Current Date

Search
Close this search box.
Search
Close this search box.

സഈദുബ്നു മുസയ്യബ്;സാത്വികനായ പോരാളി

كلمة حق عند سلطان جائر

“നമസ്കാരത്തിലേക്ക് വരൂ എന്നു പള്ളിയില്‍ നിന്ന് ആഹ്വാനം ചെയ്യുമ്പോള്‍ വീട്ടിലിരിക്കാനാണോ നിങ്ങള്‍ എന്നോട് പറയുന്നത്? അതല്ല, അല്ലാഹുവിന്റെ ഒരുപടപ്പിനെ ഭയന്ന് നാട് വിട്ടുപോകാനോ…ഇവിടെനിന്നും ഒരു അടി ഞാന്‍ മുന്നോട്ടോ പിന്നോട്ടോ പോകില്ല…ഒരേ സമയം രണ്ട് ഭരണാധികാരികള്‍ക്ക് ബൈഅത്ത് ചെയ്യുന്നത് പ്രവാചന്‍ വിരോധിച്ചിരിക്കെ ഞാന്‍ എങ്ങനെ വലീദിനും സുലൈമാനും ബൈഅത്ത് ചെയ്യും!”(1)

ഖലീഫ അബ്ദുല്‍മലികന്റെ ഭരണകാലം..ഹജ്ജ് ചെയ്യാനായെത്തിയപ്പോള്‍ മദീനയിലെ ജനശ്രദ്ധയാകര്‍ഷിച്ച പണ്ഡിതസദസ്സുകള്‍ അദ്ദേഹത്തിന് വലിയമതിപ്പുളവാക്കി…ഒരു പണ്ഡിതനെയും കൂട്ടി തനിക്ക് ക്ലാസ്സെടുക്കാന്‍ വരണമെന്ന് മൈസറയോട് അബ്ദുല്‍ മലിക് ആവശ്യപ്പെട്ടു..താബിഉകളില്‍ പ്രമുഖനായ സഈദുബ്നു മുസയ്യബിന്റെ അടുത്ത് ചെന്ന് ഖലീഫയുടെ ആവശ്യം മൈസറ ശ്രദ്ധയില്‍പെടുത്തി..”ആര്‍ക്കെങ്കിലും വല്ലതും ആവശ്യമായി വന്നാല്‍ അവിടുത്തേക്ക് പോകുകയാണ് ചെയ്യുക..അദ്ദേഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഈ വിഞ്ജാന സദസ്സിലേക്ക് സ്വാഗതം…വിജ്ഞാനം നാം തേടിപ്പോകണം…വിജഞാനം ആരെയും തേടിപ്പോകുകയില്ല..സഈദ് ബ്നു മുസയ്യബ് പ്രതികരിച്ചു.”(2)

Also read: ലോക്ക്ഡൗണിനിടെ വിരുന്നെത്തുന്ന ഈദ്

ഖലീഫ അബ്ദുല്‍ മലിക് തന്റെ മകനും കിരീടാവകാശിയുമായ വലീദ് ബ്നു അബ്ദുല്‍മലികിന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ സഈദു ബ്നു മുസയ്യബിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് നിരസിച്ചു..
വിവാഹ ആലോചന നിരസിച്ചതിനെക്കുറിച്ച് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു..എന്റെ മകളുടെ സംരക്ഷണം എന്റെ അമാനത്താണ്..അവളുടെ നന്മ മാത്രമേ ഞാന്‍ നോക്കാറുള്ളൂ…ബനൂ ഉമയ്യ കുടുംബത്തിന്റെ പത്രാസും അവളുടെ മനസ്സ് മാറ്റിയേക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു..(3)

തന്റെ വിഞ്ജാനസദസ്സില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള അബൂവദാഅ എന്ന വ്യക്തിയെ ഒരാഴ്ചയോളം കാണാതായി…പിന്നീട് ക്ലാസ്സില്‍ വന്നപ്പോള്‍ അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തന്റെ ഭാര്യമരണപ്പെട്ടതിനാലാണ് വരാതിരുന്നതെന്ന് അറിയിച്ചു..നീ എന്തുകൊണ്ട് പ്രസ്തുത വിവരം ഞങ്ങളെ അറിയിച്ചില്ല…നമസ്കാരത്തിനും ജനാസയെ അനുഗമിക്കാനും ‍‍ഞങ്ങള്‍ പങ്കെടുക്കുമായിരുന്നില്ലേ എന്നും ഇമാം പറഞ്ഞു..തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ രണ്ടുദിര്‍ഹം മാത്രമുള്ള ഈ അവസ്ഥയില്‍ ഞാന്‍ എപ്രകാരം വിവാഹം കഴിക്കും! ആരാണ് എനിക്ക് വിവാഹം കഴിപ്പിച്ചുതരിക..
താങ്കള്‍ തയ്യാറാണെങ്കില്‍ തന്റെ മകളെ നിനക്ക് ഞാന്‍ വിവാഹം ചെയ്തുതരാം എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ദരിദ്രനായ തന്റെ ശിഷ്യന് വിവാഹം ചെയ്തുകൊടുക്കുകയും അദ്ദേഹം അറിയാതെ രാത്രി തന്റെ പ്രിയമകളെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു…

