ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്.
ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്.

മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

സംഘ്പരിവാർ പ്രീണനം

പിണറായി വിജയൻറെ സർക്കാറും സി.പി.എമ്മും സംഘ് പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ ജമാഅത്തെ ഇസ്ലാമിയും അതിൻറെ മാധ്യമങ്ങളും വിമർശിച്ചത് കമ്യൂണിസ്റ്റുകാരെ അങ്ങേയറ്റം പ്രകോപിതരാക്കിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കാർ നുണ...

ഹിറ്റ് ലറോടും മുസോളിനിയോടും സാമ്യത?

ജമാഅത്ത് വിമർശകൻ സയ്യിദ് മൗദൂദിയെ ലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാൻ കാരണക്കാരായ ഹിറ്റ്ലറോടും മുസോളിനിയോടുമാണ് ഉപമിച്ചത്. എന്നാൽ സയ്യിദ് മൗദൂദി ഒരാളെയും കൊന്നിട്ടില്ല. തൻറെ അനുയായികളോട് ആരെയും കൊല്ലാൻ...

പരാജയപ്പെട്ട ഗൂഢ തന്ത്രം

മറ്റെല്ലാ ജമാഅത്ത് വിമർശകരെയും പോലെ കമ്യൂണിസ്റ്റുകാരും സയ്യിദ് മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ഖാദിയാനി പ്രക്ഷോഭത്തെയും അതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുനീർ കമ്മീഷൻ റിപ്പോർട്ടിനെയും എടുത്തു കാണിച്ചിരിക്കുന്നു. അങ്ങനെ...

ആർ.എസ്.എസിനോട് സമാനത

ജമാഅത്ത് വിമർശകൻ പുസ്തകത്തിലുടനീളം ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും സമീകരിക്കാൻ വൃഥാ ശ്രമം നടത്തുന്നുണ്ട്. ഫലത്തിലിത് ആർ.എസ്.എസിന് മാന്യത കല്പിക്കലും അതിനെ വെള്ളപൂശലുമാണ്. ആർ.എസ്.എസ് വംശീയ സംഘടനയാണ്. ജാതി...

ഭീകര പ്രവർത്തകർ സി.പി.എമ്മുകാരോ ജമാഅത്ത്കാരോ?

ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ നിരാകരിക്കുന്നുവെന്ന് കുഞ്ഞിക്കണ്ണൻ തൻറെ പുസ്തകത്തിൽ അനേക തവണ ആവർത്തിച്ചിരിക്കുന്നു. ജനാധിപത്യത്തോടും മതേതരത്വവും ദേശീയതയോടുമുള്ള ജമാഅത്തെ ഇസ്ലാമി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ എന്നാണ്...

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം

കുഞ്ഞിക്കണ്ണൻ എഴുതുന്നു"മൗദൂദിസത്തിൻറെ പ്രത്യയശാസ്ത്ര സംഘടനാ ശൃംഖലകളിൽ നിന്നുതന്നെയാണ് സദാചാര പോലീസിംഗും ഭീകര വിധ്വംസക പ്രവർത്തനങ്ങൾ പരിപാടിയാക്കിയിരിക്കുന്ന പല പേരുകളിലും രൂപത്തിലുമുള്ള തീവ്രവാദസംഘങ്ങൾ പൊട്ടിമുളച്ചു ഭീഷണിയായി വളർന്നിട്ടുള്ളതെന്നാണ് പല...

ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നവർ

ജാതി, വർഗം, വംശം, ഭാഷ എന്നിവയുടെ പേരിലുള്ള എല്ലാവിധ വിഭാഗീയതകൾക്കും വിവേചനങ്ങൾക്കും വിഭജനങ്ങൾക്കും ഇസ്ലാം എതിരാണ്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയും അവയ്ക്കെല്ലാം എതിരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി സാമുദായികതയെ...

എന്ത് കൊണ്ടവർ മൗദൂദി യെ വെറുക്കുന്നു

സയ്യിദ് മൗദൂദി: വിമർശകൻറെ വാക്കുകളിൽ

കേരളത്തിലെ ഒരു മുസ്ലിം മത സംഘടന ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമർശനങ്ങൾ അല്പം ഭൗതികവാദവും ഇത്തിരി കമ്മ്യൂണിസവും ചേർത്ത് പകർത്തി വെക്കുകയാണ് കുഞ്ഞിക്കണ്ണൻ ചെയ്തത്. പകർപ്പെടുത്തപ്പോൾ മത...

മുസ്ലിം സമുദായവും ജമാഅത്തെ ഇസ്ലാമിയും

‌കുഞ്ഞിക്കണ്ണൻ എഴുതുന്നു :"ദേശീയ പ്രസ്ഥാനം ഉയർത്തിയ സ്വാതന്ത്ര്യത്തിൻറെയും സ്വരാജിൻറെയും ആശയങ്ങൾക്ക് എതിരായിട്ടാണ് ആർ.എസ്.എസ് എന്നപോലെ ജമാഅത്തെ ഇസ്ലാമിയും നിലകൊണ്ടത്" വിമർശകൻ ആരോപിക്കുന്ന പോലെ സ്വാതന്ത്ര്യത്തിൻറെയും സ്വരാജിൻറെയും ആശയങ്ങളെ...

മതനിഷേധം ഒളിച്ചു കടത്തൽ നോക്കേണ്ട

ജമാഅത്തെ ഇസ്ലാമി വിമർശനത്തിൻറെ മറവിൽ തൻറെ മതവിരുദ്ധ വീക്ഷണം ഒളിച്ചു കടത്താനാണ് കുഞ്ഞിക്കണ്ണൻ ശ്രമിന്നത്. അത് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ മുസ്ലിം സമുദായത്തിനുണ്ടെന്ന് കമ്യൂണിസ്റ്റുകാർ മനസ്സിലാക്കുന്നത് പാഴ് വേലകളൊഴിവാക്കാൻ...

Page 2 of 33 1 2 3 33

Don't miss it

error: Content is protected !!