Current Date

Search
Close this search box.
Search
Close this search box.

മനുഷ്യസൃഷ്ടിപ്പിനെ സംബന്ധിച്ച് വൈരുധ്യങ്ങളോ

മനുഷ്യസൃഷ്ടിപ്പിനെ സംബന്ധിച്ച വൈരുധ്യങ്ങളെന്ന് തോന്നുന്ന വിവിധ പരാമര്‍ശങ്ങള്‍ കാണുന്നു. ഭൂമിയില്‍ നിന്നാണെന്നും ജലത്തില്‍ നിന്നാണെന്നും മണ്ണില്‍നിന്നാണെന്നും ശുക്ലത്തില്‍ നിന്നാണെന്നും എന്നൊക്കെ പറയുന്നുണ്ട്. ഇവയിലേതാണ് ശരി? ്

മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ 5 കാര്യങ്ങള്‍ പറയുന്നു.
ഒന്ന്. വെള്ളം : ഉദാ സൂറത്തുനൂര്‍ 45, ഫുര്‍ഖാന്‍ 54
രണ്ടു : ഉണങ്ങിയ പൊടി മണ്ണ് ( തുറാബ്) ഇക്കാര്യം ഏഴു തവണ പറഞ്ഞിട്ടുണ്ട്. ഉദാ: സൂറ റൂം 20
മൂന്ന് : അര്‍ദു : മേല്‍ മണ്ണ് എന്ന അര്‍ത്ഥത്തില്‍
നാല് : ത്വീന്‍ കളിമണ്ണ് : പശിമയുള്ള തരം
അഞ്ച് : സ്വല്‍സാല്‍ : മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണ്.
അടിസ്ഥാനം വെള്ളവും മണ്ണുമാണ്. ബാക്കിയെല്ലാം അവയുടെ മിശ്രിതങ്ങളോ അല്ലെങ്കില്‍ വ്യത്യസ്ത ഘട്ടങ്ങളോ ആണ് എന്ന് മനസ്സിലാക്കാം.

Related Articles