മദീനക്കാരെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഏറെ കരുത്തനായ ഹിഷാമുബ്നു ഇസ്മാഈലിനെ മദീനയിലെ ഗവര്‍ണറാക്കി ഖലീഫ അബ്ദുല്‍ മലിക് നിശ്ചയിക്കുകയും തന്റെ മക്കളായ വലീദിനും സുലൈമാനും മദീനക്കാരില്‍ നിന്നു ബൈഅത്ത് വാങ്ങിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു..സഈദു ബ്നു മുസയ്യബ് ഒഴികെയുള്ള എല്ലാവരും ഖലീഫക്ക്ബൈഅത്ത് ചെയ്തു. പ്രസ്തുത വിവരം ഗവര്‍ണ്ണറായ ഹിഷാം അബ്ദുല്‍ മലികിനെ അറിയിച്ചു…

Also read: കൊറോണ നല്‍കുന്ന കരുതലിന്റ പാഠം

അദ്ദേഹം ബൈഅത്തിന് വിസമ്മതിക്കുകയാണെങ്കില്‍ ആദ്യം ഖഢ്ഗം കാണിച്ചു ഭീഷണിപ്പെടുത്തുക..എന്നിട്ടും അംഗീകരിച്ചില്ലെങ്കില്‍ ചാട്ടവാറ്കൊണ്ട് മുതുകത്ത് നന്നായി പ്രഹരിക്കുകയും വിവസ്ത്രനാക്കി മദീനയിലെ അങ്ങാടിയിലൂടെ നടത്തിക്കുകയും ചെയ്യുക എന്ന് ഖലീഫ അബ്ദുല്‍ മലിക് ആവശ്യപ്പെട്ടു..ഖലീഫയുടെ കല്‍പന വന്ന വിവരമറിഞ്ഞപ്പോള്‍ സഈദ് ബ്നു മുസയ്യബിനെ അനുനയിപ്പിക്കാന്‍ വേണ്ടി സുലൈമാനു ബ്നുയസാര്‍, ഉര്‍വതുബ്നു സുബൈര്‍,സാലിമു ബ്നു അബ്ദുല്ല തുടങ്ങിയ പണ്ഡിതപ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു..
ഖലീഫ അബ്ദുല്‍ മലികിന്റെ ഉത്തരവ് വന്നിട്ടുണ്ടെന്നും അതില്‍ ഇപ്രകാരം ചെയ്യാനാണ് അദ്ദേഹം കല്‍പിച്ചിട്ടുള്ളതെന്നും അദ്ദേഹത്തെ അവര്‍ ധരിപ്പിച്ചു. ഞങ്ങള്‍ മൂന്ന്ഫോര്‍മുല താങ്കളുടെ മുമ്പില്‍ വെക്കാം ..അതില്‍ ഏതെങ്കിലുമൊന്ന് താങ്കള്‍ സ്വീകരിക്കണം..
ഒന്ന്, ഗവര്‍ണര്‍ താങ്കളുടെ അടുത്ത് നിന്ന് ബൈഅത്ത് വായിക്കുമ്പോള്‍ അതെ, അല്ലെങ്കില്‍ ഇല്ല എന്ന്പറയാതെ നിശ്ശബ്ധത പാലിക്കുക
അപ്പോള്‍ സഈദ് പറ‍ഞ്ഞു. ഞാന്‍ നിശ്ശബ്ധത പാലിച്ചാല്‍ ബൈഅത്ത് ചെയ്യാതെ ജനങ്ങള്‍ സഈദ് ബൈഅത്ത് ചെയ്തു എന്നുപറയുമല്ലോ..ഞാന്‍ ഇല്ല എന്നാണ് പറയുന്നതെങ്കില്‍ അവര്‍ ഒരിക്കലും അപ്രകാരം പറയുകയില്ല..
രണ്ട്, ഗവര്‍ണര്‍ വരുന്ന പള്ളിയിലേക്ക് പോകാതെ താങ്കള്‍ വീട്ടില്‍ നിന്നു തന്നെ കുറച്ചുദിവസം നമസ്കരിക്കുക..താങ്കളെ കാണാത്തതിനാല്‍ ബൈഅത്ത് നടന്നില്ല എന്ന് പറയാമല്ലോ…
സഈദ് .എന്റെ ഇരു കാതുകളിലും പള്ളിയിലേക്ക് വരാനുള്ള ആഹ്വാനം കേട്ടിട്ട് ഞാന്‍ വീട്ടിലിരിക്കുകയോ? അതൊരിക്കലും നടക്കുകയില്ല.

