Current Date

Search
Close this search box.
Search
Close this search box.

തരത്തീപോയി കളിയെടോ..

ഇബ്നുസ്സുബൈറിന്റെ പ്രൗഢ സദസ് .. കൂട്ടത്തിൽ തറവാടിയെന്നു തോന്നിപ്പിക്കുന്ന ശരീരഭാഷയുള്ള ഒരു ഖുറൈശി പ്രമുഖൻ അവിടെയെത്തിയ യമനീ സംഘത്തലവനായ ഹുമാമുബ്നു മുനബ്ബിഹിനോട് : ഹും എവിടന്നാ ? അഹങ്കാരം നിറഞ്ഞ ചോദ്യം. ഹുമാം മറുപടി കൊടുത്തു : യമനിൽ നിന്ന് … ഖുറൈശി വീണ്ടും : യമനിലെ ആ തള്ള എന്തേ ? (ചരിത്രത്തിലെ സബഅ് രാജ്ഞിയേയാണ് പ്രാദേശിക വാദിയായ ഹാജിയാര് ട്രോളിയത് )

ഹുമാം തിരിച്ചടിച്ചു : അവര് പിന്നെ സുലൈമാൻ നബിയുടെ കൂടെ ദീനിൽ കൂടിയത് അറിഞ്ഞില്ലായിരുന്നോ ?! , പക്ഷേ മക്കത്തെ വിറകു ചുമട്ടുകാരിയായ മറ്റേ തള്ള എന്തേ ഹാജിയാരേ? ഖുറൈശി പ്രമുഖൻ മിണ്ടാട്ടം മുട്ടി. ഇബ്നുസ്സുബൈർ ഹാജിയാരോടായി : ഹുമാമിനോടാണോ ഹാജിയാരേ നിങ്ങടെ കളി ?!! അദ്ദേഹത്തിന്റെ പേര് തന്നെ ധാരാളം. (വീരൻ / ധീരൻ എന്നെല്ലാമാണ് ഹുമാം എന്ന പേരിന്റെ അർത്ഥം )

ഹുമാമു ബിനു മുനബ്ബിഹ് (CE 660 – 750) അബൂ ഉഖ്ബ : ഹുമാമു ബിനു മുനബ്ബിഹ് ബിൻ കാമിൽ ബിൻ സീജ് യമനിലെ സ്വൻആക്കാരനായ താബിഈപണ്ഡിതനായിരുന്നു. ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ ആദ്യ സംരഭമായ സ്വഹീഫകളിലൊന്നിന്റെ രചയിതാവാണ്.

ഹർറ യുദ്ധത്തിന് ശേഷം യസീദ് സ്വയം പ്രഖ്യാപിത ഖലീഫയായപ്പോൾ വിട്ടുനിന്ന മക്കയിലെ അവശേഷിക്കുന്ന വിശ്വാസികളുടെ ബൈഅത്ത് ലഭിച്ചു 9 കൊല്ലം സമാന്തര ഭരണം സ്ഥാപിച്ച ജൂനിയർ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്നു സുബൈർ (റ)എന്ന ഈ സംഭവത്തിലെ മാസ് ഡയലോഗിന്റെ ഹീറോ.

Ref : سير أعلام النبلاء “للإمام الذهبي

Related Articles