്ടെ കടപ്പുറം സുനാമി കോളനിയിലെ മാതാപിതാക്കള്‍ രണ്ടുമക്കളെ ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് വിറ്റ വാര്‍ത്ത നാം കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിക്കുകയുണ്ടായല്ലോ.ഏറെ പേര്‍ക്കും ജീവിതമിന്ന് സുഖിക്കാനുള്ളതാണ്....

തലമറക്കാനുള്ള അവകാശം രക്ഷിതാക്കള്‍ ആര്‍ജവം കാണിക്കണം

കഴിഞ്ഞ ബുധനാഴ്ച ജൂലൈ മൂന്നിന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി മുജീബുറഹ്മാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി എന്നിവരോടൊന്നിച്ച് വിദ്യാഭ്യാസ മന്ത്രി...

സഫര്‍ മഹ്മൂദ്മാരെയാണ്‌ നമുക്ക് വേണ്ടത്

മുസ്‌ലിംകളെ അനുനയിപ്പിക്കാനും കൂടെ നിര്‍ത്താനും ബി ജെ പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സയ്യിദ് സഫര്‍ മഹ്മൂദ് സ്വീകരിച്ച...

Abhaya-Kendram.jpg

തിരുവനന്തപുരത്തെ അഭയകേന്ദ്രം

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു പോയപ്പോള്‍ ജനസേവനത്തിന്റെ മഹിത മാതൃകയായി സ്ഥാപിതമായ അഭയ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. കൂടെ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എന്‍. എം....

ബഷീറിനെ പ്രചോദിപ്പിച്ചത് ഇസ്‌ലാമോ ഷാമനിസമോ?

വൈക്കം മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'വൃക്ഷച്ചുവട്ടിലെ സഞ്ചാരി' എന്ന ലേഖനത്തില്‍ അദ്ദേഹം ധാരാളമായി യാത്രചെയ്യാനും പ്രകൃതിയെ സ്‌നേഹിക്കാനും പ്രചോദനമുള്‍ക്കൊണ്ടത് ചരിത്രാതീത കാലത്തിനും മുമ്പ്...

സേവനത്തിന്റെ മഹിത മാതൃകയായി ബിസ്മി കള്‍ച്ചറല്‍ സെന്റര്‍

കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും സംഘാടകരുടെയും ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത വലിയ സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് അപരിചിതമാണ്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി, വാങ്ങുന്നവരുടെ ഫോട്ടോ ഒരു കാരണ...

Page 32 of 34 1 31 32 33 34

Don't miss it

error: Content is protected !!