Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മുസ്ലിംകളല്ലാത്തവർക്ക് പ്രവേശനം?

മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുസ്ലിംകളല്ലാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നതിന്റെ ന്യായമെന്ത്? ഇത് തികഞ്ഞ വിവേചനം അല്ലേ?

ആ രണ്ട് സ്ഥലങ്ങളും വിശ്വാസികൾക്ക് ഏകദൈവാരാധനക്കായി നിശ്ചയിക്കപ്പെട്ട അത്യധികം ആദരണീയമായ ഇടങ്ങളാണ്. ഏക ദൈവാരാധനയ്ക്ക് വിരുദ്ധമായി അവിടെ ഒന്നും സംഭവിക്കരുതെന്ന് ഇസ്ലാമിന് നിഷ്കർഷയുണ്ട്. അതിനാൽ ഏക ദൈവ വിശ്വാസം അംഗീകരിക്കാത്തവർക്ക് അവിടെ പ്രവേശനം അനുവദിക്കുക പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. അതോടൊപ്പം ഒരുവിധ അക്രമപ്രവർത്തനങ്ങളോ തർക്കവിതർക്കങ്ങളോ നടക്കാൻ പാടില്ലാത്ത ഇടവുമാണവ. വ്യത്യസ്ത വീക്ഷാഗതിക്കാർ ഒത്തുകൂടുമ്പോൾ അനിഷ്ടകരമായത് സംഭവിക്കാനും സാധ്യത ഉണ്ടല്ലോ. ഇത്തരം അനഭിലഷണീയമായ ഒന്നും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലാണ് അത് സംബന്ധമായുള്ള ഇസ്ലാമിൻറെ അനുശാസനം.അവിടെ പ്രവേശനം ലഭിക്കാത്തത് കൊണ്ട് ഇതര മതവിശ്വാസികൾക്ക് ഒന്നും നഷ്ടപ്പെടാനുമില്ലല്ലോ. ആ നിയമം അവിടെ മാത്രം ബാധകമാണ്. അതിനെ സാധർമ്യ(ഖിയാസ്) പ്പെടുത്താൻ പറ്റില്ല.

Related Articles