Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ

റിപ്പോർട്ട് തയ്യാറാക്കിയത്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ ), യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗയ്ൻസ്റ്റ് ഹേറ്റ് എന്നീ സംഘടനകൾ സംയുക്തമായി.… പ്രസാധനം – എ പി സി ആർ കേരള ചാപ്റ്റർ, വിവർത്തനം – പി കെ ജാസ്മി

ക്രിസ്തീയ വിശ്വാസികൾക്കെതിരായ ആക്രമണ പരമ്പര

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് നേരെയുള്ള അക്രമം ഇപ്പോൾ രാജ്യവ്യാപകമായ ഒന്നായി മാറിയിരിക്കുകയാണ്, ഇതിനോടൊപ്പം തന്നെ ചേർത്ത് വെക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ് ക്രിസ്ത്യാനികൾക്കെതിരായ അക്രമവും പ്രതികാര നടപടികളും. നിർഭാഗ്യവശാൽ മാധ്യമങ്ങൾ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളെ അവഗണിക്കുന്നു.

ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനകൾ, എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കെതിരായി നടത്തുന്ന അതിക്രമ സംഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, അവ മാധ്യമങ്ങളോ, മനുഷ്യാവകാശ സംഘങ്ങളോ പോലും വലിയതോതിൽ പരിഗണനാ വിഷയമാക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിലെ പള്ളികൾക്കെതിരായ സമീപകാല ആക്രമണങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചും വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഛത്തീസ്ഗവിഡിൽ നിന്നും കർണാടകയിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഈ വസ്തുതാ വിവരണ റിപ്പോർട്ട് ടീമിലെ അംഗങ്ങളായ പ്രശാന്ത് ടണ്ടൻ (സീനിയർ ജേർണലിസ്റ്റ്), നദീം ഖാൻ (United Against Hate), ശ്രീമതി മിനാക്ഷി സിംഗ് (Unity of Compassion), ലെയ്ഖ് അഹ്മദ് ഖാൻ ((United Against Hate), അലിഷൻ സഫ്രി (പത്രപ്രവർത്തകൻ) എന്നിവരടങ്ങുന്ന ടീം റൂർക്കി സന്ദർശിച്ചു. സൈറ്റിലേക്കുള്ള ഞങ്ങളുടെ നേരിട്ട സന്ദർശനത്തിലൂടെയും, ക്രിസ്ത്യൻ സമുദായ അംഗങ്ങളോടും, ക്രിസ്ത്യാനികളല്ലാത്ത സമൂദായ അംഗങ്ങളുമായുമുള്ള കൂടിക്കാഴ്ച, ചർച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.

റൂർക്കി ചർച്ച് ആക്രമണം

ഒകേ്‌ടോബർ-3-2020 ‘ഇരുനൂറിലധികം ആളുകൾ റൂർക്കിയിലെ (ഉത്തരാഖണ്ഡിലെ) ഒരു പള്ളിയിലേക്ക് അതിക്രമിച്ച് കയറി, പരിസരം നശിപ്പിക്കുകയും ഞായറാഴ്ച പ്രാർഥനക്കായി അവിടെ ഒത്തുകൂടിയ ആളുകളെ ആക്രമിക്കുകയും ചെയ്തു.’

ശ്രീമതി സാദനാ ലാൻസ് തന്റെ പതിവ് ഞായാറാഴ്ച്ച് പ്രാർഥനകൾക്കായി രാവിലെ 9:30നോട് കൂടിയാണ് വീട്ടിൽ നിന്നിറങ്ങിയത്. സാദനയക്കും അവരുടെ രണ്ട് പെൺമക്കൾക്കും അത് അസാധാരാണമായ ദിവസമായിരുന്നു. പള്ളിയുടെ പരിസരത്ത് അസാധാരണമായ നിരവധി സന്ദർശകർ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആ കുടുംബത്തിന് മനസ്സിലാകുന്നതിന് മുമ്പ്, 250 മുതൽ 300 വരെ ആളുകളുള്ള ഒരു കൂട്ടം പള്ളി ആക്രമിക്കുകയായിരുന്നു.

ഇരകളുടെ സാക്ഷ്യമൊഴികൾ

* ആൾക്കൂട്ട ആക്രമണം നടക്കുമ്പോൾ 12 പേർ മാത്രമാണ് പള്ളിയിൽ ഉണ്ടായിരുന്നത്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാൾ പാസ്റ്ററുടെ ഇളയ മകളായ പേൾ ലാൻസിനെ പിന്നിൽ നിന്ന് തോളിൽ കൈവച്ചു, 30-ഓളം വയസ്സുള്ള ഉയരമുള്ള ഒരാൾ അവളെ പീഡിപ്പിക്കുകയും, ആ കൂട്ടത്തിലെ ചില സ്ത്രീകൾ അവളെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയിൽ അവർ അവളുടെ ഫോണും തട്ടിയെടുത്തു. ‘ഞാൻ ആ പുരുഷന്മാരെ ഒരിക്കലും കണ്ടിട്ടില്ല. സ്ത്രീകൾ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ അവർ എന്നെ മുറുകെ പിടിച്ചു, ആ മനുഷ്യൻ എന്റെ ഫോൺ മോഷ്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു,’ പേൾ ആരോപിച്ചു.

* ചർച്ചിലെ സഹായിയാ രജത്കുമാറിനെ ആ ആൾക്കൂട്ടം ഇരുമ്പ് വടികൊണ്ടാണ് ആക്രമിച്ചത്. തലയിൽ പല തവണ ഇരുമ്പ് വടികൊണ്ട് അടികൊണ്ട ഇയാൾ മാരകമായ പരിക്കുകളോടെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. ‘അവർ എന്റെ പുറകിൽ പിടിച്ച് വലിച്ചിഴക്കുകയും അതിനിടയിൽ തന്നെ തലയിലും മുഖത്തും അടിച്ചു കൊണ്ടുമിരുന്നു, തലയിൽ ഇരുമ്പുവടികൊണ്ട് അടികിട്ടിയ ശേഷം എന്റെ ബോധം നഷ്ടപെട്ടു”. ഇത് പറയുമ്പോൾ രജത്തിന്റെ മുഖവും വലത്തെ കണ്ണും സാരമായി മുറിവേറ്റ് വീർത്ത നിലയിലാണ്.

* ചർച്ചിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും, ഒരു സ്വകാര്യ സ്ഥലത്ത് നിയമത്തിനതീതമായാണ് സഭ പ്രവർത്തിക്കുന്നതെന്നുമാണ് ആക്രമണം നടത്തിയ ആൾക്കൂട്ടത്തിന്റെ ആരോപണം. എന്നാൽ, പാസ്റ്ററുടെ കുടുംബം ഈ ആരോപണങ്ങൾ പൂർണമായി തള്ളികളയുകയും, സൊസൈറ്റി ആക്ടിന് കീഴിൽ ഇന്ത്യയിലെ ഫുൾ ഗോസ്പൽ ഫെലോഷിപ്പിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ കുടുംബം അവരുടെ ഭൂമി വിൽപന കരാർ ഉടമ്പടി പങ്കുവെച്ചു. ഡിക്കൻസ് റോക്‌വെൽ ലാൻസ്, 1988ൽ റൂർക്കിയിൽ ചെറിയ പള്ളി പണിതപ്പോൾ മുതൽ 2020 സെപ്റ്റംബറിൽ കോവിഡ്-19 മൂലം മരിക്കുന്നതുവരെ ഹൗസ് ഓഫ് പ്രെയേഴ്‌സിന്റെ പാസ്റ്ററായിരുന്നു. 2010 വരെ കുടുംബം പള്ളിയിൽ താമസിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ജീവിതകാലത്ത് സഭ ഒരിക്കലും അത്തരമൊരു ഭീഷണി നേരിട്ടിട്ടില്ല. പാസ്റ്ററുടെ മരണശേഷം സഭയുടെ പ്രവർത്തനങ്ങൾ നിലച്ചു. 4 മാസത്തിലേറെയായി, കോവിഡ് സാഹചര്യം കാരണം പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭാര്യ സാധന അടുത്തിടെ 2021 ജനുവരിയിൽ വീണ്ടും പ്രാർഥനാ സേവനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തൊട്ടുപിന്നാലെ അത് വീണ്ടും അടച്ചുപൂട്ടി. ‘വളരെ കുറച്ച് ആളുകൾ മാത്രമേ പ്രാർത്ഥന യോഗങ്ങളിൽ പങ്കെടുക്കാറുള്ളൂ, 30 ഓളം ആളുകൾ ഓൺലൈൻ സെഷനുകളിൽ പങ്കെടുക്കുന്നു. മുമ്പ്, എന്റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ 200 ൽ അധികം ആളുകൾ പള്ളിയിൽ പങ്കെടുത്തിരുന്നു, പക്ഷേ ഒരിക്കലും ഞങ്ങൾ പുറത്തുനിന്നുള്ളവരെ ക്ഷണിച്ചിട്ടില്ല,’ അവർ പറഞ്ഞു.

* ഞായറാഴ്ച ആൾക്കൂട്ട ആക്രമണത്തിന് മുമ്പ് കുറഞ്ഞത് നാല് തവണയെങ്കിലും തങ്ങളുടെ കുടുംബം ചർച്ചിന് ചുറ്റുമുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് മൂത്ത മകൾ ഇവാ ലാൻസ് ആരോപിച്ചു. ‘ആക്രമണത്തിന് മുമ്പ് ബുധനാഴ്ച ഞങ്ങളെ പിന്തുടർന്ന അജ്ഞാതരായ ആളുകളുടെ പക്കൽ നിന്നും ക്രിസ്ത്യൻ വിരുദ്ധ ഭീഷണികൾ ഞങ്ങൾക്ക് ലഭിച്ചു. അവർ ഞങ്ങൾക്കെതിരെ ആളുകളെ മതം മാറ്റുന്നുണ്ടെന്ന് അരോപണം ഉന്നയിക്കുകയും, അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ റൂറൽ എസ്.പിക്ക് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരു ഇ-മെയിൽ അയച്ചു, ഒകേ്‌ടോബർ രണ്ടിന് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി ഔപചാരികമായി പരാതി രജിസ്റ്റർ ചെയ്തു. ഞങ്ങൾക്ക് പൊലീസ് സുരക്ഷ ഉറപ്പുനൽകിയിരുന്നെങ്കിലും ഒരു സഹായവും ലഭിച്ചില്ല. ആക്രമണം നടന്ന ദിവസം പോലും ഞങ്ങൾ പൊലീസിനെ വിളിച്ചുകൊണ്ടിരുന്നു, പക്ഷേ ആൾക്കൂട്ട ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ വന്നത്, ‘ ഇവാ ലാൻസ് പറഞ്ഞു.

* സാധാരണയായി ഞായറാഴ്ച പ്രാർഥനാ ശുശ്രൂഷകൾ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് ഇവാ അറിയിച്ചു. കൃത്യം ഈ സമയത്ത് ആൾക്കൂട്ടം പള്ളിയിൽ പ്രവേശിച്ചു. കസേരകൾ, ഭിത്തികൾ, മതചിഹ്നങ്ങൾ, ബോർഡുകൾ, സംഗീതോപകരണങ്ങൾ എന്നിവയെല്ലാം അവർ നശിപ്പിച്ചു. ഏകദേശം 250-300 പേരുള്ള ആൾക്കൂട്ടം, അതിൽ നാലിലൊന്ന് സ്ത്രീകളായിരുന്നു. പള്ളി ആക്രമിച്ചപ്പോൾ ആദ്യമവർ അവർ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു. ‘അവരൂടെ പക്കൽ വടികളും ഇരുമ്പ് ദണ്ഡുകളുമുണ്ടായിരുന്നു. അവർ ജയ് ശ്രീറാം, ഹർഹർ മഹാദേവ് തുടങ്ങിയ മത മുദ്രാവാക്യങ്ങൾ ജപിച്ചു,’ സാധന പറഞ്ഞു.

* അവർ എന്റെ മുടി വലിച്ചിട്ട് അടിച്ചു. അവർ എന്റെ ഭർത്താവ് സുമിത്തിനെ ആക്രമിക്കുകയും ഡി.വി.ആർ (സിസിടിവിയുടെ റെകോർഡർ) കൈമാറാൻ ഞങ്ങളെ നിർബന്ധിക്കുകയും ചെയ്തു. ഒരാൾ ഡി.വി.ആർ എടുത്ത് ഓടിപ്പോയി, ”അക്ഷി പറഞ്ഞു.

സമീപവാസികളുടെ സാക്ഷിമൊഴി

* വസ്തുതാന്വേഷണ സംഘം ലാൻസ് കുടുംബത്തിന്റെ അയൽവായികളായ ആളുകളോടും സംസാരിച്ചു. അവർക്ക് പ്രധാനമായും ഹിന്ദുക്കളും ഒരു മുസ്‌ലിം കുടുംബവും അടങ്ങുന്ന പൂർണ പിന്തുണയുള്ള ഒരു പരിസര നിവാസികളാണ് ഉള്ളത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ സാധന ലാൻസിന്റെ അയൽവാസികൾ പുറത്തിറങ്ങി ലാൻസ് കുടുംബത്തിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. വിരമിച്ച ഐ.ഐ.ടി റൂർക്കി ഉദ്യോഗസ്ഥനായ ആർ.കെ ശർമ അവരുടെ അടുത്ത അയൽക്കാരനാണ്-അയാൾ ലാൻസിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. അവളുടെ വീടിന് പിന്നിൽ താമസിക്കുന്ന മിസ്റ്റർ അലാം ഡി.ആർ ലാൻസിനെ അനുസ്മരിച്ചു, അദ്ദേഹം എത്രമാത്രം സഹകരണവും സന്തോഷവും നൽകുന്ന വ്യക്തിയായിരുന്നുവെന്നും അയാൾ സ്മരിച്ചു.

* ലാൻസിന്റെ അതേ വഴിയിൽ താമസിക്കുന്ന ആർതി അറോറ ഞങ്ങളോട് പറഞ്ഞു, ‘ഞങ്ങൾ ഇവിടെ ഒരു കുടുംബത്തെപ്പോലെയാണ് ജീവിക്കുന്നത്’. മതപരിവർത്തന ആരോപണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ അടിസ്ഥാനരഹിതമാണെന്നും അവർ (ലാൻസ് കുടുംബം) അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും യു.പി പൊലീസിലെ റിട്ടയേർഡ് പൊലീസ് ഇൻസ്‌പെക്ടറായ സാധന ലാൻസിന്റെ മറ്റൊരു അയൽവാസിയായ രാജ് സിംഗ് പറഞ്ഞു.

* അയൽവാസികളായ യോഗേഷ് ചന്ദ്രയും ഗോപാൽ റായ് അറോറയും ലാൻസ് കുടുംബത്തെ പിന്തുണച്ച് സമാനമായ വികാരങ്ങൾ പങ്ക് വെച്ചു.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒരു സ്ത്രീ പാസ്റ്ററുടെ കുടുംബത്തിനെതിരെ ഒരു എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. ഐ.പി.സി-153 (മതപരമായ പൊരുത്തക്കേട് പ്രോത്സാഹിപ്പിക്കൽ), 395 (ഡാക്കോയിറ്റി) 120 ബി (ക്രിമിനൽ ഗൂഡാലോചന), എന്നീ നിരവധി ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഈ ക്രിസ്ത്യൻ കുടുംബത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ ആരോപണങ്ങൾ എല്ലാം നിരസിച്ചുകൊണ്ട് സാധന പറഞ്ഞു, ‘ഇതൊരു തെറ്റായ കേസാണ്. ഞാൻ ഒരു റിട്ടയേർഡ് സർക്കാർ അധ്യാപികയാണ്, എന്റെ പെൺമക്കൾ കുടുംബം പുലർത്താൻ ജോലി ചെയ്യുന്നു. ഞങ്ങൾ സംഭാവനകളൊന്നും എടുക്കുന്നില്ല, പള്ളിക്ക് ബാങ്ക് അക്കൗണ്ട് പോലുമില്ല. ആരും ആ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തില്ല. ഞങ്ങൾക്ക് അവളെ അറിയില്ല. രാവിലെ 8:45ന് ഞാൻ അവളെ ആക്രമിച്ചുവെന്നാണ് അവൾ ആരോപിച്ചത്. പക്ഷേ, ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്ന് എന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നമുക്ക് അങ്ങിനെ ഒരു തട്ടിപ്പ് നടത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’ സാധന ചോദിക്കുന്നു. സിവിൽ സൊസൈറ്റി അംഗങ്ങളും പത്രപ്രവർത്തകരും അടങ്ങുന്ന എ.പി.സി.ആർ, യു.എ.എച്ച്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫാക്റ്റ് ഫൈൻഡിംഗ് ടീം 2021 ഒകേ്‌ടോബർ 10ന് റൂർക്കി സന്ദർശിക്കുകയും ഇരകളായ മിസ് സാധന ലാൻസ് (പരേതനായ പാസ്റ്ററുടെ ഭാര്യ), അവരുടെ അയൽവാസികളെ കാണുകയും അവരുടെ സാക്ഷ്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. സംഘം നശിപ്പിക്കപ്പെട്ട പള്ളി സന്ദർശിക്കുകയും അക്രമാസക്തരായ ജനക്കൂട്ടം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണുകയും ചെയ്തു.

കണ്ടെത്തലുകൾ:

1. റൂർക്കിയിലെ ലാൻസ് കുടുംബത്തിന്റെ നേരത്തെ നൽകിയ പരാതികൾ നിലനിൽക്കെ തന്നെ പൊലീസ്, ആ കുടുംബത്തിനൊ പള്ളിക്കൊ ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തിയില്ല.

2. ആക്രമണം നടക്കുന്ന സമയത്ത് കുടുംബം പൊലീസിനെ അറിയിക്കുകയും പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുകയും ചെയ്തു. എന്നാൽ, ആക്രമണത്തിന് ശേഷം അക്രമാസക്തരായ ജനക്കൂട്ടം സ്വയം പിരിഞ്ഞുപോയപ്പോൾ മാത്രമാണ് പൊലീസ് സംഘം എത്തിയത്.

3. പ്രഥമ ദൃഷ്ടിയിൽ തന്നെ ഈ ആക്രമണം ഒരു നിർബന്ധിത മത പരിവർത്തനത്തിന്റെ വ്യാജ ആഖ്യാനം നിർമിക്കാൻ വളരെ ആസൂത്രിതമായി നടത്തിയ ഒന്നായി കാണപ്പെട്ടു. പ്രാർഥനാ ഹാളിന്റെ പ്രവേശന കവാടത്തിൽ സി.സി.ടി.വി ക്യാമറ തകർക്കുന്നതും ഡി.വി.ആർ എടുത്തുകളയുന്നതും തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനുള്ള ആസൂത്രണവും ഈ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.

ക്രിസ്ത്യാനികൾക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ടം മൗഇൽ നടത്തിയ ആക്രമണം

10 ഒക്ടോബർ 2021 ഉത്തർപ്രദേശിലെ മൗയിൽ, ഹിന്ദു മതത്തിൽ നിന്നും നിർബന്ധിത മതപരിവർത്തനം ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഒരു ഹിന്ദുമത ഗ്രൂപ്പിന്റെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.

ബജ്‌റംഗ് ദളിന്റെയും ഹിന്ദു യുവവാഹിനിയുടെയും പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ഒരു ഹിന്ദുത്വ ആൾക്കൂട്ടം ഒരു സാധാരണ പ്രാർഥനാ സഭയെ ആക്രമിച്ചു. തുടർന്ന് പുരോഹിതൻ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിശ്വാസികളെ സംഘം നിർബന്ധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. റിപ്പോർട്ടുകൾ പ്രകാരം, അവർ നിർബന്ധിത ‘മതപരിവർത്തനം’ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഈ ആക്രമണം. എന്നാൽ, തങ്ങൾ ഇവിടെ പതിവായി പ്രാർഥിച്ചിരുന്നതായി വിജേന്ദ്ര രാജ്ഭർ ഉൾപ്പെടെയുള്ള വിശ്വാസികൾ പറഞ്ഞു. രാധശ്യാം സിംഗ് സമർപ്പിച്ച എഫ്.ഐ.ആർ (എഫ്.ഐ.ആർ നമ്പർ 410/2021) അനുസരിച്ച്, സഭ ആളുകളെ ആകർഷിക്കുന്നതിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നും, മാത്രമല്ല കോവിഡ്-19 പ്രോട്ടോക്കോൾ ലംഘിച്ച് മറ്റ് ലഹരി വസ്തുക്കളും, സംഗീതോപകരണങ്ങളും ഉപയോഗിച്ച് സമ്മേളനങ്ങൾ നടത്തിയതായും പറയപ്പെടുന്നു.

സഹദത്പുര കോളനിയിലെ ഒരു മനുഷ്യന്റെ വീട്ടിൽ ഒരു പാസ്റ്റർ പ്രാർഥനാ സമ്മേളനം സംഘടിപ്പിച്ചതായി ഹിന്ദു ജാഗരൺ മഞ്ച് എന്ന വലതുപക്ഷ ഗ്രൂപ്പിന്റെ മൗ ജില്ലാ ഭാരവാഹി ഭാനുപ്രതാപ് സിംഗും മറ്റ് അംഗങ്ങളും പൊലീസിൽ പരാതിപ്പെട്ടു. പ്രാർഥനാ സമ്മേളനത്തെ എതിർത്ത പ്രദേശവാസികളുടെ ബഹളത്തെ തുടർന്നാണ് ഹിന്ദുത്വ സംഘം പൊലീസിനെ സമീപിച്ചത്.

അറസ്റ്റിലായവരിൽ പാസ്റ്റർ എബ്രഹാം ഷക്കീൽ അഹമ്മദ്, ഭാര്യ പ്രതിഭ, വിജേന്ദ്ര രാജ്ഭർ, ഗീതാദേവി ദമ്പതികൾ ഉൾപ്പെടുന്നു. (ഇവരുടെ വീട്ടിലാണ് അന്നത്തെ പ്രാർഥനായോഗം നടന്നത്). നിർബന്ധിത മതപരിവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തന്റെ വീട്ടിലെ ആരാധന പതിവായിരുന്നെന്നും രാജ്ഭർ പറഞ്ഞു. വിവേചനമില്ലാതെ ആർക്കും ആരാധനയിൽ പങ്കെടുക്കാമെന്നും തങ്ങൾ പ്രാർഥിക്കുന്നത് അസുഖമുള്ളവർക്കുവേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള പിന്തുണയും പ്രാർഥനയോ ആവശ്യമുള്ളവർക്ക് വേണ്ടിയാണെന്നുമാണ് പാസ്റ്റർ ഒരു വീഡിയോ ക്ലിപ്പിൽ പോലും പറയുന്നത്. എന്നാൽ പാസ്റ്ററും മറ്റുള്ളവരും ഹിന്ദു ദേവതകളെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച് അപമാനിച്ചുവെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും ഭക്തർ അധിക്ഷേപിച്ചുവെന്ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഓർഡിനൻസിനൊപ്പം കൊണ്ടുവന്ന നിയമവിരുദ്ധമായ മതപരിവർത്തന നിരോധന ഓർഡിനൻസ്, 2020 പ്രകാരമാണ് ഈ ഏഴുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

(കരുണ ജോൺ എഴുതിയ സബ്രാംഗ് ഇന്ത്യയിൽ നിന്നുള്ള ചില ഖണ്ഡികകളും വിവരങ്ങളും മുകളിൽ ഉൾപെടുത്തിയിരിക്കുന്നു.)

മൗയിൽ തീവ്രവാദികൾ രണ്ട് കന്യാസ്ത്രീകളെ അക്രമിച്ചു

12 ഒകേ്‌ടോബർ 2021 മിർപൂർ കത്തോലിക് വിഭാഗത്തിൽ നിന്നുള്ള സ്‌കൂൾ പ്രിൻസിപ്പളായ സിസ്റ്റർ ഗ്രേസി മൊണ്ടേറിയോയും, സിസ്റ്റർ റോഷ്നിസിഞ്ചും ഇവരുടെ ഡ്രൈവറുമാണ് വലതുപക്ഷ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. മൗയിലെ ടൗൺ ബസ്്റ്റാൻഡിൽ നിന്നും വാരണാസിയിലേക്കുള്ള ബസ് കയറവെയാണ് ഒരു പറ്റം ഹിന്ദുത്വ ഭീകരർ ഇവർക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. കന്യാസ്ത്രീകളെ അടിച്ച് അവശരാക്കിയ ശേഷം ആ ആൾക്കൂട്ടം അവരെ പൊലീസ് സ്‌റ്റേഷനലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. ഒരു ഉർസുലിൻ ഫ്രാൻസിസ്‌കൻ സിസ്റ്ററായ ഗ്രേയി തന്റെ സഹപ്രവർത്തകയായ സിസ്റ്റർ മിൻജിനോടും സ്‌കൂൾ ഡ്രൈവറോടും (ഐഡന്റിറ്റി സംരക്ഷിക്കാൻ പേര് തടഞ്ഞു) ഒപ്പം ഉച്ച്ക്ക് ഒരു മണിയോടെയാണ് സിറ്റി ബസ് സ്റ്റാൻഡിൽ എത്തിയത്. ഹിന്ദുത്വ തീവ്രവാദികളുടെ ഒരു സംഘം അവരെ വലിച്ചിഴച്ച് ഡ്രൈവറെ മർദിച്ച് കൊണ്ടാണ് വലിച്ചിഴച്ചത്, മൂന്നു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി. സ്റ്റേഷനിൽ അവരെ വൈകുന്നേരം 6 മണി വരെ പിടിച്ചുവെക്കുകയും ചെയ്തു. അവരോട് നിങ്ങൾ ആരാണെന്ന്് താൻ ചോദിച്ച് കൊണ്ടിരുന്നതായി സിസ്റ്റർ ഗ്രേസി പറഞ്ഞു. എന്നാൽ, ആ ആളുകൾ തങ്ങളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും, തങ്ങൾ ആളുകളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ, ദീർഘകാലമാി ഇവരുടെ സ്‌കൂളിൽ ജോലി ചെയ്യുന്ന ഡ്രൈവർ ക്രിസ്ത്യാനിറ്റിയിലേക്ക് മാറിയിട്ടില്ല. കന്യാസ്ത്രീകൾക്കൊപ്പമുണ്ടായി എന്നതിന്റെ കാരണത്താലാണ് അയാൾ ഇപ്പോൾ പീഡിപ്പിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തത്.

ഇരയാക്കപെട്ടവരുടെ സാക്ഷിമൊഴികൾ

* സിസ്റ്റർ ഗ്രേസിമോണ്ടേരിയോ പറയുന്നു , ‘ഞങ്ങൾ മൂന്ന് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണാസന്നനായ പിതാവിനെ കാണാൻ റാഞ്ചിയിലെ വീട്ടിലേക്ക് പോകുന്ന സിസ്റ്റർ മിഞ്ചിനെ ഞാൻ അനുഗമിക്കുകയായിരുന്നു. ഞങ്ങൾക്ക് നേരിട്ട് ബസ് ലഭിക്കാത്തതിനാൽ ഞങ്ങൾ മൗ ബസ് സ്റ്റാൻഡിലേക്ക് പോയി, ശ്രീമിഞ്ച് ബസ്സിന്റ കാര്യങ്ങൾ അന്വേഷിക്കാനായി പോയതായിരുന്നു. ഡ്രൈവറും ഞാനും കാറിൽ തങ്ങുമ്പോൾ, ഒരു ജനക്കൂട്ടം വന്ന് ഡ്രൈവറെ ആക്രമിച്ചു. ഡ്രൈവറെ പുറത്തേക്ക് വലിച്ചിഴച്ചു. കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് നടക്കാൻ നിർബന്ധിച്ചു, ”അവർ ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിഞ്ഞിരിക്കാമെന്നും അവർ പറഞ്ഞു. കന്യാസ്ത്രീകളുടെ യൂണിഫോമായ ക്രീം നിറത്തിലുള്ള സൽവാർക്കമീസായിരുന്നു അവരുടെ വസ്ത്രം. മാത്രമല്ല അവരുടെ ബൊലേറോയുടെ ഒരു വശത്ത് അവരുടെ കോൺവെന്റിന്റെ പേര് എഴുതിയിട്ടുണ്ട്.

* അവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ഞങ്ങളോടാവശ്യപെട്ടു, ഞാനെന്തിനാണ് കാറിൽ നിന്നും പുറത്തിറങ്ങുന്നതെന്ന് ചോദിച്ചപ്പോൾ അവർ ഡ്രൈവറുടെ നേരെ ഒച്ചയെടുക്കാനും അടിക്കാനും ആരംഭിച്ചു. അപ്പോൾ അയാളെ അടിക്കരുതെന്നും, നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഞാൻ ഉത്തരം തരാമെന്നും ഞാനവരോട് പറഞ്ഞു. അപ്പോഴെല്ലാം കാറിൽ നിന്ന് പുറത്തിറങ്ങ്, അപ്പോൾ ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്ന് അവർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അവർ തങ്ങളുടെ ബൊലോറയുടെ കീ ബലമായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ നടത്തിയാണ് കൊണ്ട് പോയതെന്നും സിസ്റ്റർ ഗ്രേസിമോണ്ടേരിയോ ഓർത്തെടുത്തു. എന്നാൽ, ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടും പൊലീസുകാരൊന്നും ഇടപെട്ടില്ലെന്നതാണ് അവർക്ക് കൂടുതൽ ആഘാതമുണ്ടാക്കിയത്.

* ഞങ്ങൾ ഞെട്ടിപ്പോയി, ഇത് പെട്ടെന്നുള്ളതും യാതൊരു വിധ പ്രകോപനമില്ലാത്തതുമായിരുന്നു. അവരുടെ പിതാവിന്റെ അവസ്ഥ ഗുരുതരമായതിനാൽ സിസ്റ്റർ മിൻജ് ഇതിനോടകം തന്നെ സമ്മർദത്തിലായിരുന്നു. പൊലീസ് പോലും ഞങ്ങളോട് ചോദിച്ചു ‘നിങ്ങൾ മതം മാറ്റാറുണ്ടോ’.’സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ഒരു ഇൻസ്‌പെക്ടർ വന്ന് അവരോട് സംസാരിക്കുന്നത് പോലും, ‘ഞങ്ങൾ ഞങ്ങളുടെ എല്ലാ തെളിവുകളും അയാളെ കാണിച്ചു. ശ്രീമിഞ്ചിന്റെ ഗുരുതരാവസ്ഥയിലുള്ള പിതാവിന്റെ ഫോട്ടോ പോലും. അപ്പോൾ മാത്രമാണ് സംഭവിച്ചത് ഒരു അബദ്ധമാണെന്ന് ഇൻസ്‌പെക്ടർ പറഞ്ഞത്. എന്നിരുന്നാലും, ക്ഷമാപണം പോലും ഉണ്ടായില്ല. നടന്നത് ഏറ്റവും ആഘാതകരമായ അനുഭവമായിരുന്നുവെന്ന് കന്യാസ്ത്രീകൾ പറയുന്നു.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനെതിരെ ലക്ഷ്യമിടുന്ന അക്രമവും വിദ്വേഷ കുറ്റകൃത്യങ്ങളും പുതിയ പ്രവണതയാണ്. ക്രിസ്ത്യാൻ ന്യൂനപക്ഷത്തെ അക്രമം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ എന്നിവയിലൂടെ നിലനിർത്തലാണ് ഇത് ലക്ഷ്യമിടുന്നത്.

സംഭവങ്ങളുടെ വിശദാംശങ്ങൾ: ഉത്തർപ്രദേശ് ഇൻഡോർ വ്യാജാരോപണം

എഫ്.ഐ.ആർ ബെയറിംഗ് നമ്പർ. 0083/2021 തീയതി 26.01.2021, ഇൻഡോറിലെ ഭൻവാർകുവാൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാർഥനാ സമ്മേളനം നടത്തുകയായിരുന്ന 11 ഓളം വിശ്വാസികളെയാണ് മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമത്തിന്റെ കീഴിൽ 3 & 5, 2021-ൽ 11 നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയെന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുത്തിരിക്കുന്നത്.

ഉത്തർപ്രദേശ് ഷാജഹാൻപൂർ ഭീഷണി/ശാരീരിക പീഡനം/അറസ്റ്റ്

3.1.2021 ന് ഡേവിഡും 25 ഓളം ക്രിസ്ത്യാനികളും ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ബറേലി മോഡ് ആവാസ് വികാസ് കോളനിയിലെ ഒരു വീട്ടിൽ ഒത്തുകൂടി. അവിടെ ചില മത തീവ്രവാദികൾ വന്ന് അവിടെയുണ്ടായിരുന്ന എല്ലാ ക്രിസ്ത്യാനികളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ക്രിസ്ത്യാനികളിൽ ചിലർക്ക് കൈകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. അക്രമികൾ പൊലീസിനെ അറിയിക്കുകയും പൊലീസ് വന്നപ്പോൾ ഷാജഹാൻപൂരിലെ ബറേലി മോഡ് ചൗക്കിയിൽ പാസ്റ്റർ ഡേവിഡിനെയും മൂന്ന് ക്രിസ്ത്യാനികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കാൺപൂർ വ്യാജാരോപണം/അറസ്റ്റ്

27.1.2021 ന് ചില മതതീവ്രവാദികൾ ഉത്തർപ്രദേശിലെ കാൺപൂരിലെ കല്യാൺപൂരിലെ ഗുബ ഗാർഡനിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പള്ളി യോഗത്തിൽ പ്രവേശിച്ചു. പാസ്റ്റർ പങ്കജ് മാലിക്കിനെ മതപരിവർത്തനത്തിനും ക്രിസ്തീയതയിലേക്ക് പരിവർത്തനം ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്നതായും അവർ കുറ്റപ്പെടുത്തി. അവർ പൊലീസിനെ വിളിച്ചു. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെ കസ്റ്റഡിയിലെടുത്തു.

ബറേലി സാമൂഹിക എതിർപ്പ്

16.2.2021 ൽ ചില മതതീവ്രവാദികൾ ഉത്തർപ്രദേശിലെ ബറേലിയിലുള്ള മെത്തഡിസ്റ്റ് പള്ളിയുടെ അതിർത്തി മതിലിൽ മുദ്രാവാക്യങ്ങൾ എഴുതി. തുടർന്ന്, ഈ വിഷയത്തിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ 2021 ഫെബ്രുവരി 18, 156, 295 എ എന്നിവയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പൊലീസിന്റെ നിഷ്‌ക്രിയത്വത്തിൽ, പാസ്റ്റർ ആൽബർട്ട് ബെഞ്ചമിനും പള്ളിയിൽ നിന്നുള്ള തന്റെ സഭയും ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്താൻ ഒരു പ്രതിഷേധ റാലി നടത്തി.

അംബേദ്കർ നഗർ ഭീഷണി/ആരാധന തടസ്സപെടുത്തൽ

21.2.2021 ന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലുള്ള വീട്ടിൽ പാസ്റ്റർ അഞ്ജീത് കുമാർ തന്റെ കുടുംബത്തിനും മറ്റ് സഭാംഗങ്ങൾക്കും ഒപ്പം ഞായറാഴ്ച കുർബാന നടത്തുമ്പോൾ രാംസജീവൻ, കൃഷ്ണകുമാർ, രാംനാഥ്, രോഹിത്, മായാരം, അഭിമന്യു, വസന്ത് തുടങ്ങിയ ഗ്രാമവാസികളിൽ ചിലർ കടന്നുവന്നു. അവർ അവിടെ കൂടിയ വിശ്വാസികളായ ക്രിസ്ത്യാനികളെ തുടർച്ചയായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തലവൻ ഉദയ് സിംഗ് ക്രിസ്ത്യാനികൾ അവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കുന്നു. തുടർന്ന്, 4 പൊലീസ് ഉദ്യോഗസ്ഥർ ഭിതി പൊലീസ് സ്റ്റേഷനിൽ നിന്ന് വന്ന് പാസ്റ്റർ അഞ്ജീത്തിനെ ആ ഗ്രാമത്തിലെ ജനങ്ങളെ പ്രാർഥനക്ക് ക്ഷണിക്കുന്നതിൽ നിന്ന് വിലക്കി. പക്ഷേ, അദ്ദേഹത്തിനെ സ്വന്തം മതം പിന്തുടരാൻ അനുവദിച്ചു. മതപരമായ സംഘചേരലുകൾക്ക് തന്റെ വീട്ടിലേക്ക് ഒരു സുഹൃത്തിനെയും ബന്ധുക്കളെയും ക്ഷണിക്കില്ലെന്ന് ഇരയിൽ നിന്ന് പൊലീസ് രേഖാമൂലം എഴുതിവാങ്ങി.

പ്രയാഗ്രാജ് ഭീഷണി/ഉപദ്രവം

പാസ്റ്റർ ജിതേന്ദ്രവർമ ഉത്തർപ്രദേശിലെ ജൗൻപൂരിലെ മുക്തിമൊഹല്ലയിൽ 3 വർഷമായി ഭർപൂർ ജിവൻസേവ ട്രസ്റ്റിൽ സേവനമനുഷ്ഠിക്കുന്നു. 2021 ഫെബ്രുവരി 25ന്, പാസ്റ്റർ ജിതേന്ദ്ര അടുത്തുള്ള സ്ഥലങ്ങളിൽ നിന്നുള്ള ചില ക്രിസ്ത്യാനികളായ ലാൽ ബഹാദൂർ ബിന്ദ്, ശങ്കർ ബിന്ദ്, പാസ്റ്റർ സഞ്ജയ് ഗുപ്ത എന്നിവരെ മുംബൈയിൽ നിന്നുള്ള പാസ്റ്റർ സഞ്ജയ് ഗുപ്തയെ പ്രയാഗ്രാജിലെ ഉഗ്രസെൻപൂരിൽ ഒരു പ്രാർത്ഥനായോഗം നടത്താൻ ക്ഷണിച്ചു. യോഗത്തിന് ശേഷം 15 ഓളം മതതീവ്രവാദികൾ ഒരു പൊലീസ് കോൺസ്റ്റബിളുമായി വന്ന് ക്രിസ്ത്യാനികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളെ പ്രദേശവാസികളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് അവർ കുറ്റപ്പെടുത്തി.

കാൺപൂർ വ്യാജ ആരോപണം/അറസ്റ്റ്

3.3.2021 ന് ഉത്തർപ്രദേശിലെ കാൺപൂർ ദേഹത്ത് ശിവ്‌ലിയിൽ നിന്നുള്ള പാസ്റ്റർ കിഷൻലാലിനെ നിർബന്ധിത മതപരിവർത്തന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശിവ്‌ലി പിഎസിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഗ്ര വ്യാജ ആരോപണം/അറസ്റ്റ്

14.3.2021 ന് ഉത്തർപ്രദേശിലെ ആഗ്രയിലെ ഷാഗഞ്ചിൽ നിന്നുള്ള പാസ്റ്റർ രവിയെ ഒരു പള്ളി സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ഷാഗഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തിയെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കേരളം വ്യാജ ആരോപണം/അറസ്റ്റ്

22.3.2021 ന് പാസ്റ്റർ വിനോദും പാസ്റ്റർ മുന്ന ഭാരതിയും പാസ്റ്റർ ബ്രിജേഷും ജോഗി എന്ന് പേരുള്ള കേരളത്തിൽ നിന്നുള്ള മറ്റൊരു പാസ്റ്ററും പ്രാർഥനായോഗം നടത്തുമ്പോൾ ചില ഗ്രാമീണർ പൊലീസിനെ അറിയിക്കുകയും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി 4 പാസ്റ്റർമാരെ കസ്റ്റഡിയിലെടുത്തു.

മഹാരാജ്ഗഞ്ച് പീഡനം

19.4.2021 ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള സദാനന്ദ് കുമാർ എന്ന സൈമൺ ജോൺസൺ, 19 വയസ്സ് പ്രായമുള്ള, പൂർണ അന്ധനായ തന്റെ ഇച്ഛാസ്വാതന്ത്ര്യത്താൽ ക്രിസ്തുമതം സ്വീകരിക്കുകയും തുടർന്ന് ശരീരത്തിൽ ചില സൗഖ്യം അനുഭവിക്കുകയും ചെയ്തു. ഹ്രസ്വകാല ബൈബിൾ പരിശീലനത്തിനായി അദ്ദേഹം ചെന്നൈയിലേക്ക് പോയി. എന്നാൽ, പേരും മതവും മാറിയ അന്നുമുതൽ വീട്ടുകാരിൽ നിന്ന് ഇയാൾ നിരന്തരം പീഡനത്തിനിരയായിരുന്നു. പല രാത്രികളും ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നു. ഗ്രാമത്തിലെ ചില ക്രിസ്ത്യൻ കുടുംബങ്ങൾ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

ബിജ്‌നോർ വ്യാജ ആരോപണം/അറസ്റ്റ്

23.6.2021-ന് ഉത്തർപ്രദേശിലെ ബിജ്‌നോറിലെ നാഗിന ഗ്രാമത്തിൽ നിന്നുള്ള ഉഷയെയും ഓംവതിയെയും 2021 ജൂൺ 23ന് കസ്റ്റഡിയിലെടുത്തു. സത്വീറിന്റെയും ഓംപാലിന്റെയും വീട്ടിൽ ഉഷ ഒരു പ്രാർഥനാ യോഗത്തിന് നേതൃത്വം നൽകുമ്പോൾ ഒരു മതതീവ്രവാദികളായ ഒരു കൂട്ടം മനുഷ്യർ കടന്നുകയറി യോഗം തടസ്സപ്പെടുത്തി. അക്രമികൾ ഫോട്ടോകളും വീഡിയോകളും എടുക്കുകയും സുവിശേഷകൻ വഞ്ചനാപരമായ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പൊലീസിൽ തെറ്റായ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസ് സ്ത്രീകളെ തടഞ്ഞുവച്ച് ബിജ്‌നൗറിലെ സിയോഹറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഐ.പി.സി സെക്ഷൻ 151 പ്രകാരം ഒരു കേസ് ഫയൽ ചെയ്തു.

ഗോണ്ട ഭീഷണി

25.6.2021 ന് ഉത്തർപ്രദേശിലെ ഗോണ്ടയിലെ നവാബ്ഗഞ്ചിലെ ജലാപൂർ ഗ്രാമത്തിൽ നിന്നുള്ള സഞ്ജയ് കുമാർ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ നേതാവായ റോസി നയിക്കുന്ന ഒരു പ്രാർഥനാ സമ്മേളനത്തിനിടെ, ചില മതതീവ്രവാദികൾ അവിടെ പ്രവേശിക്കുകയും പ്രാർഥന തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ ലോക്കൽ പൊലീസിനെ അറിയിക്കുകയും അവിടെ ശക്തമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി റോസിയെയും ഓംപ്രകാശിനെയും ഭാര്യയെയും മറ്റൊരു ക്രിസ്ത്യാനിയെയും കസ്റ്റഡിയിലെടുത്തു.

അസംഗഡ് വ്യാജ ആരോപണം

25.6.2021 ന് ഉത്തർപ്രദേശിലെ അസംഗഡിലെ ജഹനഗഞ്ച് പിഎസ്എസിലെ സംബി ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ഭാനു പ്രതാപ് മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അവിടത്തെ ഗ്രാമവാസികൾ തെറ്റായി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് ഇയാളെ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കർ നഗർ വ്യാജ ആരോപണം/അറസ്റ്റ്

25.6.2021 ന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ മാലിപൂർ പിഎസ്, നൂപ്പൂർ ഗ്രാമത്തിൽ നിന്നുള്ള നിർമലാദേവി, തന്റെ ഭർത്താവ് പാസ്റ്റർ പുൻവാസിയെ മാലിപൂർ പൊലീസ് അറസ്റ്റിൽ വെച്ചിരിക്കുന്നതായി അറിയിച്ചു. തന്റെ മകനെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റർ പുൻവാസിയിനെതിരെ ഗ്രാമവാസികളിൽ ഒരാളായ പ്രേശ്റാം പരാതി നൽകി. തുടർന്ന് പാസ്റ്റർ പുൻവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാംപൂർ വ്യാജ ആരോപണം/അറസ്റ്റ്

26.6.2021 ൽ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ മിലക്ബകർ അലി ഗ്രാമത്തിലെ രാമൻ, ഷിബ്‌ധേഷ് എന്നീ രണ്ട് ക്രിസ്ത്യാനികളെ അവരുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേരും നിർബന്ധിത മതപരിവർത്തനത്തിൽ പങ്കാളികളാണെന്നായിരുന്നു ആരോപണം.

അംബേദ്കർ നഗർ വ്യാജ ആരോപണം/അറസ്റ്റ്

27.6.2021 ന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നിന്നുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലെ പാസ്റ്റർ റാം ഉജാഗിർ, ഫിർത്തു, രാംകെവാൾ എന്നിവർ ഗ്രാമത്തിൽ പ്രാർഥനാ യോഗം നടത്തുന്നതിനിടെ മാലിപൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് പൊലീസ് ആരോപിച്ചു.

റായ്ബറേലി വ്യാജ ആരോപണം/അറസ്റ്റ്

28.6.2021 ന് പാസ്റ്റർ ശിവ് കുമാറിനെയും ഉത്തർപ്രദേശിലെ റായ്ബറേലിയിലെ രോഹാനിയയിലെ മജ്രെ പട്ടേൽ നഗറിൽ നിന്നുള്ള മറ്റൊരു ക്രിസ്ത്യാനിയെയും സലൂൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ആ ദിവസം നേരത്തെ, ചില മതതീവ്രവാദികൾ നടന്നുകൊണ്ടിരിക്കുന്ന പ്രാർഥനാ യോഗത്തിൽ പ്രവേശിക്കുകയും അത് റെക്കോർഡ് ചെയ്ത് പൊലീസിന് അയക്കുകയും, ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഷാജഹാൻപൂർ ഭീഷണി/ആരാധന തടസ്സപെടുത്തി

29.6.2021 ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഖുതാർ പിഎസിലെ കുംഭിയാമസി ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ഹരിശ്ചന്ദ്ര തന്റെ പുതുതായി നിർമിച്ച പള്ളി കെട്ടിടത്തിന്റെ അയൽവാസികൾ ക്രിസ്ത്യാനികൾക്ക് എതിരാണെന്ന് അറിയിച്ചു. പള്ളി കെട്ടിടം പണിതതിന് ശേഷം പാസ്റ്റർ കുറച്ച് സ്ഥലം ഒഴിച്ചിട്ടിരുന്നു. അത് ഇപ്പോൾ ഗ്രാമവാസികൾ കെയേറിയ നിലയിലാണ്. അവർ ഭൂമി കുഴിച്ച് ഡ്രെയിനേജ് ഉണ്ടാക്കി സ്വത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ ക്രിസ്ത്യാനികൾ തങ്ങളെ മതം മാറ്റിയതിനാൽ തങ്ങൾ ഈ സ്വത്ത് തിരികെ നൽകില്ലെന്നും അവർ തങ്ങളെ നിർബന്ധപൂർവം മതം മാറ്റിയതാണെന്ന് വ്യാജോരോപണം ഉന്നയിക്കുകയും ചെയ്തു. കൂടാതെ, അവർ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും പള്ളി സമ്മേളനങ്ങളൊന്നും നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഔറയ്യ ഉപദ്രവം/സാമൂഹിക എതിർപ്പ്

29.6.2021 ന് പാസ്റ്റർ കോമൾ ദാസും കുടുംബവും 20 വർഷമായി ചന്ദ്രപൂർ ഗ്രാമത്തിൽ സേവനമനുഷ്ഠിക്കുന്നു. ഉത്തർപ്രദേശിലെ ശ്യമറയ്യ ജില്ലയിലെ അജിത്മൽ പിഎസ്, അയൽക്കാർ അവരുടെ വിശ്വാസത്തിന് വേണ്ടി ലക്ഷ്യമിടുന്നു. 2021 ജൂൺ 29 ന് അയൽക്കാർ റോഡിലേക്കും ഡ്രെയിനേജിലേക്കുമുള്ള അവരുടെ പ്രവേശനം തടഞ്ഞു. അയൽക്കാർ പരോക്ഷമായി ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും അവരുടെ വിശ്വാസം കാരണം അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു.

റായ്ബറേലി വ്യാജ ആരോപണം

02.07.2021 ൽ എഫ്.ഐ.ആർ നമ്പർ. 231/2021 സലൂൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്്, റായ് ബറേലി, യു/എസേ 295എ ഐ.പി.സി 3/5 (1) യുപി പി.യു.സി.ആർ.എ 02.07.2021, പ്രതികൾക്കെതിരായ ആരോപണം അവർ ചില ദൈവങ്ങളുടെ ചിത്രങ്ങൾ കീറി ആളുകളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ നിർബന്ധിച്ചു എന്നതാണ് ആരോപണം.

ജാൻപുർ അറസ്റ്റ് ചെയ്ത് നീക്കി

3.7.2021 ന് ഡോ. വിനോദ് കുമാർ യാദവ്, രമേശ് ചന്ദ്ര സരോജ്, കമലേഷ് പ്രജാപതി എന്നീ രണ്ട് പാസ്റ്റർമാരെ ഉത്തർപ്രദേശിലെ ജാൻപുർ ജില്ലയിലെ ഷിർകോണി ഗ്രാമത്തിൽ ചില ക്രിസ്ത്യാനികളുമായി പ്രാർഥനാ യോഗം നടത്തുന്നതിനിടെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മഹാരാജ്ഗഞ്ച് വ്യാജ ആരോപണം/അറസ്റ്റ് ചെയ്ത് നീക്കൽ

22.7.2021 ന് നാൻഹെ എന്ന പാസ്റ്റർ ഫൂൽ സിംഗ് കുൽഹി ബസാറിലെ ലാൽപൂർ ഗ്രാമത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ചില മതതീവ്രവാദികൾ പാസ്റ്റർക്കെതിരെ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ലോക്കൽ പൊലീസിൽ തെറ്റായ ആരോപണം ഉന്നയിച്ചു പരാതി നൽകി. തുടർന്ന് പൊലീസ് എത്തി പാസ്റ്ററെയും വീട്ടിൽ ഉണ്ടായിരുന്ന എല്ലാ കുടുംബാംഗങ്ങളെയും അറസ്്റ്റ് ചെയ്ത് തടവിൽ വെച്ചു.

നോയിഡ ശാരീരികമായ അക്രമം/സാമൂഹിക എതിർപ്പ്

23.7.2021 ന് ഉത്തർപ്രദേശിലെ നോയിഡയിൽ, അമിത് തന്റെ സഭാ നേതാവ് കുടുംബത്തോടും മറ്റ് ചില സഭാംഗങ്ങളോടും കൂടി പ്രാർഥനാ യോഗത്തിന് നേതൃത്വം നൽകുമ്പോൾ, ചില മത തീവ്രവാദികൾ പ്രാർഥന യോഗം തടസ്സപ്പെടുത്തുകയും പാസ്റ്ററെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സംഭവം ലോക്കൽ പൊലീസിനെ അറിയിക്കുകയും ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തു. പാസ്റ്റർ തന്റെ വീട്ടുടമസ്ഥൻ വീട് ഒഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ അദ്ദേഹം മറ്റൊരു പ്രദേശത്തുള്ള ഒരു പള്ളി അംഗത്തിന്റെ വീട്ടിലേക്ക് മാറി.

ലഖ്‌നൗ തെറ്റായി ആരോപിക്കപ്പെട്ടു

29.7.2021-ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള പാസ്റ്റർ ഡാനിയൽ ബാനർജി, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ലോക്കൽ പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ തെറ്റായ പരാതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. പാസ്റ്ററെക്കുറിച്ച് അന്വേഷിച്ച് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ബിജ്‌നോർ സന്ദർശിക്കുകയായിരുന്നു. നഗരത്തിലേക്ക് മടങ്ങുമ്പോൾ പൊലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു.

ലഖിംപൂർ ഖേരി തെറ്റായ ആരോപണം/ഭീഷണി

2.8.2021-ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഹെംപൂർ ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ബാൽഗോവിന്ദ് തനിക്കും പിതാവ് രാം സിങ്ങിനും സാന്ത്റാം എന്ന പള്ളി അംഗത്തിനുമെതിരെ പരാതി നൽകി ചില മതതീവ്രവാദികൾ ലക്ഷ്യമിട്ടു. പോലീസ് അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അവർ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ന്യൂസ് പോർട്ടലുകളും ചില വാർത്താ ഏജൻസികളും ക്രിസ്ത്യൻ സമൂഹത്തിനെതിരെ ഒരു പക്ഷപാതപരമായ കഥ പ്രക്ഷേപണം ചെയ്തു. വാർത്ത വൈറലായതോടെ ഗ്രാമത്തിലെ ക്രിസ്ത്യാനികൾക്കെതിരെ തുടർച്ചയായ ഭീഷണി നിലനിൽക്കുന്നു. ഓഗസ്റ്റ് 08 ഞായറാഴ്ച, അദ്ദേഹത്തിന്റെ പള്ളി ശുശ്രൂഷ നടക്കുമ്പോൾ മത തീവ്രവാദികൾ വന്ന് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു.

വരണാസി ഭീഷണി/ശാരീരിക അക്രമം

3.8.2021 ന് ഉത്തർപ്രദേശിലെ വാരണാസിയിലെ ജൻസയിൽ നിന്നുള്ള പാസ്റ്റർ വിജയ് കുമാർ വാരണാസിയിലെ ഫൂൽപൂരിൽ 5-8 ക്രിസ്ത്യാനികൾക്കൊപ്പം തന്റെ സഭാംഗത്തിന്റെ വീട്ടിൽ ഒരു പ്രാർത്ഥനായോഗം നടത്തുകയായിരുന്നു. പ്രാർത്ഥനാ യോഗം നടക്കുമ്പോൾ ചില മതതീവ്രവാദികൾ കടന്നുകയറി അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവർ പാസ്റ്റർ വിജയിനെയും ഭാര്യ, പാസ്റ്റർ നീൽ ദുരൈലിനെയും മറ്റു ചിലരെയും ഫൂൽപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അസംഗഡ് ഉപദ്രവം/ ഭീഷണി/ അറസ്റ്റ്

4.8.2021 ന് ഉത്തർപ്രദേശിലെ അസംഗഡിലെ ഗംഭീർപൂരിലെ നിജമാബാദിൽ നിന്നുള്ള പാസ്റ്റർ ശ്യമന്ദ്, തന്റെ ഗ്രാമത്തിലെ ചില മതതീവ്രവാദികൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് തന്നെയും കുടുംബത്തെയും അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതായി അറിയിച്ചു. ഹിന്ദുമതത്തിലേക്ക് മടങ്ങാനും ക്ഷേത്രത്തിൽ പോയി തങ്ങളുടെ ദൈവങ്ങൾക്ക് വെള്ളം സമർപ്പിക്കാനും അവർ അവരെ ഭീഷണിപ്പെടുത്തി. ക്രിസ്ത്യാനികൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, മത തീവ്രവാദികളും ചില ഗ്രാമവാസികളും ചേർന്ന് പ്രാദേശിക പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് വന്ന് പാസ്റ്ററുടെ സഹോദരൻ ജോഗീന്ദറിനെ ഗംഭീർപൂർ കസ്റ്റഡിയിലെടുത്തു.

വരണാസി വ്യാജാരോപണം

4.8.2021 ന് ഒരു വരാണസിയിലെ ഒരു ക്രിസ്ത്യൻ വിശ്വാസിക്കെതിരായി ചിലർ കെട്ടിചമച്ച പരാതി നൽകി. അത് എഫ്.ഐ.ആർ ആയി മാറി. 0236/2021 എന്ന നമ്പറിൽ 04.08.2021 എന്ന തീയതി രജിസ്റ്റർ ചെയ്യപെട്ടിട്ടുണ്ട്. വാരണാസിയിലെ ഫൂൽപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ പരാതി ഉന്നയിച്ചയാൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർ.എസ്.എസ്) സംഘടനയിൽ പദവിയിലിരിക്കുന്ന ആളാണ്.

പ്രയാഗ്രാജ് തടവിലാക്കപെട്ടു

5.8.2021 ന് ഗയാ പ്രസാദ് യാദവ്, ലാൽ ബഹാദൂർ പട്ടേൽ, ചന്ദ്രപാൽ എന്നിവരും മറ്റ് കുറച്ച് ക്രിസ്ത്യൻ മത വിശ്വാസികളും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള ഗാരപൂർ മലക ഫാഫമൗ ഗ്രാമത്തിൽ പ്രാർഥനാ യോഗത്തിനായി ഒത്തുകൂടി. തർവായ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോക്കൽ പൊലീസ് വന്ന് ഈ വിശ്വാസികളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെ അന്വേഷണത്തിന് ശേഷം ക്രിസ്ത്യാനികളിൽ മൂന്ന് പേരെയും തടവിലാക്കുകയും ചെയ്തു.

രാംപൂർ ശാരീരികമായ അക്രമം/തെറ്റായ ആരോപണം/തടങ്കൽ

4.7.2021 ന് ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ മിലാക്ക് പിഎസ്, ലോഹപട്ടി ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ മനോജ് തന്റെ സഭാംഗത്തിന്റെ ഒരു വീട്ടിലേക്ക് പ്രാർഥനക്കായി ക്ഷണിക്കപ്പെട്ടു, അദ്ദേഹം 80 മുതൽ 90 വരെ വരുന്ന ക്രിസ്ത്യൻ വിശ്വാസികളോടൊപ്പം പ്രാർഥന നടത്തുകയായിരുന്നു. രാംബച്ചൻ എന്ന ഗ്രാമവാസികളിൽ ഒരാൾ പാസ്റ്റർ മനോജ് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് അറിയിച്ചു. തുടർന്ന് 40 ഓളം മതതീവ്രവാദികൾ വന്ന് പാസ്റ്ററെ ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസിനെയും അറിയിക്കുകയും അവർ പാസ്റ്ററെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗോണ്ട വ്യാജ ആരോപണം/അറസ്റ്റ്

16.7.21 ന് തന്റെ സഹോദരൻ പാസ്റ്റർ സുശീൽ പോളിനെ നവാബ്ഗഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തതായി ആശിഷ് പോൾ അറിയിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പാസ്റ്റർക്ക് മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ചില മതതീവ്രവാദികളിൽ നിന്ന് പ്രാദേശിക പൊലീസിന് പരാതി ലഭിച്ചിരുന്നു.

കാസ്ഗഞ്ച് വ്യാജ ആരോപണം/അറസ്റ്റ്

18.7.2021 ൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിലെ ഗുങ്പുർ ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ സാധു ഗൗതമിനെയും മറ്റ് അഞ്ച് പേരെയും ലോക്കൽ പൊലീസ് മതപരമായ മതപരിവർത്തനത്തിന്റെ തെറ്റായ ആരോപണവുമായി അറസ്റ്റ് ചെയ്തു. ഇവർ മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ചില മതതീവ്രവാദി നേതാക്കളുടെ പരാതി പൊലീസിന് ലഭിച്ചിരുന്നു

കുശിനഗർ തടയൽ

21.7.2021 ന് ‘ഷിരിൻ ബസുമാതാ ഫൗണ്ടേഷൻ’, ഹിന്ദു തീവ്രവാദികൾ ലക്ഷ്യംവെക്കുന്ന ഒരു സ്ഥാപനമാണ്. ഉത്തർപ്രദേശിലെ കുശിനഗറിലെ പദ്രൗണ ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യൻ സംഘടനയാണത്. പ്രാദേശിക മതവിശ്വാസികൾ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവർക്ക് നേരെ അനാഥാലയത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് ഇതിനകം അലഹബാദിലെ ഹൈക്കോടതിയിൽ നിലവിലുണ്ട്. ജൂലൈ 21 ന് പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും അനാഥാലയം റെയ്ഡ് ചെയ്യുകയും എല്ലാ കുട്ടികളെയും പാസ്റ്റർ ജയവന്തിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രയാഗ്രാജ് ഭീഷണി/ഉപദ്രവം

5.8.2021 ൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഒരു ഗ്രാമത്തിൽ പ്രാർഥനാ യോഗം നടത്താൻ സഞ്ചരിക്കുകയായിരുന്ന പാസ്റ്റർ ബാൽചന്ദിനെയും പാസ്റ്റർ ഇന്ദ്രസേൻ സിംഗിനെയും ചില ഹിന്ദു മതതീവ്രവാദികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ആൾകൂട്ടം അവർക്ക് ചുറ്റും കൂടിനിന്ന് ക്രിസ്ത്യാനികളെ അവരുടെ വിശ്വാസത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഗാസിപൂർ വ്യാജ ആരോപണം/ഭീഷണി/സാമൂഹിക എതിർപ്പ്

10.8.2021 ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള പാസ്റ്റർ സുഭാഷ് ചന്ദ്, തനിക്കെതിരെ ചില ഗ്രാമവാസികൾ വ്യാജ പരാതി നൽകിയിട്ടുണ്ടെന്നും, പള്ളി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പള്ളിയിലെ അംഗങ്ങളെ കെട്ടിടത്തിലേക്ക് വരുന്നത് വിലക്കിയതായും അറിയിച്ചു. കുടിവെള്ളത്തിനായി പാസ്റ്ററും കുടുംബവും ഹാൻഡ് പമ്പിൽ പ്രവേശിക്കുന്നതും പ്രദേശാസികൾ നിരോധിച്ചിരിക്കുന്നു.

ഉന്നാവോ ഭീഷണി/അറസ്റ്റിൽ

11.8.2021 ന് ഉത്തർപ്രദേശിലെ ഉന്നാവോയിലെ ആശിവൻ ജൻപാദ് പിഎസ്, ജങ്കുഖേഡ ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ശിവരാജിനെ തന്റെ വിശ്വാസത്തിന്റെ പേരിൽ ചില മതതീവ്രവാദികൾ ആക്രമിച്ചു. വിജയ് കുമാർ (മച്രിലാലിന്റെ മകൻ) എന്ന ഹിന്ദു മതതീവ്രവാദി പാസ്റ്റർ ശിവരാജും മറ്റ് ചില ക്രിസ്ത്യാനികളും ചേർന്ന് വിജയ് കുമാറിനെ ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. പാസ്റ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ഉന്നാവോ ജില്ലാ ജയിലിലേക്ക് അയക്കുകയും ചെയ്തു.

ബഹറൈച്ച് ഭീഷണി/തടങ്കൽ

14.8.2021 ന് ഉത്തർപ്രദേശിലെ ബഹറൈച്ചിലെ റിസിയ പിഎസിലെ സിഖ്‌വാനി ഗ്രാമത്തിൽ നിന്നുള്ള മുരളി ചൗഹാൻ ഗ്രാമത്തിലെ പ്രധാൻ വന്നപ്പോൾ കുറച്ച് ക്രിസ്ത്യൻ സ്ത്രീകൾ പ്രാർഥിക്കുകയായിരുന്നുവെന്ന് അറിയിക്കുകയും അവർക്ക് ക്രിസ്തുമതം ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രധാൻ പൊലീസിനെ വിവരമറിയിച്ചു. അവർ ഒരു അന്വേഷണത്തിനായി വന്നു. തുടർന്ന് തിരിച്ചുപോയി. അതേ ദിവസം വൈകുന്നേരം 9 മണിയോടെ പൊലീസ് മടങ്ങിയെത്തി രണ്ട് ക്രിസ്ത്യൻ പുരുഷന്മാരായ ലാൽ ബഹാദൂർ, ഇന്ദ്രജിത്ത് എന്നിവരെ റിസിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കസ്റ്റഡിയിലെടുത്തു.

അസംഗഡ് ഭീഷണി

16.8.2021 ന് ഉത്തർപ്രദേശിലെ അസംഗഡിലെ കാന്ധാരാപൂർ, ഭവ്‌നാഥ്, ദേവ്ഖാരിയിൽ നിന്നുള്ള പാസ്റ്റർ രാഘവ് കരേൻവ തന്റെ കുടുംബത്തോടൊപ്പം ഒരു പ്രാർഥനാ യോഗം നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്നുള്ള ചിലർ വന്ന് ഭീഷണിപ്പെടുത്തുകയും ഗ്രാമത്തലവന്റെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ നിർബന്ധിക്കുകയും പ്രധാൻ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാൽ, പ്രധാൻ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു.

കുശിനഗർ ഭീഷണി/വ്യാജാരോപണം/തടങ്കൽ

18.8.2021 ന് ഉത്തർപ്രദേശിലെ ജൗൻപൂർ ഗോപാലപൂരിൽ നിന്നുള്ള കനഹിയ പ്രജാപതി ഉത്തർപ്രദേശിലെ കുഷിനഗർ ജില്ലയിലെ തന്റെ സഹോദരിയുടെ വീട് സന്ദർശിക്കാൻ പോകുമ്പോൾ ചില ഗ്രാമവാസികൾ വന്ന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമീണരെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അവർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസ് എത്തി ഇയാളെ കസ്റ്റ്ഡിയിലെടുക്കകുയും രണ്ട് ദിവസം തടങ്കലിൽ വെക്കുകയും ചെയ്തു.

ബഹറൈച്ച് ഭീഷണി/ഉപദ്രവം/വ്യാജ ആരോപണം

23.8.2021 ന് അമർജീത്തിനെയും അമ്മയെയും ഉത്തർപ്രദേശിലെ ബഹറൈച്ചിൽ വെച്ച് പൊലീസ് ഭീഷണിപ്പെടുത്തി. 2021 ആഗസ്റ്റ് 23ന് പൊലീസ് ഇവരുടെ വീട് റെയ്ഡ് ചെയ്യുകയും ക്രിസ്ത്യൻ കലണ്ടറുകൾ നീക്കം ചെയ്യുകയും ബൈബിളുകൾ എടുത്തുകൊണ്ട് പോവുകയും ചെയ്തുവെന്ന് ഹരിശങ്കർ അറിയിച്ചു. ഇവരുടെ കുടുംബം നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പൊലീസുകാർ ആരോപിക്കുന്നു.

അംബേദ്കർനഗർ സാമൂഹിക എതിർപ്പ്

26.8.2021 ന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നിന്നുള്ള പാസ്റ്റർ വിശ്വനാഥ് ഗൗർ, തന്നെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പള്ളിയിലെ ശുശ്രൂഷ നിർത്താൻ പൊലീസ് ഇൻചാർജ് നിർദേശിച്ചതായും അറിയിച്ചു. പൊലീസുകാർ തന്റെ ട്രസ്റ്റ് ഡീഡിന്റെ പകർപ്പും എടുത്തു.

ഹർദോയ് വ്യാജ ആരോപണം/അറസ്റ്റ്

29.8.2021-ന് ഉത്തർപ്രദേശിലെ ഹർദോയിൽ നിന്നുള്ള പാസ്റ്റർ മനോജ് കുമാറിനെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്നുകൊണ്ടിരിക്കുന്ന പള്ളിയിലെ ശുശ്രൂഷയിലേക്ക് പൊലീസ് അതിക്രമിച്ചുകയറി അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജാൻപുർ വ്യാജ ആരോപണം/അറസ്റ്റ്

29.8.2021 ന് ഉത്തർപ്രദേശിലെ ജൗൻപൂരിലെ റാമ്പുവിൽ നിന്നുള്ള പാസ്റ്റർ ഹരിശ്ചന്ദ്ര, താൻ പ്രാർഥന നടത്തിക്കൊണ്ടിരിക്കുമ്പോൾ ഏതോ മതതീവ്രവാദികൾ പള്ളിയിൽ വന്ന് ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി ആരോപിക്കുകയും നടന്നുകൊണ്ടിരിക്കുന്ന ആരാധനയുടെ വീഡിയോകൾ പകർത്തുകയും ചെയ്തു. തുടർന്ന് അവർ പൊലീസിനെ വിവരമറിയിച്ചു. പാസ്റ്റർ ഹരിശ്ചന്ദ്രയെയും മറ്റൊരു ക്രിസ്ത്യാനിയായ സുബാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നോയിഡ (ഗൗതംബുദ് നഗർ) ശാരീരികമായ അക്രമം/വ്യാജ ആരോപണം

29.8.2021 ന് ഉത്തർപ്രദേശിലെ നോയിഡയിലെ എജി പള്ളിയിൽനിന്നുള്ള പാസ്റ്റർ പ്രവീൺ വൈകുന്നേരം പള്ളി ശുശ്രൂഷ പൂർത്തിയാക്കിയ ഉടനെ അയൽവാസികളിൽ ചിലർ അദ്ദേഹത്തെ ആക്രമിച്ചു. നിർബന്ധിത മതപരിവർത്തനത്തിൽ പാസ്റ്റർക്ക് പങ്കുണ്ടെന്ന് അയൽവാസികൾ ആരോപിച്ചു. അവിടെ കൂടിയിരുന്ന വിശ്വാസികളിൽ ചിലരെ ഇവർ ആക്രമിച്ചു, ഇവർക്കെല്ലാം ആന്തരികമായ പരിക്കുകൾ ഉണ്ട്. സംഭവം പൊലീസിനെ അറിയിക്കുകയും അവർ വന്ന് ഒത്തുതീർപ്പിന് നിർദേശിക്കുകയും അല്ലാത്ത പക്ഷം പാസ്റ്റർ താമസിക്കുന്ന വാടകവീട് ഒഴിയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

അസംഗഡ് അറസ്റ്റ്

31.8.2021 ന് ഉച്ചയ്ക്ക് 1 മണിയോടെ പാസ്റ്റർ രാമചന്ദ്ര (വാരണാസി സ്വദേശി) അസംഗഢിലെ കർത്താൽപൂരിൽ വീട്ടിൽ വെച്ച് പ്രാർഥന നടത്തുമ്പോൾ അസംഗഢ് കോട്‌വാലിയിൽ കസ്റ്റഡിയിലെടുത്തു. പ്രാദേശിക മതതീവ്രവാദികളും സിവിൽ ഡ്രെസ്സിലുള്ള പൊലീസുകാരും യോഗത്തിനെത്തി. അവർ തങ്ങൾക്ക് യേശുവിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആവശ്യപെട്ടു. തുടർന്ന് 15 മിനിറ്റിനു ശേഷം അവർ തിരിച്ച് പോയി 5 കോൺസ്റ്റബിൾമാരുമായി തിരികെ വന്ന് പാസ്റ്ററെ കസ്റ്റഡിയിലെടുത്തു.

വരണാസി ഉപദ്രവം/ഭീഷണി/വ്യാജ ആരോപണം

31.8.2021 ന് ഉത്തർപ്രദേശിലെ വരണാസിയിലെ ഐബിടി ചർച്ച് പിന്ദ്രയിൽ നിന്നുള്ള പാസ്റ്റർ സുധീറിനെ ചില മതതീവ്രവാദികൾ രാത്രിയിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ആരാധനകൾ നടത്തരുതെന്ന് അവർ മുന്നറിയിപ്പ് നൽകി, അല്ലെങ്കിൽ പള്ളി ആക്രമിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ആഗസ്റ്റിൽ പാസ്റ്റർ നീൽ ദുരൈയ്‌ക്കെതിരെ വ്യാജ പരാതി നൽകിയത് ഇതേ സംഘമാണ്.

സുൽത്താൻപൂർ ഭീഷണി/ഉപദ്രവം

1.9.2021-ന് ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ പടൈമുറൈനിയിൽ നിന്നുള്ള പാസ്റ്റർ സവജീത്തിനെ ചില മതതീവ്രവാദികൾ ഉപദ്രവിച്ചതായി പാസ്റ്റർ രവി അറിയിച്ചു. മതതീവ്രവാദികൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് പ്രാദേശിക ക്ഷേത്രത്തിന് സംഭാവന ചോദിച്ചെങ്കിലും പാസ്റ്റർ സംഭാവന നൽകാൻ വിസമ്മതിച്ചപ്പോൾ അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

അയോധ്യ തടവിലാക്കി

1.9.2021 ന് ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ ഫൈസാബാദിലെ പിഎസ് റുദൗലിയിലെ സരയ്മഞ്ജനിൽ നിന്നുള്ള പാസ്റ്റർ ഘനശ്യാം പള്ളിയിൽ ഒരു ചെറിയ സംഘത്തോടൊപ്പം പ്രാർത്ഥിക്കുമ്പോൾ പൊലീസ് തടഞ്ഞു. സെപ്തംബർ 2ന് രാവിലെ മുകേഷും സൂരജും രാംസിങ്ങും പാസ്റ്ററെ കാണാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ അവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബഹ്റൈച്ച് വ്യാജ ആരോപണം/തടങ്കൽ

2.9.2021 ന് ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുള്ള പാസ്റ്റർ അജയ് എന്നയാളെ മോട്ടിപൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാസ്റ്ററെ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അദ്ദേഹം അവിടെ ചെന്നപ്പോൾ, അയാൾ നിർബന്ധിച്ച് മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. ലഖ്‌നൗവിൽ നിന്ന് ഒരു സംഘം അദ്ദേഹത്തെ കൊണ്ടുപോകാൻ വരികയാണെന്നും ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു.

അയോധ്യ ഭീഷണി/തടങ്കൽ

5.9.2021 ന് പാസ്റ്റർ ദുർഗേഷ്, ഉത്തർപ്രദേശിലെ മണിഗഞ്ച അയോധ്യയിൽ നിന്നുള്ള പാസ്റ്റർ ഘനശ്യാം മറ്റ് ക്രിസ്ത്യാൻ വിശ്വാസികളോടൊപ്പം പ്രാർഥിച്ചു കൊണ്ടിരുന്നപ്പോൾ ചില പൊലീസുകാർ വന്ന് വലിയ ജനക്കൂട്ടത്തിൽ ഒത്തുകൂടാൻ അനുമതി വാങ്ങാത്തതിന് ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് അവർ പാസ്റ്റർ ഘനശ്യാമിനെയും മറ്റ് മൂന്ന് ക്രിസ്ത്യാനികളെയും തടഞ്ഞുവച്ച് തടങ്കലിലാക്കി. ഘനശ്യാമിനെ സെപ്തംബർ ഒന്നിന് രാത്രിയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

മെയിൻപൂർ വ്യാജ ആരോപണം/അറസ്റ്റ്

5.9.2021-ന് ഉത്തർപ്രദേശിലെ മെയിൻപൂർ ജില്ലയിലെ ഖരക്ജിത് നഗറിൽ നിന്നുള്ള പാസ്റ്റർ ശങ്കർ വർമയെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മറ്റൊരു ക്രിസ്ത്യാനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.’

കാൺപൂർ വ്യാജ ആരോപണം/സാമൂഹിക എതിർപ്പ്

5.9.2021-ന് ഉത്തർപ്രദേശിലെ കാൺപൂർ നഗറിലെ കിദ്‌വായ്, ദുർഗാപൂർ കോളനിയിൽ നിന്നുള്ള പാസ്റ്റർ സാംസൺ മസിഹ് ഒരു ഞായറാഴ്ച പള്ളിയിൽ പ്രാർഥനക്ക് നേതൃത്വം നൽകുമ്പോൾ ഇരുപതോളം മത തീവ്രവാദികൾ അകത്ത് കയറി വീഡിയോ റെക്കോർഡിംഗ് ആരംഭിച്ചു. അവർ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയും ചെയതു.

ഭഡോഹി സാമൂഹിക എതിർപ്പ്

7.9.2021 ന് ഉത്തർപ്രദേശിലെ ഭഡോഹിയിൽ നിന്നുള്ള പാസ്റ്റർ അജയ് കുമാർ ഗൗതം എസ്എച്ച്ഒയെ കാണുവാൻ നിർദേശിച്ച് കോട്‌വാലി മെയിൻ സിറ്റി പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ലോക്കൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു കോൺസ്റ്റബിൾ സിവിൽ വസ്ത്രത്തിൽ അദ്ദേഹത്തിന്റെ ഒരു പള്ളിയിലെ സേവനങ്ങളിൽ പങ്കെടുത്തിരുന്നു. പുതിയ ഗ്രാമത്തലവനും പള്ളി പ്രവർത്തനങ്ങളെ എതിർക്കുന്നു. പ്രദേശത്തെ എസ്എസ്പിയും സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. 2021 സെപ്റ്റംബർ 11-ന് വീണ്ടും പാസ്റ്റർ അജയ് ഗൗതമിന് രണ്ട് പൊലീസുകാരിൽ നിന്ന് ഭദോഹി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ കാണാൻ ഒരു കോൾ ലഭിച്ചു.

അസംഗർ തടവിലാക്കി

7.9.2021-ന് ഉത്തർപ്രദേശിലെ അസംഗർ, ലാൽഘട്ട്, മിസ്രിപൂർ സ്വദേശി വികാസ്, പശ്ചിമ ബംഗാളിലെ പാസ്റ്റർ രാജുമഞ്ജി അസംഗഢിലെ ഒരു സഭാംഗത്തിന്റെ വീട്ടിൽ പ്രാർഥനായോഗം നടത്തുകയാണെന്ന് നാട്ടുകാർ പോലീസിൽ അറിയിച്ചു. ചില അജ്ഞാതർ പാസ്റ്ററിനെതിരെ പരാതി നൽകുകയും തുടർന്ന് പൊലീസ് അദ്ദേഹത്തെ അസംഗഡിലെ ജിയാൻപൂർ താനെയിൽ തടഞ്ഞുവെക്കുകയും ചെയ്തു.

ജാൻപുർ വ്യാജ ആരോപണം/തടങ്കൽ

7.9.2021 ന് ഉത്തർപ്രദേശിലെ ജാനുപൂരിലെ മദിയാഹൂണിലെ രാംദയാൽപൂരിൽ നിന്നുള്ള പാസ്റ്റർ ജിയാലാൽ നിഷാദ് 15 ക്രിസ്ത്യാനികൾക്കൊപ്പം ലെധുവൻ ഗ്രാമത്തിലെ ഒരു പള്ളി അംഗത്തിന്റെ വീട്ടിൽ പ്രാർഥന യോഗം നടത്തുകയായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനായി ചിലർ നൽകിയ പരാതിയിൽ പാസ്റ്ററെ മഖ്ലിഷഹറിലെ സിക്രാര പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു.

കുശിനഗർ ഭീഷണി/ഉപദ്രവം/തടയൽ

8.9.2021 ൽ ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നുള്ള പാസ്റ്റർ രാമുദേശസാഹ്നിയും ഓംപ്രകാശും ഒരു പ്രാർഥനാ യോഗത്തിന് നേതൃത്വം നൽകുമ്പോൾ ചില മതതീവ്രവാദികൾ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവർ പൊലീസിനെ അറിയിക്കുകയും പാസ്റ്റർമാരെ കുശിനഗറിലെ ഹനുമാൻഗഡ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുെവക്കുകയും ചെയ്തു.

റായ്ബറേലി വ്യാജ ആരോപണം

8.9.2021 ന് ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഖുഷുരുപൂർ ഗ്രാമത്തിൽ നിന്നുള്ള സഞ്ജുദേവി ഒരു പ്രാർഥനാ യോഗത്തിന് നേതൃത്വം നൽകുമ്പോൾ പ്രാദേശിക മാധ്യമപ്രവർത്തകർ അവരുടെ പ്രാർഥനാ ഹാളിന് മുന്നിൽ പ്രത്യക്ഷപ്പെട്ട് മതപരിവർത്തന പ്രവർത്തനങ്ങൾ ആരോപിച്ചു. ക്രിസ്ത്യാനികൾ 100 ഡയൽ ചെയ്യുകയും പൊലീസിനെ വിളിക്കുകയും ചെയ്തു. രണ്ട് പോലീസുകാർ വന്ന് ഇരുവിഭാഗത്തോടും സംസാരിച്ചു. സഞ്ജുവും സഭയിലെ മറ്റ് അംഗങ്ങളും മതപരിവർത്തന പ്രവർത്തനങ്ങൾക്കായി നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചതായി മാധ്യമ പ്രവർത്തകർ ആരോപിച്ചു. ആരോപണങ്ങളെല്ലാം സഞ്ജു നിരസിച്ചു.

അസംഗഡ് തടവ്

8.9.2021-ന് ഉത്തർപ്രദേശിലെ അസംഗർ, ലാൽഘട്ട്, മിസ്രിപൂർ സ്വദേശിയായ പാസ്റ്റർ രാജേഷ് കുമാർ സമുദായംഗങ്ങൾക്കിടയിൽ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നപ്പോൾ ലോക്കൽ പൊലീസ് എത്തി ജിയാൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി തടങ്കലിലാക്കി.

അയോധ്യ വ്യാജ ആരോപണം/ തടങ്കൽ

10.9.2021 ന് മൻജിത് റിച്ചാർഡ് അറിയിച്ചത് ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ ബികാപൂർ തഹസിൽ ജറുവാ ഗ്രാമത്തിൽ അഞ്ച് പേരെ കോട്‌വാലി പൊലീസ് തടവിലാക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ക്രിസ്ത്യനികളായ ഇവർ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നുവെന്നും ഹിന്ദുമതത്തെ മോശമായി സംസാരിക്കുന്നുവെന്നും പരാതി ലഭിച്ചതായി പൊലീസിനെ അറിയിച്ചു.

മഹോബ വ്യാജ ആരോപണം/തടങ്കൽ

11.9.2021 ന് ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ പൻവാരിയിൽ നിന്നുള്ള പാസ്റ്റർ ആശിഷ് ജോണിനെ ഒരു ഗ്രാമത്തിൽ പ്രാർത്ഥഥനക്കായി സന്ദർശിച്ചപ്പോൾ പൊലീസ് തടഞ്ഞു. പ്രാദേശിക തീവ്രവാദ സംഘടനയാണ് അദ്ദേഹത്തിനെതിരെ വ്യാജ പരാതി നൽകിയത്. ഗ്രാമവാസികൾ പാസ്റ്ററെ പിന്തുണ്ക്കുകയും അദ്ദേഹത്തിന്റെ മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിക്കുകയും ഗ്രാമത്തിൽ നിന്ന് ആരെയും ക്രിസ്ത്യാനിറ്റിയിൽ വിശ്വസിക്കാൻ പാസ്റ്റർ പ്രേരിപ്പിക്കുകയോ സമ്മർദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിക്കുന്നു.

ഗാസിയാബാദ് തടവ്

12.9.2021 ന് ഗാസിയാബാദിൽ നിന്നുള്ള പാസ്റ്റർ ദിനേശിനെ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ലോനിയിലെ ബന്തല ചൗക്കിയുടെ പൊലീസ് തടഞ്ഞു. ചില മതതീവ്രവാദികൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ പള്ളിയിലെ ചടങ്ങുകൾ തുടർന്നാൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഗോരഖ്പൂർ ഭീഷണി

13.9.2021 ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ റാണി ബസാറിലെ ഗോലകൊളിറാം റോഡിൽ നിന്നുള്ള പാസ്റ്റർ ഇന്ദർജിത്ത് ദുസാദ് തന്റെ വീട്ടിൽ പ്രാർഥന യോഗം നടത്തുമ്പോൾ ചില പൊലീസുകാർ വന്ന് പ്രാർഥന തടസ്സപെടുത്തുകയും , പാർഥന യോഗം നടത്താനുള്ള അനുവാദത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ ജയിലിലേക്ക് അയക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.

കുശിനഗർ ഭീഷണി

14.9.2021 ന് ഉത്തർപ്രദേശിലെ കുശിനഗറിലെ ഹനുമൻഗഞ്ചിലെ ഭഗവാൻപൂരിൽ നിന്നുള്ള ഛോട്ടെലാൽ തന്റെ വീട്ടിൽ ഒരു പ്രാർഥന യോഗം നടത്തുമ്പോൾ രണ്ട് പൊലീസ് കോൺസ്റ്റബിൾ വന്ന് പ്രാർഥന തടഞ്ഞു. പള്ളി ഒത്തുചേരലുകൾ തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

സീതാപൂർ കള്ളക്കേസ്

14.9.2021 ന് ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ മഹോലിയിൽ നിന്നുള്ള പാസ്റ്റർ വിനോദ് കുമാർ സത്തിമാധെ ഒരു ക്രിസ്ത്യൻ കുടുംബത്തെ കാണുമ്പോൾ സിതാപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചില മതതീവ്രവാദികൾ വ്യാജ പരാതി നൽകി. തുടർന്ന് പൊലീസ് ഇരയ്‌ക്കെതിരെ ഐപിസി 153 എ, 3/5 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കാൺപൂർ സാമൂഹിക എതിർപ്പ്/തടങ്കൽ

19.9.2021 ന് ഉത്തർപ്രദേശിലെ കാൺപൂരിലെ ലാൽ ബംഗ്ലാവ് പ്രദേശത്ത് നിന്ന് പാസ്റ്റർ വേദ് പ്രകാശ് യാദവ് (പാസ്റ്റർ പപ്പുയാദവ്) തന്റെ വീട്ടിൽ 45 മുതൽ 50 വരെ വിശ്വാസികളോടൊപ്പം പ്രാർഥന യോഗം നടത്തുകയായിരുന്നു. വലതുപക്ഷ സംഘത്തിന്റെ ഒരു ജനക്കൂട്ടം പള്ളിയിൽ വരികയും അവർ പള്ളിയിലെ ആളുകൾക്കെതിരെ ആരാധനക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം പാസ്റ്റർ പൊലീസിനെ വിളിചെങ്കിലും പൊലീസ്് പാസ്റ്ററെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്.

കുശിനഗർ വ്യാജ ആരോപണം/അറസ്റ്റ്

19.9.2021 ന് ഉത്തർപ്രദേശിലെ കുശിനഗറിലെ അഭിറൗലി ബസാറിലെ സഖൗലിയിൽ നിന്നുള്ള പാസ്റ്റർ രംഭജൻവിശ്വകർമ തന്റെ വീട്ടിൽ പ്രാർഥന യോഗം നടത്തുമ്പോൾ ഒരാൾ പൊലീസിനെ വിളിച്ച് പാസ്റ്ററിനെതിരെ തെറ്റായ പരാതി നൽകി. തുടർന്ന് പൊലീസ് എത്തി പാസ്റ്ററെ അഭിരൗലി ബസാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജാൻപൂർ, ഉത്തർപ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021 ന് പ്രേം സിംഗ് ഉത്തർപ്രദേശിലെ ജൗൻപൂരിൽ ഒരു പ്രാർഥനാ ശുശ്രൂഷ നടത്തുമ്പോൾ പെട്ടെന്ന് പൊലീസ് കടന്നുകയറി അവരുടെ പ്രാർഥനാ ശുശ്രൂഷ തടസ്സപ്പെടുത്തുകയും, ഈ സേവനത്തിൽ തുടരരുതെന്ന് പാസ്റ്ററെ താക്കീത് ചെയ്യുകയും പാസ്റ്ററെ തടഞ്ഞുവെക്കുകയും ചെയ്തു. ഇയാൾക്കെതിരെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന വ്യാജ പരാതിയുണ്ട്.

ഹത്രാസ്, ഉത്തർപ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021-ന് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലുള്ള ഹസൻപൂർ ബാരു വില്ലേജിൽ നിന്നുള്ള പാസ്റ്റർ സൂരജ് പാലിനെ സദാബാദ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിളിച്ചുവരുത്തി, ജനങ്ങളെ വശീകരിച്ച് നിർബന്ധിത മതപരിവർത്തനം ചെയ്തുവെന്നതാണ് കുറ്റം, 4 പേരുടെ പരാതിയിൽ പൊലീസ് പിന്നീട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

അസംഗഡ്, ഉത്തർപ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021 ന് ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ള പാസ്റ്റർ നന്ദു നതാലി പള്ളിയിലെ 20-25 അംഗങ്ങൾക്കൊപ്പം പ്രാർഥനായോഗം നടത്തുമ്പോൾ പൊലീസ് കടന്നുകയറി യോഗം തടസ്സപ്പെടുത്തുകയും പാസ്റ്ററെയും മറ്റ് 15 അംഗങ്ങളെയും കോട്‌വാലിത്താനയിലെ പള്ളിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.പി പരിവർത്തന വിരുദ്ധ നിയമത്തിന്റെയും മറ്റ് ഐപിസി വകുപ്പുകളുടെയും കീഴിലാണ് ഇവരുടെ കേസുകൾ. പാസ്റ്ററും അയാളുടെ ഭാര്യയും അന്നുമുതൽ ജയിലിലാണ്.

മഹാരാജ്ഗഞ്ച്, ഉത്തർപ്രദേശ് ഭീഷണി/പീഡനം/വ്യാജ ആരോപണം

3.10.2021 ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ നസിറാബാദ് ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ദുർഗേഷ് ഭാരതിയെ ഒരു മതതീവ്രവാദി സംഘം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു പ്രാർഥത്ഥനാ യോഗം നടക്കുമ്പോൾ അക്രമികൾ പൊലീസിനെ വിളിക്കുകയും, അയാൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി വ്യാജ പരാതി നൽകുകയും ചെയ്തു. പാസ്റ്റർ ദുർഗേഷിനെ പണിയറ താനെയിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിജനൂർ, ഉത്തർപ്രദേശ് ഹരസ്മെന്റ്

3.10.2021 ന് പാസ്റ്റർ ദിനേശ് ഞായറാഴ്ച പ്രാർഥന അവസാനിപ്പിച്ച് ഉത്തർപ്രദേശിലെ ബിജനോറിലെ ചക്ഗോർധൻ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയിൽ രണ്ട് പൊലീസുകാർ തടഞ്ഞു നിർത്തി ദിനേശ് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. സഭാ ശുശ്രൂഷയിൽ നിന്നാണെന്നാണ് പാസ്റ്റർ പ്രതികരിച്ചത്. പാസ്റ്ററിന്റെ അടുത്ത് ബൈബിളും മറ്റ് ആരാധനാ വസ്തുക്കളും കണ്ടപ്പോൾ അടുത്ത ദിവസം ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസുകാർ ആവശ്യപെട്ടു.

ദേവരിയ ശാരീരിക അക്രമം/സാമൂഹിക എതിർപ്പ്

19.9.2021 ന് ഉത്തർപ്രദേശിലെ ദേവാറിയയിലെ സുഡാമചൗരഹയിൽ നിന്നുള്ള സിസ്റ്റർ റീന സ്വന്തമായി സെന്റ് ജോസഫ്സ് സ്‌കൂൾ നടത്തുകയാണ്, അവർ സ്‌കൂളിൽ ഒരു പള്ളി സേവനം നടത്തുകയും ചെയ്തു. റീന ചില ക്രിസ്ത്യാനികൾക്കൊപ്പം ഒരു പ്രാർഥനാ യോഗം നടത്തുകയായിരുന്നു. ഏകദേശം 15 മുതൽ 20 വരെ മതതീവ്രവാദികൾ വന്നു പള്ളിക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ക്രിസ്ത്യാനികൾ പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് സിസ്റ്റർ റീനയെ കസ്റ്റഡിയിലെടുത്തു. സ്‌കൂളിൽ പള്ളിയോഗങ്ങൾ നടത്തില്ലെന്ന് എഴുതി നൽകാൻ പൊലീസ് സിസ്റ്റർ റീനയെ നിർബന്ധിച്ചു. 2021 സെപ്റ്റംബർ 26ന് സിസ്റ്റർ റീന പ്രാർഥനായോഗം നടത്താൻ ആഗ്രഹിച്ചു. എന്നാൽ മതതീവ്രവാദികൾ സ്‌കൂൾ പരിസരത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ആരെയും സ്‌കൂൾ കാമ്പസിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല.

ഇറ്റാവ വ്യാജ ആരോപണം

20.9.2021 ന് ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള ശ്യാംസുന്ദറിനെ നിർബന്ധിത മതപരിവർത്തനത്തിനമാരോപിച്ച് പൊലീസ് ക്സ്റ്റഡിയിലെടുത്തു. മതപരമായ രേഖകൾക്കായി പൊലീസ് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തുകയും 3/5 ഫോർ എ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഫൈസാബാദ് വ്യാജ ആരോപണം

2021 ഒക്ടോബർ 1 ന് പാസ്റ്റർ രവീന്ദർ കുമാറിനേയും സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം ക്രിസ്ത്യാനികളേയുമാണ് ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ ബികാപൂർ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചത്. ഇവർ പ്രാർഥിക്കാൻ ഒത്തു കൂടിയപ്പോഴാണ് നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് എസ്എച്ച്ഒ, സിഒ, എസ്ഡിഎം എന്നിവരും തഹസിൽദാറും ഇരച്ചുകയറി ബലം പ്രയോഗം നടത്തി തടങ്കലിൽ വച്ചത്.

റൂർക്കി, ഉത്തരാഖണ്ഡ് ശാരീരിക അതിക്രമം/നാശം വിതക്കൽ

2021 ഒക്ടോബർ 3 0644/2021 എന്ന എഫ്‌ഐആറിൽ 11 പേർക്കെതിരെ കോട്‌വാലി റൂർക്കി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഞായറാഴ്ച പ്രാർഥനക്കായി ഒത്തുകൂടിയ 10-15 പേരുടെ ആരാധനായോഗത്തിലേക്ക് അഞ്ഞൂറിലധികമുള്ള അക്രമികൾ ഇരച്ചു കയറിയതാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളെയും പുരുഷന്മാരെയും ഈ തീവ്രവാദികൾ ആക്രമിക്കുകയും പള്ളി പരിസരം നശിപ്പിക്കുകയും ചെയ്തു. പള്ളിക്കകത്ത് പ്രാർഥനക്കെത്തിയ അഞ്ച് പേർക്കാണ് പരിക്കേറ്റത്. രജത് കുമാർ ഉൾപ്പെടെയുള്ളവർ ഗുരുതരാവസ്ഥയിലായി.

ഡൽഹി ഭീഷണി

2021 ഒക്ടോബർ 3ന് ന്യൂ ഡൽഹിയിലെ അസോള ഫത്തേപൂർബേരിയിൽ പാസ്റ്റർ സന്തോഷ് ഡാന്റെ വീട്ടിലേക്ക് കയറി വന്ന 12 പേർ സുവിശേഷ പ്രചരണം നടത്തിയതിന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. വശീകരണത്തിലൂടെ ആളുകളെ മതം മാറ്റാനാണ് പാസ്റ്റർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. യാതൊരു കാരണവശാലും ഒരു ഹിന്ദുവിനെ പോലും വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് താക്കീത് നൽകി അത് വീഡിയോയിലും ചിത്രീകരിച്ചാണ് അവർ പോയത്.

പവായി ഭീഷണി/അറസ്റ്റ്

2021 ഒക്ടോബർ 6 ഒക്ടോബർ ആറാം തിയ്യതി പാസ്റ്റർ രാം ബച്ചൻ ബിന്ദിന് ഒരു വിവരം ലഭിച്ചു. തന്റെ മകൻ ബബ്‌ലുവിനെ ഉത്തർപ്രദേശിലെ നർവാരിത്തന പവായിയിലെ ഗ്രാമധാക്കയിൽ വച്ച് പൊലീസും മത തീവ്രവാദികളുടെ സംഘവും ചേർന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് സമയത്തിന് ശേഷം പവായ് താനെ അസംഗഡിൽ 8 വിശ്വാസികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സീതാപൂർ ഭീഷണി/ഉപദ്രവം/അറസ്റ്റ്

7.10.2021 ന് ഉത്തർപ്രദേശിലെ മസിംഗ്പുസിതാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ പാസ്റ്റർ രാകേഷ് കുമാർ ഒരു സഹക്രിസ്ത്യാനിയുടെ വീട്ടിൽ പ്രാർഥനാ യോഗത്തിന് എത്തിയപ്പോൾ ഒരു കൂട്ടം ഗ്രാമവാസികൾ തടസ്സപ്പെടുത്തി. പാസ്റ്ററുടെ സർക്കാർ ഐഡികളും ബൈബിളും തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിനെതിരായി പരാതിപ്പെടുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം പൊലീസ് എത്തി പാസ്റ്ററിനെ ഖൈരാബാദ് പൊലീസ് സ്റ്റേഷനിൽ തടവിലാക്കി.

ഗോരഖ്പൂർ വ്യാജ ആരോപണം/അറസ്റ്റ്

10.10.2021-ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ കാംപിർഗഞ്ചിൽ നിന്നുള്ള പാസ്റ്റർ ഗോവിന്ദയും പാസ്റ്റർ കരണും. മുപ്പതോളം വിശ്വാസികൾക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പ്രാർഥനാ യോഗം നടത്തുകയായിരുന്നു. ആരോ അവർക്കെതിരെ തെറ്റായ പരാതി നൽകി, കുറച്ച് സമയത്തിന് ശേഷം പൊലീസ് വന്ന് പാസ്റ്റർ ഗോവിന്ദിനെയും പാസ്റ്റർ കരിനിന്റോസ്റ്റോസ്റ്റിയെയും കൊണ്ടുപോയി.

മൗ വ്യാജ ആരോപണം/അറസ്റ്റ്

10.10.2021 ന് ഉത്തർപ്രദേശിലെ മൗ കോട്‌വാലിയിൽ യു.പി മിഷനിൽ സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ എബ്രഹാം കസ്റ്റഡിയിൽ എടുക്കപെട്ടു. വലതുപക്ഷ സംഘം എത്തി ഞായറാഴ്ച കുർബാന തടസ്സപ്പെടുത്തുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിന് പാസ്റ്റർക്കെതിരെ ഈ സംഘം പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ പൊലീസ് എത്തി പ്രാദേശിക വിശ്വാസികൾക്കൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മഹാരാജ്ഗഞ്ച് സാമൂഹിക എതിർപ്പ്/ശാരീരിക ആക്രമണം

3.10.2021 ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ പാസ്റ്റർ ശ്രീനിവാസ് പ്രസാദിന്റെ പ്രാർഥനായോഗം ക്രിസ്ത്യൻ വിരുദ്ധർ തടസ്സപ്പെടുത്തി. പ്രാർഥനാ യോഗത്തിൽ പ്രതിഷേധിക്കുന്നതിനിടയി പങ്കെടചുക്കുന്നുതിനിടയിലുണ്ടായ ഈ പ്രതിഷേധത്തിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും ശാരീരികമായി ആക്രമിക്കപ്പെട്ടു.

ഛത്തീസ്ഗഡ്, മഹാസമുണ്ട് ശാരീരിക അക്രമം/നശീകരണം

3.10.2021 ന് ചത്തീസ്ഗവിലെ മഹാസമുണ്ടിലെ കൊമാഖാൻ പൊലീസ് സ്റ്റേഷനൻ പരിധിയിൽ വരുന്ന കുസുമി ഗ്രാമത്തിൽ, ഒരേ ക്രിസ്ത്യൻ സംഘത്തെ ഗ്രാമവാസികൾ രണ്ടുതവണ ആക്രമിച്ചു; ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറത്തിൽ നിന്നുള്ള വിവരമനുസരിച്ച് രാവിലെ ഒരു തവണയും ഉച്ചക്ക് ശേഷം മറ്റൊന്നും. ഗ്രാമവാസികൾ പള്ളിക്കകത്ത് കയറി പള്ളി നശിപ്പിക്കുകയും 12 വയസ്സുള്ള ഒരു ആൺകുട്ടിയെ മർദിച്ച് അവശനാക്കുകയും ചെയ്തു.

ഹരിയാന ശാരീരികമായ അക്രമം/നശീകരണം

3.10.2021 ന് ഹരിയാനയിലെ കർണാലിൽ ഒരു ക്രിസ്ത്യൻ സ്ത്രീയായ കനികയെയും മറ്റ് 25 മുതൽ 30 വരെ ക്രിസ്ത്യാനികളെയും ഞായറാഴ്ച പ്രാർഥനാ ശുശ്രൂഷയ്ക്കിടെ ഒരു വലതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങൾ ആക്രമിച്ചു. ക്രിസ്ത്യാനികൾ പ്രാർഥന നടത്തിയിരുന്ന വീടും തകർത്തു.

ഹരിദ്വാർ, ഉത്തരാഖണ്ഡ് ഭീഷണി

3.10.2021-ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജ്വാലപൂരിൽ വലതുപക്ഷക്കാർ പൊലീസിന്റെ അകമ്പടിയോടെ പള്ളിയിലെ ചടങ്ങുകളും ആരാധനയും തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പള്ളിയുടെ വൈദികനാണ് വിപിൻ കുമാർ. സംഭവത്തിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല, അതിനാൽ ക്രിസ്ത്യാനികൾ ഇതിനെതിരെ പരാതികളൊന്നും നൽകിയില്ല.

ഛത്തീസ്ഗഡ്, ഭിലായ് വ്യാജ ആരോപണം

3.10.2021 ന് ചത്തീസ്ഗഡിലെ ഭിലായ്, പാസ്റ്റർ സന്തോഷ് റാവുവിനെ ചരോദഭിലായ് ജിആർപി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അദ്ദേഹം നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപണം നിലവിലുണ്ടെന്ന്്
പൊലീസ് അറിയിച്ചു. എന്നാൽ, പാസ്റ്ററെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

മധ്യപ്രദേശ്, ഹോഷങ്കാബാദ് സാമൂഹിക എതിർപ്പ്

3.10.2021 ന് മധ്യപ്രദേശിലെ ഹോഷംഗാബാദിൽ, വലതുപക്ഷ തീവ്രവാദികൾ ക്രിസ്ത്യൻ മതവിശ്വാസികളുടെ ആരാധനയെ തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മത പരിവർത്തനം ചെയ്തതായി ആരോപിക്കുകയും ചെയ്തു. പ്രേരിത് എന്ന സുവിശേഷകനാണ് പ്രാർഥനാ യോഗത്തിന് നേതൃത്വം നൽകുന്നത്.

മഹാരാജ്ഗഞ്ച് ശാരീരിക ആക്രമണം/അറസ്റ്റ്

2021 ഒക്ടോബർ 10 ന് ഉച്ചയ്ക്ക് സിസ്‌വാ ബസാറിൽ ഞായറാഴ്ച പ്രാർഥന നടത്തുന്നതിനിടെ പാസ്റ്റർ ശ്രീനിവാസും ഭാര്യയും മതഭ്രാന്തൻമാരാൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുള്ള കോത്തിബാർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായ ശ്രീനിവാസിന് അവിടെ വച്ചും മർദനമേറ്റു.

ഹർദോയ് വ്യാജആരോപണം

2021 ഒക്ടോബർ 11 ന് ഗ്രാമത്തിൽ ഒരു പ്രാർഥനായോഗം സംഘടിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു പാസ്റ്റർ ആശ്രയ് (ബദ്രിറാം ഫുക്കഹ വില്ലേജ്, ഹരിഹർപൂർ പോസ്റ്റ, താന തരിയാവ, ഹർദോയ് ജില്ല എന്നിവരുടെ മകൻ). മതപരിവർത്തനം നടത്തുന്നുവെന്ന ഗ്രാമവാസികൾ നൽകിയ വിവരമനുസരിച്ച് അവിടെയെത്തിയ പൊലീസ് പള്ളിയുടേയും വിശ്വാസികളുടേയും ചിത്രങ്ങൾ പകർത്തി. പിറ്റേന്ന് അദ്ദേഹം ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു.

അംബേദ്കർ നഗർ വ്യാജആരോപണം/അറസ്റ്റ്

2021 ഒക്ടോബർ 13. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ സ്വദേശിയാണ് പാസ്റ്റർ അൻജീത് കുമാർ. ഗ്രാമത്തലവനായ ത്രിവേണി പ്രസാദ് അൻജീത്തിന്റെ അനുഭാവിയായിരുന്നു. 50,000 രൂപ നൽകി ഗ്രാമവാസികളെയദ്ദേഹം ക്രിസ്ത്യൻ മതത്തിലേക്ക് ആകർഷിക്കുകയാണെന്ന് അവിടത്തെ വലതുപക്ഷ ആഭിമുഖ്യമുള്ള ആളുകൾ ചേർന്ന് പരാതി കൊടുത്തു. ആ വൈകുന്നേരം തന്നെ ത്രിവേണി പ്രസാദ് കസ്റ്റഡിയിലായി.

Related Articles