Also read: തിരിച്ചറിവിലേക്ക് തുറക്കുന്ന തുടർച്ചയുടെ വാതിലുകൾ

മൂന്ന്, കുറച്ച് കാലത്തേക്ക് അല്‍പം മാറിനിക്കുക..നിങ്ങളെ അന്വേഷിച്ച് കണ്ടെത്താനായില്ല എന്ന് വരുമല്ലോ!
സഈദ് . അല്ലാഹുവിന്റെ പടപ്പുകളിലൊരുവനെ പേടിച്ച് ഞാന്‍ ഒാടിപ്പോകുകയോ!
ഇവിടെ നിന്നും ഒരടി മുമ്പോട്ടോ പിന്നോട്ടോ ഞാന്‍ പോകുകയില്ല..
എന്നിട്ട് അദ്ദേഹം ളുഹ്ര്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി..സാധാരണ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നു..നമസ്കാരം കഴിഞ്ഞ ഉടനെ ഗവര്‍ണര്‍ അദ്ദേഹത്തെ വിളിപ്പിച്ചു.
ഖലീഫ താങ്കളോട് ബൈഅത്ത് വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്, വിസമ്മതിക്കുകയാണെങ്കില്‍ ശക്തമായി ശിക്ഷിക്കാനും..
പ്രവാചകന്‍ (സ) ഒരേ സമയം രണ്ടുപേര്‍ക്ക് ബൈഅത്ത് (അനുസരണ പ്രതിഞ്‍ജ)ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സുലൈമാനും വലീദിനും ഞാന്‍ ബൈഅത്ത് ചെയ്യുകയില്ല.
ഇതുകേട്ട ഉടനെ ശിക്ഷ നടപ്പാക്കുവാനായി കൊണ്ടുപോയി…വാള്‍ ഉറയില്‍ നിന്ന് ഊരിയതിന് ശേഷം ഒന്നുകൂടി ബൈഅത്തിനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു.തുടര്‍ന്ന് വിവസ്ത്രനാക്കി ചാട്ടവാറുകള്‍കൊണ്ട് അമ്പത് പ്രാവശ്യം അടിക്കുകയും മദീനയിലെ അങ്ങാടിയിലൂടെ വലയംവെച്ചുനടത്തുകയും ജയിലിലടക്കുകയും ചെയ്തു.
സഈദിനോട് സംസാരിക്കാന്‍വേണ്ടി അബൂബക്കര്‍ ബിന്‍ ഹാരിസിനെ ജയിലിലേക്കയച്ചു.
അബൂബക്കര്‍. താങ്കള്‍ ഖലീഫയെ ധിക്കരിക്കുകയും ജനങ്ങളെ ഗവര്‍ണര്‍ക്കെതിരെ തിരിച്ചുവിടുകയും ചെയ്തുവോ?
സഈദ് . താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിനേക്കാള്‍ അവന്റെ ഒരു പടപ്പിന് മുന്‍ഗണന നല്‍കുന്നതിനേയും..
ബൈഅത്ത് ചെയ്യാന്‍ വേണ്ടി പ്രേരിപ്പിച്ചു അബൂബക്കര്‍ സംസാരിച്ചു.
ഇമാം സഈദ് ചോദിച്ചു. താങ്കളുടെ കണ്ണിനുമാത്രമാണോ അന്ധത ബാധിച്ചത്! അതോ ഹൃദയത്തിനോ?!
അദ്ദേഹം തിരിച്ചുപോയി…ഉടന്‍ സഈദ് ബ്നു മുസയ്യബിനെ ക്രൂരമായി പ്രഹരിച്ചതില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയുള്ള അബ്ദുല്‍ മലികിന്റെ കത്ത് ഗവര്‍ണര്‍ ഹിഷാമിന് ലഭിക്കുകയും അദ്ദേഹത്തെ ജയില്‍ മോചിപ്പിക്കുകയും ചെയ്തു.

===========

قالوا: تجلس في بيتك ولا تخرج الى الصلاة أياما, فانه يقبل منك اذا طلبك من مجلسك فلا يجدك (1
قال: أنا أسمع الآذان فوق أذني حيّ على الصلاة حيّ على الصلاة, ما أنا بفاعل.
قالوا: فانتقل من مجلسك الى غيره, فانه يرسل الى مجلسك فان لم يجدك أمسك عنك.
قال: أفرقا من مخلوق!! ما أنا متقدم شبرا ولا متأخر.
إن أمير المؤمنين كتب يأمرنا إن لم تبايع ضربنا عنقك، قال نهى رسول الله صلى الله عليه وسلم عن بيعت ـ بيعة للوليد ومثلها لسليمان في وقت واحد ـ

قال: إن في حلقة المسجد متسعاً له إذا كان راغباً في ذلك، والحديث يؤتى إليه، ولكنه لا يأتي  (2)

3)  فقال: إنّ ابنتي أمانةٌ في عنقي، وقد تحرَّيتُ فيما صنعتُه لها صلاح أمرها.
. فقال: ما ظنكم بها إذا انتقلت إلى قصور بني أمية، وتقلَّبت بين رياشها وأثاثها، وقام الخدم والحشم والجواري بين يديها، وعن يمينها وعن شمالها، ثم وجدتْ نفسها بعد ذلك زوجة الخليفة, بعد ما يتولى الحكم, أين يصبح دينها عندئذٍ؟

Related Articles