Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാന മുത്തുകള്‍

pearls.jpg

ഹാറൂന്‍ റഷീദ് രിഖ എന്ന പ്രദേശത്തേക്ക് തിരിച്ചു. അവിടെ ജനങ്ങളെല്ലാം അബ്ദുല്ലാഹി ബിന്‍ മുബാറകിന്റെയടുത്ത് ഒരുമിച്ചുകൂടിയത് അദ്ദേഹം കണ്ടു. ഉമ്മുവലദ് ഹാറൂന്‍ റഷീദിനോട് അതാരാണെന്ന് അന്വേഷിച്ചു. രിഖയിലേക്ക് പോകുന്ന ഖുറാസാനിലെ പ്രശസ്ത പണ്ഡിതന്‍ അബ്ദുല്ലാഹി ബിന്‍ മുബാറക് എന്നു അവര്‍ മറുപടി പറഞ്ഞു. അല്ലാഹുവാണെ! അദ്ദേഹമാണ് രാജാവ് ! സഹായികളും നിര്‍ണിതമായ ആളുകളും മാത്രമുള്ള ഹാറൂന്‍ റഷീദല്ല രാജാവ് എന്ന് അവള്‍ പറഞ്ഞു.
ഖിളര്‍ മൂസാനബിയോട് പറഞ്ഞു: ഹേ, മൂസാ വിജ്ഞാനം കരഗതമാക്കണമെന്ന് നീ ഉദ്ദേശിക്കുന്നെങ്കില്‍ അതിന് വേണ്ടി ഒഴിഞ്ഞിരിക്കുക. തീര്‍ച്ചയായും വിജ്ഞാനം അതിന് വേണ്ടി ഒഴിഞ്ഞിരിക്കുന്നവര്‍ക്കുള്ളതാണ്. ‘
‘ സച്ചരിതര്‍ സ്വയം നിര്‍മിക്കും, എന്നാല്‍ പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തെ നിര്‍മിച്ചുകൊണ്ടിരിക്കും’ -ശൗഖി

‘ചിന്തകള്‍ പറവകളെ പോലെയാണ്. വാനത്ത് വട്ടമിട്ട് പറക്കുന്നതിന് മുമ്പ് ദീര്‍ഘകാല പരിശീലനം ആവശ്യമായി വരും. ചിന്ത വ്യാപിക്കുമ്പോഴെല്ലാം അത് പിഴുതെടുക്കാന്‍ സപര്യ ആവശ്യമായി വരും.’
 യഹ്‌യ ബിന്‍ ഖാലിദ് മകനോട് പറഞ്ഞു: ‘എല്ലാ അര്‍ഥത്തിലുമുള വിജ്ഞാനം നീ കരഗതമാക്കണം. കാരണം മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണ്. വിജ്ഞാനത്തില്‍ വല്ലതിനോടും നീ ശത്രുവാകുന്നതില്‍ ഞാന്‍ അരോചകമായി കാണുന്നു’.
‘ദൈവ ഭയവും വിരക്തിയും കുറഞ്ഞവനായിരിക്കെ ഒരാള്‍ എങ്ങനെ ധാരാളം വിജ്ഞാനമുള്ളവനാണെന്ന് വാദിക്കും! ‘

‘ വിജ്ഞാനം മറച്ചുവെക്കരുത് എന്ന് അല്ലാഹു ഒരു പണ്ഡിതനോടും കരാര്‍ ചെയ്യാതിരുന്നിട്ടില്ല; വിവരമുള്ളവനില്‍ നിന്ന് നേടിയെടുക്കണമെന്ന്  വിവരമില്ലാത്തവരോട് കരാര്‍ ചെയ്യാതിരുന്നിട്ടുമില്ല ‘ .  ‘ വിജ്ഞാനത്തെ ജീവസ്സുറ്റവനാക്കിയവന് മരണമില്ല; ഗ്രാഹ്യത നേടിയവന് ദാരിദ്ര്യവുമില്ല ‘ (അലി(റ))
-‘ പക്ഷിയുടെ സൗന്ദര്യം അതിന്റെ തൂവലിലാണ്, ഒരു വ്യക്തിയുടെ സൗന്ദര്യം അയാളുടെ വിജ്ഞാനത്തിലാണ്’ ( ചൈനീസ് മൊഴി)
-നീ ഒരു ആണ്‍കുട്ടിയെ പഠിപ്പിക്കുകയാണെങ്കില്‍ ഒരു വ്യക്തിയെയാണ് നീ പഠിപ്പിച്ചത്. ഒരു പെണ്‍കുട്ടിയെ നീ പഠിപ്പിച്ചാല്‍ ഒരു മാതാവിനെയാണ് നീ പഠിപ്പിച്ചത്’ ( ഇമാം ഇബ്‌നു ബാദീസ്).
-ഹേ അവിവേകി, നീ വിജ്ഞാനം ആര്‍ജിക്കുക; വിജ്ഞാനത്തോടഭിനിവേശമില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ് ‘ (അബൂദര്‍റുല്‍ ഗിഫാരി)
-വിവരമില്ലാത്തവന്‍ എത്ര വയസ്സായാലും ചെറിയവന്‍ തന്നെയാണ്. പണ്ഡിതന്‍ വലിയവനാണ്; അവന് ചെറുപ്രായമാണെങ്കിലും ശരി!’ (അലി(റ)
-നിനക്ക് സാധിക്കുമെങ്കില്‍ ഒരു പണ്ഡിതനാകുക! അതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ ഒരു പഠിതാവാകുക! അതിനും കഴിഞ്ഞിട്ടില്ലെങ്കില്‍ നീ പണ്ഡിതരെ ഇഷ്ടപ്പെടുന്നവനാകുക! അതിനും സാധിച്ചിട്ടില്ലെങ്കില്‍ അവരെ വെറുക്കാതിരിക്കുക (ഉമറു ബ്‌നു അബ്ദുല്‍ അസീസ്)
-അധ്യാപകന്‍ സമൂഹത്തിലെ ഡോക്ടറാണ്. രോഗങ്ങളില്‍ നിന്ന് അവനെ ചികിത്സിക്കുകയും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles