Current Date

Search
Close this search box.
Search
Close this search box.

ആദ്യമായി സംസാര ഭാഷ ഉപയോഗിച്ചതാര്

മനുഷ്യന് ആദ്യം സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ലെന്നും ആംഗ്യഭാഷയിലായിരുന്നു തൻറെ സഹജീവികളോട് സംസാരിച്ചിരുന്നതെന്നും ആ സമയത്ത് ഭാഷ രൂപപ്പെട്ടിരുന്നില്ല എന്നുമുള്ള നരവംശശാസ്ത്ര കാഴ്ചപ്പാടിനെ പാടെ നിരാകരിക്കുന്നതാണ് വിശുദ്ധ ഖുർആനിൻറെ അധ്യാപനം. “അള്ളാഹു ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു” (അൽ ബഖറ: 31)

അതേപോലെ മനുഷ്യരെ കുറിച്ച് പഠനം നടത്തുന്ന ചില പണ്ഡിതർ ഉറപ്പിച്ചുപറയുന്നു ആദ്യം ഒരർത്ഥത്തിലുമുള്ള വിശ്വാസങ്ങളോ അവൻറെ സത്തയെയോ അവൻറെ ചുറ്റുപാടുള്ള പ്രപഞ്ചങ്ങളെയോ കുറിച്ചുള്ള അറിവോ മനുഷ്യന് ഉണ്ടായിരുന്നില്ലെന്ന്. ശേഷം പക്ഷികളിൽ നിന്നും മറ്റിതര ജീവജാലങ്ങളിൽ നിന്നുമാണ് ഭാഷ പഠിച്ചത്. പ്രകൃതിദുരന്തങ്ങളോടുള്ള ഉള്ള ഭയം നിമിത്തം അവൻ ദൈവത്തിനും രൂപം നൽകി. ഈയൊരുരു തെറ്റായ മനസ്സിലാക്കലിൻ്റെ ഫലമായി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന മിഖായേൽ കോർബലിന് “ഭാഷയുടെ ഉൽഭവം: ആംഗ്യഭാഷയിൽ നിന്ന് സംസാരഭാഷ വരെ” എന്ന ഗ്രന്ഥം വരെ രചിക്കേണ്ടി വന്നു.

ഈ ഗ്രന്ഥത്തിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന നിരീക്ഷണം ആദ്യം ആംഗ്യഭാഷ ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ്. എന്നിരുന്നാലും ചില ശബ്ദങ്ങൾ മനുഷ്യർ പുറപ്പെടുവിച്ചിരുന്നു ഇത്തരത്തിൽ ശബ്ദം പുറത്ത് വിടുന്നത് ഭാഷ രൂപപ്പെടുന്നതിൽ ഭാഗികമായി സഹായകമായി. തീർത്തും ഉറപ്പില്ലാത്ത അദൃശ്യമായ കാര്യങ്ങൾ നിർണയിക്കുന്നതിലുള്ള വൈരുദ്ധ്യം ഭാഷയുടെ ഉത്ഭവം പോലുള്ള വിഷയങ്ങളിലും കാണാം. പിൽക്കാല പഠനങ്ങൾ ഈ കാഴ്ചപ്പാടിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് ജനിറ്റിക് സ്റ്റഡീസിലും സെല്ലുകളെ കുറിച്ചുള്ള പഠനങ്ങളിലും ഒക്കെ.

സവിശേഷ സൃഷ്ടി എന്ന നിലക്കുള്ള നമ്മുടെ പിതാവ് ആദം (അ) മിൻ്റെ സൃഷ്ടിപ്പിൻ്റെ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ് ഭാഷയുടെ വികാസവുമായി ബന്ധപ്പെട്ട സകല വ്യാഖ്യാനങ്ങളും കാഴ്ചപ്പാടുകളും. ആദമിൻ്റെ സൃഷ്ടിപ്പിൻ്റെ സമയത്ത് എല്ലാ നാമങ്ങളും അദ്ദേഹത്തെ പഠിപ്പിച്ചു എന്ന വസ്തുതക്ക് എതിരാണ് ഇവയൊക്കെ.

ഇത്തരം വികലവാദങ്ങളെ നിരാകരിക്കുന്നതാണ് ഭാഷകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ, പ്രത്യേകിച്ച് പഴയ ഭാഷകൾ തമ്മിലുള്ളവ. അത് മനസ്സിലാക്കാൻ ചെറിയൊരു ഉദാഹരണം നൽകാം ഹീബ്രൂ -സുരിയാനി ഭാഷകളിലെ ഇതിലെ ഏതാണ്ട് 50 ശതമാനം പദങ്ങളുടെയും അടിസ്ഥാനം അറബിയാണ്.

ലോകത്ത് നിലവിലുള്ള അയ്യായിരത്തിലധികം ഭാഷകളെ വിശകലനം ചെയ്യുകയാണെങ്കിൽ അവയെല്ലാം തന്നെ നമ്മുടെ മാതാപിതാക്കളായ ആദമിൻ്റെയും ഹവ്വാഇൻ്റെയും ഭാഷയിലേക്ക് ചെന്നെത്തുന്നത് കാണാൻ സാധിക്കും. അള്ളാഹു ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു (സൂറ: അൽ ബഖറ 31), അവൻ മനുഷ്യനെ സൃഷ്ടിച്ചു, അവനെ അവൻ സംസാരിക്കാൻ പഠിപ്പിച്ചു, (സുറ: അറഹ്മാൻ 3,4) എന്നീ സൂക്തങ്ങൾ മുകളിൽ പറഞ്ഞ നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്ന ഖുർആനിക അധ്യാപനങ്ങൾ ആണ്.

കേൾക്കാനും സംസാരിക്കാനുമുള്ള അവയവങ്ങൾ നൽകി കൊണ്ടാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്.അതിൽ പ്പെട്ടതാണ് ഇരു കാതുകളും നാവും. ഭൗതിക വാദികളുടെ നിരീക്ഷണങ്ങളായ, മനുഷ്യൻ അവൻ്റെ ജീവിതം ആരംഭിച്ചത് അറിവില്ലാത്തവനും മതരഹിതനുമായിട്ടാണെന്നും ശേഷം അവന് ചുറ്റുമുള്ള ജീവജാലങ്ങളിൽ നിന്ന് സംസാരിക്കാൻ പഠിക്കുകയും , പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ദൈവത്തെ രൂപപ്പെടുത്തി എന്നുമുള്ള വാദങ്ങളെ ഇസ്ലാം നിരാകരിക്കുന്നു. ആധുനിക ഭൗതിക നാഗരികതയുടെ തണലിൽ എണ്ണം അധികരിച്ച ഭൗതിക വാദികൾക്ക് ഇത് വരെ സൃഷ്ടിയെ സൃഷ്ടാവിൽ നിന്ന് അകറ്റുന്ന കാഴ്ച്ചപ്പാടായ ജീവജാലങ്ങൾ “പ്രകൃത്യാ” ഉണ്ടാകുന്നതാണെന്ന വാദത്തെ ദൃഢപ്പെടുത്തുന്ന ശക്തമായ തെളിവുകൾ കൊണ്ട് വരാൻ സാധിച്ചിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്.

മുസ്ലിംകൾ എന്ന നിലയിൽ നമ്മുടെ വിശ്വാസം അറിവുള്ളവനായും ആരാധയർപ്പിക്കുന്നവനായും സംസാരിക്കുന്നവനും ചിന്തിക്കുന്നവനായും ആണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്നാണ്. അതൊക്കെ നൽകിയാണ് അവൻ മനുഷ്യനെ ആദരിച്ചത്. അതേ പോലെ ദൈവത്തിൻ്റെ പ്രതിനിധാനം നിർവ്വഹിക്കേണ്ടതിനാവശ്യമായ കഴിവുകളും അല്ലാഹു മനുഷ്യന് നൽകി അവനെ ആദരിക്കുകയുണ്ടായി.

ഭാഷ കാര്യങ്ങളുടെ നാമമറിയാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ്.അത് കൊണ്ടാണ് അല്ലാഹു ദിവ്യബോധനം വഴി ആദമിൻ്റെ അറിവിലേക്ക് അത് ഇട്ട് കൊടുത്തത്, ആദമിൻ്റെ അറിവ് അല്ലാഹു അറിയിച്ച് കൊടുത്ത പോലെ തന്നെയാണ്. ശേഷം ഈ നാമങ്ങൾ വികസിപ്പിക്കുന്നതിനും കാര്യങ്ങളെ വികസിപ്പിക്കുന്നതിനും നിർണ്ണയിക്കുന്നതിനുമായി അദ്ദേഹം ഭൂമിയിലേക്ക് നിയോഗിതനാവുകയാണുണ്ടായത്.

വിവ: മുബഷിർ എ കെ

Related Articles