Current Date

Search
Close this search box.
Search
Close this search box.

പോലീസും ഇന്റലിജൻസുമെല്ലാം പ്രവർത്തിക്കുന്നതിങ്ങനെയാണ്

അനുഭവങ്ങളുടെയും പശ്ചാത്തലത്തിന്റെയും തെളിവുകൾ ധാരാളമുള്ള നേരത്തെ പറഞ്ഞ സാധ്യതകളെല്ലാം പഠിക്കപ്പെടേണ്ടതും പരിശോധിക്കപ്പെടേണ്ടതുമാണ്. സാമ്രാജ്യത്വ ഭരണകൂടങ്ങളിലും, ഫാസിസ്റ്റ് സർക്കാരുകളിലും കാലങ്ങളായി അടയിരിക്കുന്ന ഡീപ് സ്‌റ്റേറ്റും പോലീസും ഇന്റലിജൻസും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കുന്ന ആർക്കും ഇത് തിരിച്ചറിയാൻ സാധിക്കും. മലേഗാവ്, അജ്മീർ, ഹൈദരാബാദ്, സംജോത എന്നിവിടങ്ങളിൽ ഉൾപ്പടെ നടന്ന എല്ലാ ബോംബാക്രമണങ്ങൾക്കും അട്ടിമറികൾക്കും പിന്നിൽ ആദ്യം അറബി പേരുകളുള്ള, നിലവിലില്ലാത്ത ഏതോ ഇമെയിൽ സംഘടനയുടെ ചുമലിൽ വെച്ചിരുന്നെങ്കിലും, സംഘപരിവാർ ശക്തികളാണെന്ന് തെളിഞ്ഞതാണ്. സ്വതന്ത്ര ഭാരതത്തിൽ നടന്ന എല്ലാ വർഗീയ കലാപങ്ങളും സംഘപരിവാർ ശക്തികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായിരുന്നു. ഇവയിലൊക്കെ പോലീസ് സേനയും ഇതര ഭരണകൂട സംവിധാനങ്ങളും നിർവഹിച്ച റോളുകളും നമുക്കറിയാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകളും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് . സംഘപരിവാർ ശക്തികളും പോലീസും മാധ്യമങ്ങളും കേരളത്തിലെ പുതുതായി മതം മാറിയ മുസ്ലീങ്ങള്‍ ഗർവാപസി കേന്ദ്രങ്ങളിൽ (ഹിന്ദു മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്ന കേന്ദ്രങ്ങൾ) പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യപ്പെടുകയായിരുന്നപ്പോൾ, അവരെ ഐസിസ് റിക്രൂട്ട്‌മെന്റുകളായി ചിത്രീകരിച്ചത് എങ്ങനെയെന്ന് നാമെല്ലാവരും മനസ്സിലാക്കി.

