Current Date

Search
Close this search box.
Search
Close this search box.

ഭീകരാക്രമണങ്ങളുടെ ഭിന്ന സിനാരിയോകൾ ( 5 – 7 )

5: പ്രതികാരവും പ്രത്യാക്രമണവും ഉദ്ദേശിക്കാതെ, മുസ്ലിം വിരുദ്ധ പൊതുബോധ സൃഷ്ടിയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാൻ ഉദ്ദേശിച്ചു, ഇസ്‌ലാം വിരുദ്ധ തീവ്രവാദി സംഘടനകള്‍ സംഘടിപ്പിച്ചു മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഭീകര പ്രവർത്തനങ്ങളും ധാരാളമുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യത്തിന്റെ (യു പി എ) കാലത്ത് നടന്ന എല്ലാ ബോംബാക്രമണങ്ങളും നടത്തിയത് ആർഎസ്എസും ഇതര സംഘപരിവാർ സംഘടനകളുമാണന്ന് മഹാരാഷ്ട്ര ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ കോള്‍സെ പാട്ടീൽ പറയുകയുണ്ടായിട്ടുണ്ട്. (ഹേമന്ത് കർക്കർ അതിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തുന്നതുവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഇത്തരം ബോംബാക്രമണങ്ങൾ നടത്തിയ സംഘടനയുടെ പേര് ആയി ആദ്യം നൽകിയത് ഇന്ത്യൻ മുജാഹിദീൻ എന്നായിരുന്നു ).

മാലെഗോൺ, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീർ, സംജോത സ്ഫോടനങ്ങളിൽ സ്വാമി അസിമാനന്ദ അദ്ദേഹം ഉൾപ്പടെയുള്ള സംഘ് പരിവാർ ഭീകരരുടെ പങ്കിനെ സംബന്ധിച്ച് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. 25 വർഷ കാലം ആർ എസ് എസ് ആക്ടിവിസ്റ്റും ആ സംഘടനയുടെ മുൻ സീനിയർ ഫങ്ക്ഷണറിയുമായിരുന്ന യശ്വന്ത് ഷിൻഡെ ഇന്ത്യയുടെ ഭിന്ന ഭാഗങ്ങളിൽ നടന്ന സ്പോടനങ്ങളിൽ അദ്ദേഹം കൂടി അംഗമായ വി എച്ച് പി, ബജ്‌രംഗ്ദൾ തുടങ്ങി സംഘ് പരിവാർ സംഘടനകൾക്കുണ്ടായിരുന്ന പങ്ക് ഒരു സത്യവാങ് മൂലത്തിലൂടെ സിബിഐ കോടതിക്ക് മുമ്പിൽ സമർപ്പിക്കുകയുണ്ടായി (The Wire 02.09.2022).

ഇതിന്ന് സമാന്തരാമായി മ്യാൻമറിലെ ബുദ്ധിസ്റ്റു ഭീകരർ, ഇസ്രയേലിലും യൂറോപ്പിലും അമേരിക്കയിലുമുള്ള സയണിസ്റ്റുകൾ, പശ്ചിമ യൂറോപ്പിലെയും അമേരിക്കയിലെയും വൈറ്റ് സൂപെര്മാസിസ്റ്റുകൾ, യൂറോപ്പിലെയും അമേരിക്കയിലെയും ക്രിസ്ത്യൻ തീവ്ര വാദികൾ , ക്രിസ്ത്യൻ നിയോകോൺസ് , സംഘ് പരിവാർ ഭീകര സംഘടനകൾ എന്നിവർക്കിടയിൽ അവർ എല്ലാവരും അവരവരുടെ ദേശങ്ങളിൽ പൊതു ശത്രുവായി കാണുന്ന ഇസ്‌ലാമിനും മുസ്ലിംകൾക്കുമെതിരായ വല്ല സഹകരണാത്മക ബന്ധവും നിലനിൽക്കുന്നുണ്ടോ ? സംഘ് പരിവാർ സംഘടനകൾക്കും സയണിസത്തിന്നും ക്രിസന്ഘികൾക്കും അമേരിക്കയിലെ തീവ്ര വലത് പക്ഷ കൃസ്ത്യൻ സംഘടനകൾക്കുമിടയിലെ പരസപര ബന്ധം സുവിദിതമാണ് .

6: ശത്രു സംഘടനകളും രാജ്യങ്ങളും ഒളിഞ്ഞിരുന്നു പരസ്പരം നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ അവരുടെ മുഖം രക്ഷപ്പെടുത്താൻ അതിൽ കക്ഷിയല്ലാത്ത മുസ്ലിംകളെ പ്രതിചേർത്ത് കൈ കഴുകുന്ന പരിപാടി ധാരാളം നടക്കുന്നുണ്ട്. . ഇതും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും നടക്കുന്ന കാര്യമാണ് . ടി പി ചന്ദ്ര ശേഖരനെ വധിച്ചപ്പോൾ ഉപയോഗിച്ച ‘മാഷാ അല്ലാഹ് ‘ സ്റ്റിക്കർ പ്രാദേശിക തലത്തിലെ ഒരു ഉദാഹരണം മാത്രമാണ്.

മുസ്ലിംകൾക്കും അവരോട് അനുഭാവം പുലർത്തുന്നവർക്കുമിടയിൽ ശത്രുത യുണ്ടാക്കുവാൻ ലക്ഷ്യം വെച്ച് സംഘ് പരിവാർ ശക്തികള്‍ പ്രാദേശിക ദേശീയ തലത്തിലും, പലസ്തീനികളോട് മറ്റുള്ള രാജ്യക്കാർക്കും ഇസ്രായേലിലെ തന്നെ മിത വാദികൾക്കുമുള്ള അനുഭാവം നഷ്ടപ്പെടുത്താൻ അന്തർദേശീയ തലത്തിൽ ഇസ്രായേലും ഈ കുതന്ത്രം ധാരാളമായി പ്രയോഗിക്കുന്നുണ്ട്.! മധ്യ പൗരസ്ത്യ ദേശത്തെ രാജ്യങ്ങളായ ഇറാനും ഇതര രാജ്യങ്ങൾക്കുമിടയിലും സംഘർഷം മൂർച്ഛിപ്പിക്കുവാനും ഇറാഖിലും, പാകിസ്താനിലും ഇതര മുസ്ലിം രാജ്യങ്ങളിലും ഷിയാ സുന്നി സംഘർഷം സൃഷ്ടിക്കുവാനും അതിനെ ശക്തിപ്പെടുത്തുവാനും ഇസ്രയേലും ഇതര തല്പര രാജ്യങ്ങളും ഇത്തരം തന്ത്ര പൂർവമായ വിധ്വംസക പ്രവർത്തനങ്ങളെ നല്ലൊരു മാർഗമായി സ്വീകരിക്കുന്നണ്ട് . റഷ്യയിൽ നടക്കുന്ന സ്പോടനങ്ങളിൽ അമേരിക്കയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും ഈ തന്ത്രം ഉപോയോഗിക്കാനിടയുള്ളതു പോലെ അമേരിക്കയിലും അതിന്റെ സഖ്യ രാജ്യങ്ങളിലും നടക്കുന്ന സ്പോടനങ്ങളിൽ റഷ്യയും ഇതേ തന്ത്രത്തിലൂടെ തിരിച്ചടിക്കുന്നുണ്ടാവണം . ഇതിന്റെയൊക്കെ പാപ ഭാരം ദുർബലനും ആരോരും ചോദിക്കാനുമില്ലാത്ത ഒരു വിപ്പിംഗ് ബോയിയെ പോലെ മുസ്ലിംകൾ ചുമക്കേണ്ടി വരുന്നു .

7: മുസ്ലിംകൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കുകയും അതിനെ നിലനിർത്തുവാൻ ആവശ്യമായ ക്രൂര നിർദയ സൈന്യത്തെ പരിശീലിപ്പിച്ചെടുക്കുകയും ചെയ്തവർ അവിടെ ജനാധിപത്യ രീതിയിലുള്ള സമാധാനപരമായ മാറ്റത്തെ അനുവദിക്കാതിരിക്കുകയും, ആ രാജ്യങ്ങളിൽ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഭാഗത്തുനിന്നും അടിച്ചമർത്തലിന്നും , കടുത്ത അനീതിക്കും, പീഡന മർദ്ദനങ്ങൾക്കും വിധേയരാകുന്ന ജനങ്ങളിൽ ഒരു വിഭാഗത്തെ സമർത്ഥമായും ആസൂത്രിതമായും ആയുധമണിയിച്ചു അടിച്ചമർത്തൽ ശക്തികൾക്കെതിരെ സായുധ പോരാട്ടത്തിന്ന് എടുത്തു ചാടിക്കുന്ന ദുഷിച്ച പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. മുസ്‌ലിംകളുടെ സമ്പത്ത് ആഭ്യന്തര സംഘർഷത്തിൽ നശിപ്പിക്കുക; അവരുടെ സർവ്വതോൻമുഖമായ പുരോഗതിയെ മുരടിപ്പിക്കുക; അവരുടെ മനോവീര്യം കെടുത്തി, മനം മടുപ്പിച്ചു, മനഃശാസ്ത്രപരമായി ദുർബലപ്പെടുത്തി, വിശ്വാസ രഹിതരാക്കി തീർക്കുക; മുസ്ലിംകളുടെയും ഇസ്‌ലാമിന്റെയും മുഖത്തെ ലോകാടിസ്ഥാനത്തിൽ താറടിച്ചു കാണിക്കുകയും, വികലമാക്കുകയും ചെയ്യുക; ആയുധ കച്ചവടം പൊടിപൊടിക്കുക; ആ രാജ്യങ്ങളിൽ ഏകാധിപത്യ സ്വേച്ഛാധിപത് ഭരണ സംവിധാനങ്ങളെ അരക്കിട്ട് ഉറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇതിലൂടെ സാക്ഷാത്കരിക്കുന്നു. ഈ സ്വേച്ഛാധിപ്രതികളെ ആദ്യം ഹീറോകളായി ഉയർത്തി പിന്നീട് ആവശ്യം കഴിഞ്ഞാൽ വില്ലന്മാരായി വീഴ്ത്തി മറ്റൊരു സ്വേച്ഛാധിപതിയെ പ്രതിഷ്ഠിക്കുന്നു .

ഈജിപ്തിൽ ജനായത്ത രൂപത്തിൽ തെരെഞ്ഞെടുക്പ്പെട്ട മുർസി ഭരണകൂടത്തെ സൈന്യത്തെ ഉപോയോഗിച്ചു മറിച്ചിട്ട് , സമാധാന പൂർവം പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിന്ന് പ്രവർത്തകരെ കൊന്ന് പതിനായിരക്കണക്കിന് പ്രവർത്തകരെ ജയിലിലടച്ചപ്പോൾ, മുസ്ലിം ബ്രദർഹുഡിൽ പിളർപ്പ് ഉണ്ടാക്കി ഒരു വിഭാഗത്തെ സായുധ പോരാട്ടത്തിലേക്ക് എടുത്തു ചാടിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ നടന്നിരുന്നു. ടുണീഷ്യയിലെ അന്നഹ്ദയിലും ഇതേ തന്ത്രം പ്രയോഗിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ , ശത്രുക്കളുടെ ഗൂഢ അജണ്ടയെ സംബന്ധിച്ചും ഭൗമ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെ സംബന്ധിച്ചും കൃത്യമായ ധാരണകളും ബോധ്യങ്ങളുമുള്ള ആ പ്രസ്ഥാനങ്ങൾ സഹന സമര പരിപാടികളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നത് വിഭജിച്ച് ഭരിക്കലിന്റെ അപ്പോസ്തലരായ പുതിയ വേഷത്തിലുള്ള പഴയ കൊളോണിയൽ ശക്തികളെയും അവരുടെ സിൽബന്ധി രാജ്യങ്ങളെയും നിരാശപ്പെടുത്തുകയാണ് ചെയ്തത് . എന്നാൽ , സിറിയ ഇറാഖ്, പോലുള്ള ഇതര മധ്യ പൗരസ്ത്യ രാജ്യങ്ങളിലെ സൈന്യങ്ങളിലും മറ്റും ഈ തന്ത്രം വിജയകരമായി നടപ്പാക്കിപ്പോരുന്നുമുണ്ട് . ഇസ്‌ലാമിക രാഷ്ട്രീയം പാടില്ലെന്ന് വിശ്വസിക്കുകയും ഭൗമ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെ സംബന്ധിച്ച് ഒന്നും അറിയാതിരിക്കുകയോ അറിയില്ലെന്ന് നടിക്കുകയോ ചെയ്യുന്ന, പലപ്പോഴും സാമ്രാജ്യത്വത്തിന്റെയും അതിന്റെ സിൽബന്ധി രാജ്യങ്ങളുടെയും ചട്ടുകമായി മാറുന്ന സലഫി ചിന്താധാരയിലുള്ള ചില അവാന്തര വിഭാഗങ്ങളെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഭരണ കൂടങ്ങളെ അട്ടിമറിക്കുവാൻ പിന്തുണ കൊടുക്കുന്നവരായും രാഷ്ട്രീയമായി അപക്വമായി സായുധ പോരാട്ടത്തിൽ എടുത്തു ചാടുന്നവരായും കാണുവാൻ സാധിക്കുന്നുണ്ട് .

ഉസ്മാനിയ ഖിലാഫത്തിന്ന് സാമ്രാജ്യത്വം അന്ത്യം കുറിക്കുമ്പോഴും അവർ സമർത്ഥമായി ഉപയോഗപ്പെടുത്തിയത് മുസ്ലിം സമുദായത്തിലെ ഈ വിഭാഗത്തെയായിരുന്നു. മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനും ആഭ്യന്തര സംഘർഷം സൃഷ്ടിക്കുന്നതിന്നും സാമ്രാജ്യത്വം ഏറ്റവും സമർത്ഥമായി ഉപയോഗപ്പെടുത്തുന്നത് ജനായത്ത രീതിയിലുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തെ എതിർക്കുന്ന സലഫീ ചിന്താ ധാരയെയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേ തീവ്ര വിഭാഗത്തെ ചൂണ്ടിക്കാണിച്ചു സാമ്രാജ്യത്വ ശക്തികളും അതിന്റെ മീഡിയകളും ഇസ്‌ലാമിനെയും മുസ്ലിംകളെയും താറടിച്ചു കാണിക്കുകയും ഭീകരവൽക്കരിക്കുകയും ചെയ്യുന്നു. തുർക്കിയിൽ ജനാധിപത്യ രൂപത്തിൽ തെരെഞ്ഞെടുക്കപ്പെട്ട അർബകാൻ ഭരണകൂടത്തെ 1997 ൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയപ്പോഴും 2016 ഇൽ എർദോഗാൻ ഭരണകൂടത്തെ മറിച്ചിടാൻ ശ്രമിച്ചപ്പോഴും ആഭ്യന്തര സംഘർഷത്തിലേക്ക് ആ രാജ്യത്തെ വലിച്ചിഴക്കുക എന്ന അജണ്ട കൂടിയാണ് ഉണ്ടായിരുന്നത്. പക്ഷെ, വേണ്ടത്ര രാഷ്ട്രീയ പക്വതയാർജ്ജിച്ച പ്രസ്ഥാനങ്ങൾ ആയതിനാൽ അവരിൽ സായുധ പോരാട്ട വാദവും ആഭ്യന്തര സംഘർഷവും ഉണ്ടാക്കുവാൻ തല്പര കക്ഷികൾക്ക് സാധിച്ചില്ല .

തദ്ദേശീയ സൈന്യത്തെ ഇടപെടീക്കുവാൻ സാധിക്കാതിരിക്കുമ്പോഴും, സൈനിക ഇടപെടലുകൾക്ക് വ്യാജ ജനകീയ മുഖം നൽകുവാനും, ഏറാൻ മൂളികളും സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളുമായ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും മത പുരോഹിതന്മാരെയും എം പി മാരെയും വിലക്കെടുത്തും ഇത് നടപ്പാക്കുവാൻ ശ്രമിക്കാറുണ്ട് . ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട പാകിസ്ഥാനിലെ ഇമ്രാൻ ഖാന്റെ ഭരണകൂടത്തെ അമേരിക്കൻ താല്പര്യങ്ങൾക്ക് എതിരായി നിന്ന് പുതിയ ഭൗമ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടപ്പോൾ, ആജന്മ ശത്രുക്കളായ പി പി പി യെയും മുസ്ലിം ലീഗിനെയും , സലഫീ വിഭാഗമായ ഫസ്‌ലു റഹ്‌മാന്റെ പാർട്ടിയെയും കൂട്ടുപിടിച്ചും യോജിപ്പിച്ചും അട്ടിമറിച്ചത് ഇതിന്റെ ഉദാഹരണമാണ്‌ . ഇതിനുവേണ്ടിയുള്ള ചരട് വലികൾ മുഴുവനും നടത്തിയത് അമേരിക്ക തന്നെയായിരുന്നു. പാക്കിസ്ഥാനിൽ ആഭ്യന്തര കലഹം സൃഷ്ടിക്കുവാൻ മാത്രം potential അതിന്ന് ഉണ്ടായിരുന്നെങ്കിലും ജനാധിപത്യപരമായ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വഴി മാത്രമാണ് ഇപ്പോൾ പാകിസ്ഥാനിലെ ഏറ്റവും വലിയ ജനകീയ പാർട്ടിയായി മാറിക്കഴിഞ്ഞ ഇമ്രാൻ ഖാന്റെ ഇൻസാഫ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. (തുടരും)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles