Current Date

Search
Close this search box.
Search
Close this search box.

വിവർത്തനം: കലയും ശാസ്ത്രവും

പൗരാണിക കാലം മുതൽ തന്നെ മനുഷ്യ സമൂഹത്തിൽ പ്രചാരത്തിലുണ്ടായിരുന്ന സാംസ്കാരിക പ്രക്രിയയാണ് വിവർത്തന കല. വൈജ്ഞാനിക രംഗത്തെ· സംഭാവനകൾ പരസ്പരം കൈമാറാനും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ ആശയ വിനിമയം നടത്താനും ഇതര ഭാഷകളിൽ നിന്നും മാതൃഭാഷയിലേക്കുള്ള വിവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. വേദഗ്രന്ഥങ്ങളും ക്ളാസിക് കൃതികളും എല്ലാവിധ അതിർവരമ്പുകളും ഉല്ലംഘിച്ച് മാനവരാശിയുടെ പൊതു പൈതൃകമായി മാറാൻ വിവർത്തന സാഹിത്യങ്ങൾ നിമിത്തമായിട്ടുണ്ട്.

മനുഷ്യ സമൂഹത്തെ· സംബന്ധിച്ചേടത്തോളം വളരെ പ്രയോജനപ്രദവും പ്രായോഗികവുമായ ഒരു കലയും ശാസ്ത്രവുമാണ് വിവർത്തനം. നിയതമായ നിയമങ്ങളുണ്ട് എന്ന നിലയിൽ അത് ശാസ്ത്രമാണ്. വായനക്ക് ആസ്വാദ്യത നൽകുന്നു എന്ന നിലക്ക് അത് കലയുമാണ്. വിത്യസ്ത മനുഷ്യ ഭാഷകളാണ് അതിൻറെ കർമ മേഖല. വിഭിന്ന ജനവിഭാഗങ്ങൾക്കിടയിൽ ശരിയായ ഗ്രാഹ്യത കൈവരിക്കാനും ലോകം ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതിക്ക് പിന്നിലും വൈജ്ഞാനികമായ കൈമാറ്റത്തിന് പിന്നിലും വിവർത്തന സാഹിത്യം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

വിത്യസ്ത രാജ്യങ്ങളിൽ വിദ്യാഭ്യാസ-ആരോഗ്യ,വാണിജ്യ,വ്യവസായ മേഖലകളിലെല്ലാം ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുച്ചാട്ടത്തിനും ഇതര ജനവിഭാഗങ്ങൾക്ക് അത് എത്തിച്ചു കൊടുക്കുന്നതിലും അവരെ ബോധവൽകരിക്കുന്നതിലും വിവർത്തനത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. കിഴക്ക് ഉദിക്കുന്ന സൂര്യ വെളിച്ചം എല്ലാവർക്കും ലഭിക്കുന്നത് പോലെ, വിജ്ഞാനത്തിൻറെ പ്രകാശം ദേശ-ഭാഷാ അതിർത്ഥികൾക്കധീതമായി പ്രചരിക്കാൻ സാധിച്ചത് വിവർത്തനത്തിലൂടെയായിരുന്നു.

വിവർത്തനത്തിൻറെ പ്രയോജനങ്ങൾ
ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങുകയും വിത്യസ്ത ഭാഷകൾ ശക്തിപ്രാപിക്കുയും ചെയ്യുന്ന ഇക്കാലത്ത്, വിവർത്തന രംഗവും സജീവമായികൊണ്ടിരിക്കുകയാണ്. നവ സാങ്കേതിക വിദ്യയുടെ ഫലമായി ലോകം ഗ്രാമത്തോളം ചുരുങ്ങുകയും ആശയ വിനിമയ സാധ്യതകൾ വർധിക്കുകയും ചെയ്തതോടെ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ആഗോള വ്യാപകമായി വിറ്റഴിക്കാൻ വിവർത്തനം അനിവാര്യമായി വരുന്നു.

ഇംഗ്ളീഷ് ഭാഷ ലോകത്തുടനീളം പ്രചുര പ്രചാരം നേടികൊണ്ടിരിക്കുന്നുണ്ടെങ്കിലും, പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നേടുത്തോളം വിവർത്തനവും ആവശ്യമായിവരുന്നതാണ്. രാഷ്ട്രീയ രംഗത്ത് വിത്യസ്ത ജനവിഭാഗങ്ങളെ മനസ്സിലാക്കാനും അവരുമായുള്ള ആശയ വിനിമയത്തിനും വിവർത്തനം അനിവാര്യമാണ്. ശാസ്ത്ര വിജ്ഞാന സാഹിത്യ മണ്ഡലങ്ങളിലും വിവർത്തനം ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

ഭാഷാപരമായ മതിൽകെട്ടുകളെ തകർക്കാനും മനുഷ്യർക്കിടയിൽ ചിന്താപരമായ ഐക്യം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു. മറ്റുള്ളവർ ജീവിക്കുന്നതെങ്ങനെയെന്നും അവരെന്ത് ചിന്തിക്കുന്നുവെന്നുമറിയാൻ വിവർത്തനത്തെ· ആശ്രയിക്കുകയേ നിർവ്വാഹമുള്ളൂ. വിവർത്തന കൃതികളിൽ നിന്നുള്ള വിജ്ഞാന സാഗരം കൊണ്ട് കൃതഹസ്തമാണ് അറബി ഭാഷ. വായിക്കുക എന്ന വിശുദ്ധ ഖുർആനിൻറെ ആഹ്വാനത്തിൽ ആവേശഭരിതരായി വായനയും പഠനവും ഒരുകാലത്ത് അറബികളുടെ ജീവിത സപര്യയായി മാറിയിരുന്നു. വിജ്ഞാനത്തിൻറെ മധുനുകരാൻ ലോക ഭാഷകളിലേക്ക് അവർ ഊളിയിട്ട് ഇറങ്ങി.

മധ്യകാലഘട്ടത്തിൽ ഇസ്ലാമിക സംസ്കാരത്തിന് ലോകത്തുടനീളം യശോധാവള്യം പരത്താൻ സാധിച്ചത് വിവിധ വിജ്ഞാനങ്ങൾ അറബി ഭാഷയിലേക്ക് ഭാഷാന്തരം ചെയ്തത് കൊണ്ടായിരുന്നു. അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂൻ രാജാവിൻറെ കാലത്ത് വിവർത്തനത്തിന് സ്വർണ്ണം തൂക്കി നൽകിയായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ആ കാലഘട്ടത്തിൽ ദാറുൽ ഹിക്മ എന്ന പേരിൽ പ്രത്യേക കേന്ദ്രം തന്നെ വിവർത്തനത്തിനായി സ്ഥാപിച്ചിരുന്നു.

പ്ളേറ്റൊ,അരിസ്റ്റോട്ടിൽ, യൂക്ളിഡ്, ഗാലൻ, ഹിപ്പോക്രാറ്റസ്, ടോളമി തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ കൊട്ടാരത്തിലേക്ക് കൊണ്ട് വരുകയും അറബിയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ഗ്രീക്ക് ഗ്രന്ഥങ്ങൾ കോസ്റ്റൊ എന്ന പണ്ഡിതനും പേർഷ്യൻ ഗ്രന്ഥങ്ങൾ യഹ്യയും സംസ്കൃത ഗ്രന്ഥങ്ങൾ ദുബാൻ എന്ന പണ്ഡിതനുമാണ് ഹുനൈനിൻറെ നേതൃത്വത്തിൽ വിവർത്തനം ചെയ്തിരുന്നത്. ഇതാണ് മധ്യകാലഘട്ടത്തിൽ അറബികൾ പുരോഗതിയുടെ ഉത്തുംഗ ശൃംഗയിലത്തൊൻ ഇടയായതിൻറെ ഒരു പ്രധാന കാരണം. അങ്ങനെ വിവർത്തനത്തിലൂടെ പ്രാചീനവും അർവാചീനവുമായ നാഗകരികതക്കിടയിലെ പാലമായി വർത്തിക്കാൻ അറബി ഭാഷക്ക് സാധിച്ചുവെന്നത് നിസ്തർക്കമാണ്.

യഥാർത്ഥത്തിൽ ഇത്തരം സാംസ്കാരിക അടയാളപ്പെടുത്തലുകൾക്ക് അവർക്ക് പ്രചോദനമേകിയത് പ്രവാചകൻ (സ) തന്നെയായിരുന്നു. പ്രമുഖ സഹാബിവര്യന്മാരായ സൈദു ബ്നു സാബിത്, സൽമാനുൽ ഫാരിസി തുടങ്ങിയവർ പ്രവാചകന് വേണ്ടി വിവർത്തനം ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. പേർഷ്യ,സിറിയ,റോം തുടങ്ങിയ വിദേശ രാജാക്കന്മാർക്ക് പ്രവാചകൻ അക്കാലത്ത് അയച്ച കത്തുകളും ഈ രാജാക്കന്മാർ തിരിച്ച് പ്രവാചകന് അയച്ച മറുപടി കത്തുകളും വിവർത്തനം ചെയ്തിരുന്നത് മുൻചൊന്ന സഹാബിവര്യന്മാർ ആയിരുന്നു എന്ന് വരുമ്പോൾ തന്നെ നമുക്ക് അതിൻറെ പ്രധാന്യം ഊഹിക്കാവുന്നതേയുള്ളൂ.

പക്ഷെ ഇതിൻറെ മറുവശം പരമദയനീയമത്രെ. അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂൻ രാജാവിൻറെ കാലം മുതൽ ഇന്ന് വരെ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത കൃതികളുടെ എണ്ണം പതിനായിരത്തിൽ കവിയില്ല എന്നാണ് കണക്കാക്കുന്നത്. അതാകട്ടെ സ്പെയിനിൽ ഒരു വർഷം നടക്കുന്ന വിവർത്തനത്തെക്കാളും തുലോം കുറവാണ് എന്ന് വരുമ്പോൾ അറബികളുടെ പിന്നാക്കാവസ്ഥ ബോധ്യപ്പെടുന്നു. അപ്പോൾ വിവർത്തന മേഖലയിൽ നമ്മുടേത് പോലുള്ള പ്രാദേശിക ഭാഷകളുടെ സംഭാവനകൾ പറയേണ്ടതുണ്ടോ? ഇതിന് പരിഹാരം കാണാൻ ബഹുഭാഷ പ്രേമികളായ യുവതലമുറ മുന്നോട്ട് വരേണ്ടതാണ്.

ചില സാങ്കേിതിക കാര്യങ്ങൾ
വിവർത്തനം,തർജുമ,മൊഴിമാറ്റം തുടങ്ങിയ വിത്യസ്ത പദാവലികളിലൂടെ അർഥമാക്കുന്നത് ഒരേ കാര്യമാണ്. ഇംഗ്ളീഷിൽ Translation എന്ന പദമാണ് അതിന് സമാന്തരമായി ഉപയോഗിച്ച് വരുന്നത്. ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ Translation ന് നൽകുന്ന അർഥം ഇങ്ങനെ: Turn (word,sentance,book) from one language to another. ഒരു വാക്കിനെ,അല്ലെങ്കിൽ വാചകത്തെയൊ പുസ്തകത്തെയൊ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുക എന്നാണ് Translation ഭാഷാർഥമെങ്കിൽ സാങ്കേതികാർത്ഥത്തിിൽ അതുകൊണ്ട് ഉദ്ദ്യേശിക്കുന്നത് ഒരു ഭാഷയിലെ ചിന്താധാരയേയും ആശയത്തേയും മറ്റൊരു ഭാഷയിലേക്ക് പരിവർത്തിപ്പിക്കുന്നതിനാണ്.

തർജ്ജുമയുടെ രണ്ട് ഘടകങ്ങളാണ് ഉൽഭവ ഭാഷയും (Source Language) ലക്ഷ്യ ഭാഷയും (Target Language). ഏത് ഭാഷയിൽ നിന്നാണൊ വിവർത്തനം ചെയ്യുന്നത് അത് ഉൽഭവ ഭാഷയും ഏത് ഭാഷയിലേക്കാണൊ വിവർത്തനം നിർവ്വഹിക്കപ്പെടുന്നത് അത് ലക്ഷ്യ ഭാഷയുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. വിവർത്തനം ചെയ്യുന്ന വ്യക്തി ഇരു ഭാഷകളിലും വ്യുൽപത്തിയുള്ളവനും വിവർത്തനം ചെയ്യുന്ന ആശയത്തെ· കുറിച്ച് സാമാന്യബോധമുള്ളവനുമായിരിക്കണം.

അതിലൂടെ മാത്രമേ വിവർത്തനം ചെയ്യുന്ന കൃതിയോട് – പരിമിത തോതിലെങ്കിലും – സത്യസന്ധത പുലർത്താൻ സാധിക്കുകയുള്ളൂ. മൂല ഭാഷയിൽ നിന്ന് പ്രകാശിതമാവുന്ന ചിന്താധാര ലക്ഷ്യഭാഷയിലേക്ക് കൈമാറാൻ വിവർത്തകന് സാധിക്കേണ്ടതുണ്ട്. നിരന്തരമായ സാധനയിലൂടെയും പരിശ്രമത്തിലൂടേയും മാത്രമേ വിവർത്തന കലയോട് ഒരാൾക്ക് സത്യസന്ധത പുലർത്താൻ കഴിയുകയുള്ളൂ. ശൈലികൾ,ആശയങ്ങൾ ഇതെല്ലാം പൊരുത്തപ്പെടുന്ന വിധത്തിലാവണം വിവർത്തനം ചെയ്യേണ്ടത്. നിരന്തരമായ പരിചയത്തിലൂടെ മാത്രമേ, നല്ളൊരു വിവർത്തകനാവാൻ കഴിയുകയുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്.

വിവർത്തന സോഫ്റ്റ് വെയറുകൾ
ഒരു ഭാഷയിലെ വാക്ക് കംമ്പ്യൂട്ടർ പ്രോഗ്രാമിൻറെ സഹായത്തോടെ മറ്റൊരു ഭാഷയിലേക്ക് അക്ഷരം പ്രതി മൊഴിമാറ്റം നടത്തുന്നതിന് ഇന്ന് വിവർത്തന സോഫ്റ്റ് വെയറുകൾ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ നിരവധി ലോക ഭാഷകളിലേക്ക് ക്ഷണവേഗതയിൽ വിവർത്തനം ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. കൂടാതെ അറബി, മലയാളം ഉൾപ്പടെയുള്ള ഭാഷകളിലും പ്രസ്തുത ആവിശ്യാർത്ഥം നിരവധി സോഫ്റ്റ്വെയറുകൾ ലഭ്യമാണ്. താരതമ്യേന മികച്ച വിവർത്തനങ്ങൾ അതിലൂടെ ലഭിക്കുന്നു.

ഇത്തരം സോഫ്റ്റ്വേയറുകൾ ഒരു പരിധി വരെ വിവർത്തകന്മാർക്ക് സഹായകമാണെങ്കിലും, മനുഷ്യൻറെ മസ്തിഷ്കം ഉപയോഗിച്ചുള്ള വിവർത്തനത്തിന് പകരം വെക്കാൻ സോഫ്റ്റ്വെയറുകൾക്ക് സാധ്യമല്ല. വാക്കകങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയലോകവും വർണ്ണ പ്രപഞ്ചവും വികാര വായ്പുകളും എല്ലാം വിവർത്തന സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ പകർന്ന് തരാൻ കഴിയില്ലെങ്കിലും ബഹുഭാഷാ നിപുണന്മാരെ സംബന്ധിച്ചേടത്തോളം ഇത്തരം സോഫ്റ്റ്വെയറുകൾ അവരുടെ കർത്തവ്യം എളുപ്പമാക്കാൻ സഹായകമാണ്.

Related Articles