Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലെ അതിശയകരമായ വിചാരണ

ഗുമസ്ഥൻ ഒച്ചയിൽ വിളിച്ചു: “ഖുതൈബ” (ഉപനാമമോ പിതാവിന്റെ പേരോ ഒന്നും ചേർക്കാതെ). മുസ്ലീം സൈന്യത്തിന്റെ നേതാവും ബുഖാറാ ഖവാരിസ്മ് എന്നീ നാഗരികതകളുടെ ജേതാവുമായിരുന്ന ഇബ്നു അംരി ബ്നി ഹുസ്വൈൻ ബ്നി റബീഅ അൽ ബാഹിലി അമീർ അബൂ ഹഫ്സ്  ഖുതൈബ ഝടുതിയിൽ വിചാരണക്കൂട്ടിൽ ഹാജരായി .

ജഡ്ജി വാദിയോട് വിളിച്ചു ചോദിച്ചു: സമർഖന്ദി, നിങ്ങളുടെ കേസ് എന്താണ്? അദ്ദേഹം പറഞ്ഞു: ” ഖുതൈബ തന്റെ സൈന്യവുമായി ഞങ്ങളുടെ നാട്ടിലേക്ക് പെട്ടെന്ന് കയറിവരികയായിരുന്നു. അദ്ദേഹം ഞങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനോ ഞങ്ങളുടെ ഭാഗധേയം തീരുമാനിക്കാനോ അനുവദിച്ചില്ല , അതിനുള്ള സാവകാശം പോലും ഞങ്ങൾക്ക് കിട്ടിയില്ല ”
ജഡ്ജി ഖുത്തൈബയിലേക്ക് തിരിഞ്ഞു പറഞ്ഞു: ഖുതൈബ, ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
ഖുതൈബ പറഞ്ഞു: യുവർ ഓണർ , യുദ്ധം ഒരു തന്ത്രമല്ലേ ? ഇതൊരു മഹത്തായ രാജ്യവും ; ചുറ്റുമുള്ള രാജ്യങ്ങളെല്ലാം ഞങ്ങളെ ശക്തമായി എതിർക്കുകയായിരുന്നു. അവർ ഇസ്ലാമിനെ അംഗീകരിച്ചു പോലുമില്ല, ജിസ് യ നല്കാനും തയ്യാറായിരുന്നില്ല.
ജഡ്ജി പറഞ്ഞു: ” ഖുതൈബ, നിങ്ങൾ ഈ നാട്ടുകാരെ ഇസ്ലാമിലേക്കോ ജിസ് യയിലേക്കോ യുദ്ധത്തിലേക്കോ വിളിച്ചോ?”
ഖുതൈബ പറഞ്ഞു: “ഇല്ല … മറിച്ച്, ഞാൻ അവരെ സമ്പന്നരാക്കുകയാണ് ചെയ്തത്.
കൊള്ളയടിക്കാനുള്ള ഒരവസരവും സൈനികർക്ക് കൊടുത്തില്ല ”
ജഡ്ജി പറഞ്ഞു: “നിങ്ങൾ ക്രിയാത്മകമായി എന്തോ തീരുമാനിച്ചതായി മനസ്സിലാക്കുന്നു. വാദി പറഞ്ഞത് സമ്മതിച്ചാൽ വിചാരണ ഉടൻ അവസാനിക്കും. ഖുതൈബേ, വഞ്ചന ഒഴിവാക്കി, നീതി സ്ഥാപിക്കുന്ന നിങ്ങളുടെ ധാർമിക ഘടനയാണ് ഇവിടെ നിങ്ങൾ അവതരിപ്പിച്ചത്. അതിലാണ് ദൈവികോതവി നിങ്ങൾക്ക് അനുകൂലമായതും ”

അദ്ദേഹം തുടർന്നു :”ഭരണാധികാരികളും സൈന്യങ്ങളും ഉൾപ്പെടെ എല്ലാ മുസ്‌ലിംകളും സമർഖന്ദ് നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്ത് പോകാൻ ഈ കോടതി തീരുമാനിക്കുന്നു. ഈ നാട്ടുകാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്ന ഒന്നും തന്നെ മേലിലും ഉണ്ടാവരുത് ” .

ആ നാട്ടിലെ പുരോഹിതന്മാർക്ക് അവർ കണ്ടതും കേട്ടതും വിശ്വസിക്കാൻ കഴിഞ്ഞില്ല … സാക്ഷികളില്ല .. തെളിവുകളില്ല .. വിചാരണയാവട്ടെ വളരെ കുറച്ച് നിമിഷം മാത്രം നീണ്ടുനിന്നതും. അപ്പോഴേക്കും ജഡ്ജിയും ഗുമസ്ഥനും ഖുതൈബയും പിരിഞ്ഞു പോയിരുന്നു.

കുറച്ച് മണിക്കൂറുകൾക്ക് ശേഷം .. സമർഖന്ദിലെ ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ആ നാട് മുഴുവൻ അലയടിക്കുന്നു.. “ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു ർ റസൂലുല്ലാഹ്”

ഒരു തുള്ളി രക്തം പോലും ചിന്താതെ ഒരു നാടൊന്നടങ്കം ഒറ്റ കൊടിക്കൂറക്ക് കീഴിൽ അണിനിരക്കുന്ന കാഴ്ചക്ക് സമർഖന്ദ് സാക്ഷിയായി. ആ ജഡ്ജ് ആരായിരുന്നുവെന്ന് അറിയാമോ? ഉമർ ബിൻ അബ്ദുൽ അസീസ് (റ) എന്ന ഇസ്ലാമിക ചരിത്രത്തിലെ അഞ്ചാം ഖലീഫ . വാദിക്കോ പ്രതിക്കോ മറുത്തൊന്നും പറയാനവസരം നല്കാതെ ചരിത്രത്തിലെ അതിവേഗ വിചാരണ നടത്തി മാതൃക കാണിക്കുകയായിരുന്നു അദ്ദേഹം.

Reference:
1- “القند في تاريخ سمرقند” لأبي حفص السمرقندي تـ 537
2 – سير أعلام النبلاء ، الذهبي
3-قصص من التاريخ، د/ علي الطنطاوي

Related Articles