ഇങ്ങു കേരളത്തിൽ, നിലമ്പൂരിലെ ക്ഷേത്രത്തിൽ മലമൂത്രവിസർജനം നടത്തി മുസ്ലീംങ്ങളുടെ തോളിലേറ്റുന്ന നാണംകെട്ട പണിവരെ കലാപങ്ങൾക്കും വംശഹത്യക്കുമുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി സംഘ് പരിവാർ ചെയ്തത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതൊന്നും ചേരും പടി ചേരാത്ത ഭരണ കൂടത്തിന്റെയും പോലീസിന്റെയും ഭാഷ്യങ്ങൾ ഒരു തരത്തിലും വിശകലന വിധേയമാക്കാതെ പകർത്തുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ അന്വേഷണാത്മക റിപ്പോർട്ടിലൂടെ പുറത്തുകൊണ്ടുവന്നതല്ല. അവർക്ക് മുസ്ലിംകളുടെ പേരിൽ നിരന്തരം ചുമത്തപ്പെടുന്ന അത്തരം ഭീകര പ്രവർത്തനങ്ങളുടെ പിന്നാമ്പുറ കഥകൾ ഒരു അന്വേഷണാത്മക ജേർണലിസത്തിന്ന് അർഹമായ വിഷയമായി പോലും അനുഭവപ്പെട്ടിരുന്നില്ല . ഈ കുറ്റങ്ങളിൽ പലതും പൊതു ജനങ്ങൾ കയ്യോടെ പിടികൂടിയതും കുറ്റത്തിൽ പങ്കാളിയായ പ്രതികൾ നേരിട്ട് സമ്മതിച്ചതുമാണ്. ശുദ്ധഗതിക്കാരായി സംഘ് പരിവാറിനെ പിന്തുണക്കുന്ന അവരുടെ അനുഭാവികൾക്കു പോലീസും ഇന്റലിജൻസ് വിഭാഗങ്ങളും മാധ്യമങ്ങളും പടച്ചു വിടുന്ന ഭാവനാ സമ്പന്നമായ കഥകൾ അപ്പടി വിശ്വസിക്കാനും വിഴുങ്ങാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ മുസ്ലിംകൾക്കും ഫാസിസ്റ്റു പാർട്ടിയുടെയും അവർ നയിക്കുന്ന ഭരണകൂടത്തിന്റെയും കുടില തന്ത്രങ്ങളെ കുറിച്ചു കൃത്യമായ ബോധ്യങ്ങളുള്ള ഇതര ജനവിഭാഗങ്ങൾക്കും സാധുവായ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശവും സ്വാതന്ത്യവും ഉണ്ടെന്നും മനസ്സിലാക്കണം .

ഇന്ത്യ ഇപ്പോൾ നേരിടുന്ന വെല്ലുവിളി ഫാസിസത്തിന്റെതാണ് . അല്ലാതെ സങ്കുചിതവും നിക്ഷിപ്തവുമായ താൽപ്പര്യങ്ങളോട് കൂടിയ രാഷ്ട്രീയ പാർട്ടികളും മീഡിയയും ആരോപിക്കുന്ന “ഇസ്ലാമിക ഭീകരത” അല്ല എന്ന വസ്തുതയെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട് . സംഘപർവാർ ശക്തികളും പോലീസും മാധ്യമങ്ങളും ഫാസിസ്റ്റ് ഭരണകൂടവും കൂടി ചേർന്ന് ഫാസിസ്സത്തിൽനിന്നും സംഘ്പർവാർ ഭീകരതയിൽനിന്നും ശ്രദ്ധ തിരിക്കാനും, മുസ്ലിം വിരുദ്ധ പൊതുബോധവും ഇസ്‌ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഭയവും സൃഷ്ടിക്കുവാനും, ഫാസിസ്റ്റു ഭരണകൂടത്തിന് പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും, സ്വകാര്യതയിലേക്കു സ്നൂപ് ചെയ്യ്യുന്നതിനും വേണ്ടി നെയ്തെടുത്ത പെരും നുണയും അപവാദവുമാണ് ഇന്ത്യയിലെ “ഇസ്‌ലാമിക ഭീകരത”.

ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കൾക്ക് മുസ്ലിം പേരുകളിൽ പ്രാദേശികമായും ദേശീയതലത്തിലും ഇത്തരം ഭീകര പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെങ്കിൽ, അന്തർദേശീയതലത്തിൽ അതിന്റെ ആഴവും വ്യാപ്തിയും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. ആർട്ടെമസ് വാർഡ് പറഞ്ഞത് പോലെ നമ്മുക്ക് കാര്യങ്ങൾ അറിയാത്തത് അല്ല , മറിച്ചു നാം അറിയുന്ന കാര്യങ്ങൾ നാം അറിയുന്നത് പോലെയല്ല എന്ന വസ്തുതയാണ് നമ്മെ കുഴപ്പത്തിൽ അകപ്പെടുത്തുന്നത് എന്ന് അറിയുക. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രസക്തമായ യാഥാർഥ്യമാണ് ഇത് .

വ്യാജ പോലീസ് അറസ്റ്റുകളോടൊപ്പം ശക്തമായ മീഡിയ പ്രചരണവും, മന്ത്രിമാരിൽ നിന്നും പോലീസിൽ നിന്നും ഇന്റലിജൻസ് ഓഫീസർമാരിൽ നിന്നും ഉണ്ടാവുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും കാരണം മുൻവിധികളും തെറ്റായ വിവരങ്ങളും പരിചയസമ്പന്നരും വിദ്യാസമ്പന്നരുമായ പ്രൊഫഷണലുകളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സത്യമാണ്‌ ഇന്ത്യയിലെ അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. അധികാരം പിടിക്കാനോ, നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനോ ലക്ഷ്യമിട്ട് പാർട്ടികൾ സ്വീകരിക്കുന്ന ഹാനികരമായ രാഷ്ട്രീയ തന്ത്രങ്ങളുടെ അമിത ഉപയോഗത്തിൽ നിന്നാണ് ഈ മുൻവിധികളും തെറ്റായ വിവരങ്ങളും മനപ്പൂർവ്വം സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകളും ഉയർന്നുവരുന്നത്. പോലീസും രഹസ്യാന്വേഷണ ഏജൻസികളും ബ്യൂറോക്രസിയും ചേർന്ന് പല തരത്തിലും കോലത്തിലുമുള്ള “മുജാഹിദീൻ” സംഘങ്ങളെ വ്യാജമായി സൃഷ്ടിച്ച് , അതിനെ മിത്തുകളുടെ പ്രോപോർഷനിലേക്ക് വളർത്തിയപ്പോൾ ഇസ്‌ലാമോ ഫോബിയയുടെ ഭീതിജനകമായ ചിലന്തിവലയിൽ നിന്ന് രക്ഷപ്പെടാനാകാത്തതും ഭയപ്പെടുത്തുന്നതുമായ കെണിയിൽ ആളുകൾ അകപ്പെട്ടു. വിഷയങ്ങളെ വിശകലനാത്മകമായി കാണുവാനോ, വ്യവഛേദിച്ചു മനസ്സിലാക്കുവാനോ സാധിക്കാത്തവരും അതിന്റെ ആവശ്യകതയെ കുറിച്ച് പോലും ബോധ്യമില്ലാത്തവരുമായ സാധാരണക്കാരായ ആളുകളുടെ കോഗ്നിറ്റീവ് സ്കില്ലിലെ അപര്യാപ്തി ഇതിനോട് ചേർത്തു വെച്ച് ചിന്തിക്കുക. അതാണ്, ഇന്ത്യയിൽ ഇല്ലാത്ത ഇസ്‌ലാമിക ഭീകരവാദത്തിന്റെ മറക്ക് പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ക്ലസ്റ്ററൽ ഇല്ല്യൂഷൻ. ഇതാണ്‌ ഇന്ത്യയിൽ ഇപ്പോൾ ആൾകൂട്ടം നിയമം കയ്യിലെടുക്കുന്ന അരാജകത്വ വസ്ഥക്കും ഏകാധിപത്യമനോഭാവമുള്ള മെഗലോമാനിയയ്ക്ക് ആയ ഒരു ഭരണാധികാരി ജനാധിപത്യ മാർഗ്ഗേണ അധികാരത്തിലേറുന്നതിനും സഹായകമായ മണ്ണ് തയ്യാറാക്കികൊടുത്തത് .

കഴിഞ്ഞ 75 വർഷമായി ഇന്ത്യയിലുടനീളം പതിനായിരക്കണക്കിന് വർഗീയ കലാപങ്ങൾക്ക് മുസ്‌ലിംകൾ ഇരയായിട്ടും, ഭാരതീയ ജനതാ പാർട്ടിയുടേത് ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ഗവൺമെന്റുകളും ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ ഒരു സംഘടിത ഇസ്ലാമിക ഭീകര സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. “ഇന്ത്യൻ മുജാഹിദീൻ” എന്നത് പോലും യഥാർത്ഥ കുറ്റവാളികളെ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുമ്പോഴോ, അതല്ലെങ്കിൽ യഥാർത്ഥ കുറ്റവാളികളെ മറച്ചു വെക്കാനോ ഉദ്ദേശിക്കുമ്പോൾ സങ്കുചിത മത രാഷ്ട്രീയ താല്പര്യത്തോടെ ഫാസിസ്റ്റു സംഘടനകൾ രാജ്യത്ത് നടത്തുന്ന എല്ലാ വിധ ഭീകരപ്രവർത്തനങ്ങൾക്കും കുറ്റം ചുമത്താൻ ഇന്റലിജൻസ് ഏജൻസികള്‍ ദുരുദ്ദേശത്തോട് കൂടി ഉപയോഗിക്കുന്ന തെറ്റായ പേര് മാത്രമാണ്. അത് കൂടിയാണ് “സംജോത”, “അജ്മീർ” ഹൈദരാബാദ് , മാലെഗോൺ എന്നീ സ്ഫോടനങ്ങൾ പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ ആയിരുന്നുവെന്ന് ഹേമന്ദ് കർക്കരെ തുറന്നുകാട്ടി യപ്പോൾ തെളിഞ്ഞത്. നോവം ഓർഗനത്തിൽ ഫ്രാൻസിസ് ബേക്കൺ പറഞ്ഞത് സത്യമാണ്, “മനുഷ്യന്റെ ധാരണകൾ യഥാർത്ഥത്തിൽ കണ്ടെത്തുന്നതിനേക്കാൾ വലിയ അളവിലുള്ള ക്രമവും സാധാരണത്വവും സംഭവങ്ങളിൽ അനുമാനിക്കുന്നു; പ്രകൃതിയിലെ സമാന്തരങ്ങളും സമാനതകളും സംബന്ധങ്ങളും സാധാരണത്വവും സംയോജനങ്ങളും ഇല്ലാത്ത പല അദ്വിതീയവും ക്രമരഹിതവുമായ പ്രതിഭാസങ്ങളിൽ വരെ മനുഷ്യൻ സമാന്തരങ്ങളും സാധാരണത്വവും സമാനതകളും സംബന്ധങ്ങളും സംയോജനങ്ങളും ഉണ്ടെന്ന് സങ്കല്പിക്കും”.

ഇന്ത്യൻ മാധ്യമങ്ങളും പോലീസും ഇന്റലിജൻസും ഗവൺമെന്റും ഇല്ലാത്ത “ഇസ്‌ലാമിക ഭീകരത” യുടെ വലിയതും സാധാരണവുമായ ക്രമം നിലനിൽക്കുന്നു എന്ന പൊതു ബോധം ജന മനസ്സിൽ സൃഷ്ടിക്കുവാൻ പലതും ചെയ്തു കൂട്ടുകയായിരുന്നു. സമാനതകളും സമാന്തരങ്ങളും കെട്ടിച്ചമച്ചുകൊണ്ട്, അവയെയൊക്കെ തെറ്റായ രൂപത്തിൽ ഇല്ലാത്ത ഇസ്‌ലാമിക ഭീകരതയുമായി അസ്സോസിയേറ്റ് ചെയ്തു വളരെ സാധാരണവും പൊതുവായതുമായ ഒന്നാണ് ഇസ്‌ലാമിക ഭീകരതയെന്ന് അസാധാരണമായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ. ഇന്ത്യൻ മാധ്യമങ്ങളുടെ ഈ സമീപനം കൂടിയാണ് ഇന്ത്യയിൽ ഫാസിസ്റ്റ് ശക്തികള്‍ വളരുന്നതിലും അധികാരത്തിലെത്തുന്നതിലും നിർണായക പങ്കു വഹിച്ചത്. ( അവസാനിച്ചു )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles