Current Date

Search
Close this search box.
Search
Close this search box.

നോമ്പിന്റെ കർമശാസ്ത്രം: നോമ്പ് മുറിയുന്ന കാര്യങ്ങൾ

നോമ്പ് മുറിയുന്നതും നോറ്റുവീട്ടൽ നിർബന്ധമാകുന്നതുമായ കാര്യങ്ങൾ:

ഒന്ന്: സൂര്യാസ്തമയത്തിന് തൊട്ട് മുമ്പാണെങ്കിലും  ” الحيض ” (ആർത്തവം), ” النفاس ” (പ്രസവാനന്തരമുള്ള രക്തം) എന്നിവ സംഭവിക്കുക.

രണ്ട്: മനഃപൂർവം ഛർദിക്കുക. പ്രവാചകൻ(സ) പറയുന്നു: ‘ആർക്കെങ്കിലും ഛർദിക്കാൻ വരുകയാണെങ്കിൽ അവൻ നോമ്പ് നോറ്റുവിട്ടേണ്ടതില്ല. എന്നാൽ ആരെങ്കിലും മനഃപൂർവം ഛർദിക്കുകയാണെങ്കിൽ അവൻ നോമ്പ് നോറ്റുവീട്ടേണ്ടതാണ്.’ മനഃപൂർവം ഛർദിക്കുകയാണെങ്കിൽ നോമ്പ് മുറിയുമെങ്കിലും അവർ അങ്ങനെ നോമ്പുകാരായി തന്നെ തുടരേണ്ടതാണ്. റമദാനിന് ശേഷമാണ് അവർ നോമ്പ് നോറ്റുവീട്ടേണ്ടത് (القضاء).

മൂന്ന്: പോഷക കുത്തിവെപ്പെടുക്കുക (vitamins). എന്നാൽ, പോഷക കുത്തിവെപ്പല്ലാത്ത മറ്റു കുത്തിവെപ്പുകൾ അത്യാവശ്യമായി വരുകയാണെങ്കിൽ അതിന് പ്രശ്നമില്ല. അതുപോലെ, എനിമാസ് (Enemas), സപ്പോസിറ്റർ (suppository), തുള്ളിമരുന്നുകൾ (ചെവി, കണ്ണ്, വായ) തുടങ്ങിയവ ഉപയോഗിക്കുന്നത് നോമ്പ് മുറിയുന്നതിന് കാരണമാകുന്നില്ല. അപ്രകാരം, അത്യാവശ്യത്തിന് കൺമഷിയും ഉപയോഗിക്കാവുന്നതാണ്. അത് കൂടുതാലാവരുത്. പ്രവാചകൻ(സ) പറയുന്നു: ‘ നോമ്പുകാരല്ലതായിരിക്കെ, നിങ്ങൾ നന്നായി മൂക്കിൽ വെള്ളം കയറ്റിചീറ്റുക.’ ഈ  അവസ്ഥകളിലെല്ലാം തൊണ്ടയിലേക്ക് ഒന്നും പ്രവേശിക്കരുതെന്നതാണ് ഹദീസ് കൃത്യപ്പെടുത്തുന്നത്. വല്ലതും തൊണ്ടയിലെത്തുകയാണെങ്കിൽ നോമ്പ് മുറിയുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, നോമ്പുകാരനായിരിക്കെ കുപ്ലിക്കുമ്പോഴും മൂക്കിൽ കയറ്റി ചീറ്റുമ്പോഴും വെള്ളം തൊണ്ടയിലേക്കെത്തുകയാണെങ്കിൽ നോമ്പ് മുറിയുന്നതാണ്. ഇത്തരമൊരു അവസ്ഥയിലും നോമ്പുകാരൻ നോമ്പ് തുടരൽ നിർബന്ധമാണ്. പിന്നീടാണ് നോമ്പ് നോറ്റുവീട്ടേണ്ടത് (القضاء). എന്നാൽ മറന്നുകൊണ്ടാണെങ്കിൽ അതിൽ പ്രശ്നമില്ല.

Also read: ദൈവത്തിന്റെ തിരുത്ത്!

നാല്: റമദാനിന്റെ പകലിൽ ഹിജാമ ചെയ്യുക. പ്രവാചകൻ(സ) പറയുന്നു: ‘ഹിജാമ ചെയ്യുന്നവന്റെയും ചെയ്യപ്പെടുന്നവന്റെയും നോമ്പ് മുറിയുന്നതാണ്.’ എന്നാൽ, പരിശോധനക്കായി സാമ്പിളെടുക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം, മൂക്കിൽ നിന്നോ പല്ല് പറിക്കുന്നതിലൂടെയോ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങയിവ നോമ്പ് മുറിയുന്നതിന് കാരണമാവുകയില്ല. വായയിൽ നിന്നോ മൂക്കിൽ നിന്നോ അല്ലെങ്കിൽ പെട്ടെന്ന് രക്തം പുറത്തേക്ക് വരുകയോ ചെയ്യുന്നത് നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുന്നില്ല.

അഞ്ച്: ഡയാലിസിസ് (Dialysis) ചെയ്യുക. ഇത്തരത്തിലുള്ള പരീക്ഷണത്തിന് വിധേയരായിട്ടുള്ളവർ പ്രായശ്ചിത്തമാണ് നൽകേണ്ടത്.

ആറ്: ലൈംഗികമായികൊണ്ടല്ലാതെ ഇണകൾ ബന്ധപ്പെടുന്നത് മുഖേന (ഉദാ- ചുംബിക്കുക) മനിയ്യ് പുറപ്പെടുകയെന്നത് നോമ്പ് മുറിയുന്നതിന് കാരണമാകുന്നു. അവർ നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്. ഉണർന്നിരിക്കെയാണ് മനിയ്യ് (ശുക്ലം) പുറപ്പെടുന്നതെങ്കിൽ ജനാബത്തിന്റെ കുളിയും, നോമ്പ് നോറ്റുവീട്ടുകയെന്നതും നിർബന്ധമാകുന്നു, എന്നാൽ, പ്രായശ്ചിത്തം നൽകേണ്ടതില്ല. നോമ്പുകാരന് സ്വപ്ന സ്ഖലനമുണ്ടാവുകയാണെങ്കിൽ നോമ്പ് മുറിയുകയില്ല.

ഏഴ്: പ്രഭാതമായിട്ടില്ലെന്നോ അല്ലെങ്കിൽ സൂര്യൻ അസ്തമിച്ചെന്നോ കരുതി ഭക്ഷിക്കുകയും, കുടിക്കുകയും, ലൈംഗിമായി ബന്ധപ്പെടുകയും തുടർന്ന് അത് ബോധ്യപ്പെടുകയുമാണെങ്കിൽ അവർ നോമ്പെടുത്ത് വീട്ടൽ നിർബന്ധമാകുന്നു. ഒരാൾ ജനാബത്തുകാരനോ അല്ലെങ്കിൽ സ്വപ്ന സ്ഖലനമുള്ളവനോ ആണെങ്കിൽ കുളിക്കുകയും നോമ്പെടുക്കുകയുമാണ് വേണ്ടത്. എന്നാൽ, മറന്നുകൊണ്ട് ഭക്ഷിക്കുയും കുടിക്കുയും ചെയ്താൽ നോമ്പ് മുറിയുകയില്ല.

Also read: പീഡിതന്റെ പ്രാർത്ഥന സൂക്ഷിക്കുക!

എട്ട്: ഭക്ഷണം പാചകം ചെയ്യുന്നവർക്ക് നോമ്പുകാരായിരിക്കെ ഭക്ഷണം പാകപ്പെട്ടുവോ എന്ന് മനസ്സിലാക്കുന്നതിന് രുചിച്ച് നോക്കുന്നത് അനുവദനീയമാണ്. അഥവാ നാവിന്റെ അറ്റത്ത് വെച്ച് രുചിക്കുകയും തുപ്പികളയുകയുമാണ് ചെയ്യേണ്ടത്. തുടർന്ന് വായ കഴുകുകയും ചെയ്യുക.

ഒമ്പത്: ഏത് രീതിയിലാണെങ്കിലും പുകവലിക്കുകയാണെങ്കിൽ നോമ്പ് മുറിയുന്നതാണ്. അവർ നോമ്പെടുത്ത് വീട്ടേണ്ടതാണ്. അപ്രകാരം തന്നെയാണ് ഉള്ളിലേക്ക് പുക പ്രവേശിക്കുകയെന്നതും.

പത്ത്: നോമ്പ് മുറിയുകയും, പ്രായശ്ചിത്തവും ഖദാഉം (നോമ്പെടുത്ത് വീട്ടുക) ഒരേസമയം നിർബന്ധമാവുകയും ചെയ്യുന്നത് ലൈംഗിമായി ബന്ധപ്പെടുന്നതിലൂടെയാണ്. റമദാനിന്റെ പകലിൽ അപ്രകാരം ചെയ്യുന്നവർ കുറ്റക്കാരാണ്. ഉടനതന്നെ അവർ നോമ്പ് പിടിക്കേണ്ടതുണ്ട്. അവർക്ക് നോമ്പെടുക്കലും പ്രായശ്ചിത്തവും നിർബന്ധമാകുന്നു. അത് കഠിനമായ പ്രായശ്ചിത്തമാകുന്നു; വിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് കഴിയുന്നില്ലെങ്കിൽ തുടർച്ചയായി രണ്ട് മാസം നോമ്പെടുക്കുക, അതിന് കഴിയുന്നില്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകുക എന്നതാണ് പ്രായശ്ചിത്തം. ഈയൊരു പ്രവൃത്തിയിൽ സ്ത്രീയും പങ്കാളിയാണെങ്കിൽ അപ്രകാരം തന്നെ ചെയ്യേണ്ടതാണ്; അവർ നിർബന്ധിക്കപ്പെട്ടിട്ടില്ലെങ്കിൽ. അവർ നിർബന്ധിക്കപ്പെടുകയാണെങ്കിൽ നോമ്പെടുക്കുകയും അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുകയുമാണ് വേണ്ടത്. അവർ പ്രായശ്ചിത്തം ചെയ്യേണ്ടതില്ല.

ഒരു കാരണവുമില്ലാതെ വർഷങ്ങളായി റമദാൻ മാസത്തിൽ നോമ്പെടുക്കാത്ത മുസ് ലിം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുകയാണെങ്കിൽ അയാൾ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാൽ, അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, ധാരാളം സത്കർമങ്ങൾ ചെയ്യുകയുമാണ് വേണ്ടത്.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles