Current Date

Search
Close this search box.
Search
Close this search box.

വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍

ഓസ്ട്രിയയില്‍ താമസിക്കുന്ന ഒരു ഡോക്ടറേറ്റ് വിദ്യാര്‍ഥി കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ ഇങ്ങനെ എഴുതി. ക്ലാസ് മുറികള്‍ റദ്ദാക്കപ്പെട്ടു, പരീക്ഷകള്‍ പുനക്രമീകരിക്കപ്പെട്ടു, യൂനിവേഴ്‌സിറ്റി കെട്ടിടങ്ങള്‍ ഇപ്പോഴും അടച്ചിരിക്കുന്നു. മീറ്റിംഗുകള്‍ അനിശ്ചിതമായി നീട്ടിവെക്കപ്പെടുന്നു.  ഞാന്‍ ഇനി എന്താണ് ചേയ്യേണ്ടത്?

കൊറോണ വൈറസിന്റെ വ്യാപനത്തോടെ അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരുമെല്ലാം അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടേയും ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഗം പടരാതിരിക്കാന്‍ ഗാര്‍ഹിക ഐസൊലേഷന്‍ സ്വീകരിച്ച ഒരു വിദ്യാര്‍ഥി സമൂഹമുണ്ട്. ഇവര്‍ക്കെങ്ങെനയാണ് ഫലപ്രദമായി സമയം ചെലവഴിക്കാന്‍ കഴിയുക എന്നതിനെക്കുറിച്ചുള്ള ഏതാനും ചില ആശയങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

Also read: ദുരന്തങ്ങളെ കൈകൊട്ടി വിളിക്കാതിരിക്കുക

1) സ്വന്തം ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കുക.
ആദ്യഘട്ടമെന്ന നിലയില്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തെ ഒരിക്കലും അവഗണിക്കരുത്. വിശ്രമിക്കാനും ധ്യാനിക്കാനുമുള്ള അവസരമാണിത്. നിങ്ങളുടെ മുറികളില്‍ വ്യായാമങ്ങള്‍ ചെയ്യുക, നിങ്ങളുടെ ശരീരത്തേയും മനസ്സിനേയും പരിപാലിക്കാന്‍ ആവശ്യമായത് ചെയ്യുക എന്നതാണ് പരമപ്രധാനം.

2) പുതിയ അറിവുകള്‍ കരസ്ഥമാക്കുക.
നിങ്ങള്‍ വീട്ടില്‍ ഐസലോഷനിലാകുന്നത് വരെ മാസ് സ്‌പെക്ട്രോമീറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വിദഗ്ധനായിരിക്കണമെന്നില്ല. അപ്രകാരം, നിങ്ങള്‍ക്ക് ഒരു പുതിയ പ്രോഗ്രാമിംഗോ കമ്പ്യൂട്ടര്‍ പരിജ്ഞാനമോ നേടുക വഴി ടെക്‌നോളജിയിലുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ കഴിയും. അതുമല്ലെങ്കില്‍ പുതയ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകം വായിക്കാം. ഒപ്പം, ഓണ്‍ലൈന്‍ കോഴ്‌സുകളും മറ്റും പൂര്‍ത്തിയാക്കാനും പറ്റും.

3) പകുതിയാക്കിയ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാം.
നിങ്ങളുടെ സിസ്റ്റത്തില്‍ ആഴത്തില്‍ അന്വേഷിച്ചാല്‍ പകുതിയാക്കിവെച്ച പല പ്രോജക്ടുകളും കാണാം. പലതും ഡാറ്റകള്‍ ശേഖരിച്ച് ഫിനിഷ് ചെയ്യാതെ വെച്ചിട്ടുണ്ടാവാം. അത്തരം ഫയലുകള്‍ പൊടിതട്ടിയെടുത്ത് പൂര്‍ത്തിയാക്കാന്‍ ഈ സമയം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

Also read: അമേരിക്കൻ അധിനിവേശം; മുറിവ് ഉണങ്ങാതെ ഇറാഖ്

4) സോഷ്യല്‍ മീഡിയ ഇടപെടലുകള്‍.
നിങ്ങളുടെ സമയത്തിന്റെ ഒരുഭാഗം ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കായി മാറ്റിവെക്കാം. നിങ്ങളുടെ സ്വകാര്യ വെബ്‌സൈറ്റിന് അപ്‌ഡേറ്റ് ആവശ്യമായി വന്നേക്കാം. സോഷ്യല്‍ മീഡിയയില്‍ അപഡേറ്റ്‌സ് ആവശ്യമുണ്ടാവാം. നിങ്ങളുടെ സ്വന്തം പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുന്ന പുതിയ ശാസ്ത്രലേഖനം എഴുതാനോ വീഡിയോ ക്ലിപ്പ് ഷൂട്ട് ചെയ്ത് യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
വീട്ടിലായിരിക്കെത്തന്നെ പുറം ലോകത്തേക്ക് മടങ്ങാനും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി സംവദിക്കാനും നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള സാധ്യതകളാണ് സോഷ്യല്‍ മീഡിയ വിഭാവനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്ന് തീര്‍ച്ചയായും നിങ്ങളെ കരകയറ്റും.

5) ഗ്രാഫിക്‌സ് ചിത്രീകരണങ്ങള്‍
നിങ്ങളുടെ വര്‍ക്കുകള്‍ ഗ്രാഫിക് രൂപത്തില്‍ ചിത്രീകരിച്ചാല്‍ അത് വിവരങ്ങള്‍ ലളിതമാക്കുന്നതിനും വ്യത്യസ്ത ഗ്രൂപ്പുകളിലേക്ക് എത്തുന്നതിനും സഹായകമാകും. തയ്യാറാക്കാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും ഇത് ഏറെ ഉപകാരപ്രദമായതാണ്. പോസ്റ്ററുകളായിട്ടും സ്ലൈഡുകളായിട്ടുമൊക്കെ നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവരിലക്കേ ഷെയര്‍ ചെയ്യാവുന്നതാണ്.

6) ഫെല്ലോഷിപ്പുകള്‍ക്കായുള്ള അന്വേഷണങ്ങള്‍
ഫെല്ലോഷിപ്പുകള്‍ക്കും ഗ്രാന്റുകള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. വലിയ അവാര്‍ഡുകളും ഗ്രാന്റുകളും സ്വന്തമാക്കാന്‍ മാത്രമല്ല, അവയൊന്നും നേടാന്‍ കഴിയില്ലെങ്കില്‍ പോലും അത്തരം ഗ്രാന്റുകള്‍ക്കായുള്ള അപ്ലിക്കേഷന്‍ മെക്കാനിസം പഠിച്ച് ഗ്രാന്റ് റൈറ്റിംഗ് മാസ്റ്ററിംഗ് കഴിവ് നിങ്ങള്‍ക്ക് സ്വായത്തമാക്കാം.

7) കരിയറിനെക്കുറിച്ചുള്ള ആലോചനകള്‍.
നിങ്ങളുടെ ദീര്‍ഘകാല കരിയര്‍ ആസൂത്രണം ചെയ്യാന്‍ ഈ സമയം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ ജോബ് ഒപ്പോര്‍ച്ചുനിറ്റീസ് ഉപയോഗിച്ച് കരിയര്‍ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. അതല്ലെങ്കില്‍ myidp പോലുള്ള സൗജന്യ ടെസ്റ്റ് ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കഴിവുകള്‍, നിങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കഴിവുകള്‍ തുടങ്ങിയവ വിലയിരുത്താവുന്നതാണ്.

Also read: കോവിഡ്: ജാഗ്രത പാലിക്കാന്‍ ഇനിയും വിമുഖത കാട്ടുന്നവര്‍

8) മീഡിയ അഭിമുഖങ്ങള്‍.
നിങ്ങള്‍ക്ക് ചില ആശയങ്ങളുണ്ടെങ്കില്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളിലേക്ക് ആ ആശയങ്ങളെത്തിക്കാന്‍ ഈ സമയം ഉപയോഗിക്കാം. ഫോണ്‍ സംഭാഷണം, സ്‌കൈപ്പ് വഴിയുമൊക്കെ അവരുമായി നിങ്ങള്‍ക്ക് സംവദിക്കാം. വീട്ടില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ എന്ത്‌കൊണ്ടും മികച്ചതാണ് മീഡിയ അഭിമുഖങ്ങളിലൂടെ മികച്ച ബന്ധത്തിന്റെ ശ്രംഖല കെട്ടിപ്പടുക്കല്‍.

9) സൗമ്യനായിരിക്കുക.
നിങ്ങള്‍ മറ്റുളളവരോടൊപ്പം താമസിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ഒറ്റപ്പെടലിലേക്ക് എത്തിയതെങ്കില്‍ തീര്‍ച്ചയായും ഏറ്റവും പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ തത്ഫലമുണ്ടാകുന്ന ഭവിഷത്തുകള്‍ ഓര്‍ത്ത് സൗമ്യനായിരിക്കാന്‍ നിങ്ങള്‍ തയ്യാറാവണം. ആരെയും ഉപദ്രവിക്കാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

10) രസകരമായ കാര്യങ്ങള്‍ ചെയ്യുക.
നിങ്ങളുടെ കണ്ണുകള്‍ അടച്ച് യൂനിവേഴ്‌സിറ്റി സ്റ്റേജിന് മുമ്പുള്ള സമയത്തിലേക്ക് നിങ്ങള്‍ മടങ്ങുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാം. നിങ്ങള്‍ക്ക് തിരികെയെടുക്കാന്‍ പറ്റുന്ന ഹോബികള്‍ ഉണ്ടോ? അത്തരം തിരിഞ്ഞുനടത്തം സമ്മര്‍ദ്ദം കുറക്കാന്‍ ഉപകരിക്കുമെന്ന് തീര്‍ച്ച.

നമ്മില്‍ പലര്‍ക്കും ഇത് അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായ സമയമാണ്. നിങ്ങളേയും മറ്റുള്ളവരേയും പരിപാലിക്കുക. കൈ കഴുകുന്നത് മറക്കാതിരിക്കുക.

വിവ.അബ്ദുല്ലത്തീഫ് പാലത്തുങ്കര
source: sciencemag.org

Related Articles