Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം; ഖറദാവി, ഗെല്ലസ് കെപ്ൾ സംവാദം (1- 3 )

ദോഹയിൽ വെച്ച് വർഷങ്ങൾക്കു മുമ്പ് നടന്നിട്ടുള്ളതാണ് ഇസ്‌ലാമിക മതപണ്ഡിതനായ ഖറദാവിയുടെയും ഫ്രഞ്ച് ക്രിസ്ത്യൻ ഓറിയന്റലിസ്റ്റ് ഗെല്ലസ് കെപ്‌ളും തമ്മിൽ നടന്നിട്ടുള്ള സംഭാഷണം. നാൽപതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളയാളാണ് ഖറദാവി. തീവ്രവാദവിഷയങ്ങളിൽ പ്രത്യേക പഠനങ്ങൾ നടത്തിയിട്ടുള്ള, ഇരുപതോളം ഗ്രന്ഥരചനകൾ നടത്തിയ, ആഗോള വേദികളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ആളാണ് ഗെല്ലസ്.

ഞങ്ങൾ മൂന്നുപേരും തമ്മിലുള്ള ഈ സംഭാഷണം നടന്ന് വർഷങ്ങളായെങ്കിലും എന്റെ ഓർമയിൽ നിന്നെടുത്താണ് ഈ സംഭാഷണം ഇപ്പോൾ ക്രോഡീകരിച്ചത്. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അക്കാദമിക പഠനം നടത്തുന്ന ആളായതുകൊണ്ടുതന്നെ, ഖത്തർ യൂണിവേഴ്‌സിറ്റിയിലെ എന്റെ സഹപാഠി കൂടിയായ യൂസുഫുൽ ഖർദാവിയുടെയും ഫ്രാൻസിൽ വച്ച് ഞാൻ പരിചയപ്പെട്ട ഓറിയന്റെലിസ്റ്റിന്റെയും ഇടയിലുള്ള ഈ സംഭാഷണം എന്തുകൊണ്ടും എനിക്ക് വിലപ്പെട്ടതായിരുന്നു. ഫ്രാൻസിൽ വെച്ച് പരിചയപ്പെട്ട് എനിക്ക് തന്റെ അൽപം ഗ്രന്ഥങ്ങൾ സമ്മാനിച്ച അദ്ദേഹം, ഖറദാവിയുമായുള്ള സംഭാഷണത്തിന് അവസരമൊരുക്കാൻ താത്പര്യപ്പെടുകയും തുടർന്ന് ഖത്തറിലെ ദോഹയിൽ വെച്ച് അധികം വൈകാതെ തന്നെ അതിനുള്ള വേദി ഒരുങ്ങുകയുമായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും, ഇന്നും അന്നത്തെ ചർച്ചാ വിഷയങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതും പ്രസക്തവും ആയതിനാലും നമ്മുടെ രാഷ്ട്രങ്ങളുടെ യൂറോപ്പും അമേരിക്കയുമായുള്ള ബന്ധത്തെ സ്വാധീനിക്കുന്നതായതിനാലും ഇന്നുവരെ പലതരം ചർച്ചകൾക്ക് വിധേയമായ വിഷയമായതിനാലും ഇതു പ്രസിദ്ധീകരിക്കുന്നത് ഫലപ്രദമാവുമെന്ന് ഞാൻ മനസ്സിലാക്കി.

സെപ്തംബർ 11നു ശേഷം രൂപപ്പെട്ട ഭീകരാന്തരീക്ഷങ്ങളെക്കുറിച്ചും ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള അന്തരം വർധിച്ചതിനെക്കുറിച്ചുമാണ് പ്രധാനമായി നമ്മുടെ ചർച്ച നടന്നത്. തീവ്ര സയണിസ്റ്റ് പ്രസ്ഥാനങ്ങളും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അഴിഞ്ഞാടി, തങ്ങൾ നിയന്ത്രിക്കുന്ന ലോകം സ്വപ്‌നം കാണുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായയായ അമേരിക്കയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചചെയ്തു.

ഓറിയന്റലിസ്റ്റായ കേബിളിന്റ ആദ്യ ചോദ്യം ‘ഉസാമ ബിൻ ലാദന്റെ വ്യക്തിത്വത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു. മതപണ്ഡിതനായി അദ്ദേഹത്തെ കാണുന്നുണ്ടോ’ എന്നായിരുന്നു. ശൈഖ് ഖറദാവിയുടെ മറുപടി ഇപ്രകാരമായിരുന്നു:’ഒരിക്കലുമല്ല, ബിൻ ലാദൻ സ്വന്തമായി അങ്ങനെ വാദിച്ചതുമില്ല. വെറുമൊരു മുസ്‌ലിം വ്യക്തി മാത്രമാണദ്ദേഹം. ഖുർആനും ഹദീസും പാരായണം ചെയ്യുന്നതിനാലും വർത്തമാന രാഷ്ട്രീയ മണ്ഡലങ്ങളെക്കുറിച്ചുള്ള നിലപാടുകൾ ഉള്ളതിനാലും അദ്ദേഹത്തെ പ്രഭാഷണകരുടെ കൂട്ടത്തിൽ പെടുത്താം. അക്കാര്യത്തിൽ അദ്ദേഹം കൃത്യമായി എഴുതുകയൊന്നും ചെയ്യാത്തതിനാൽ ആ വിഷയത്തിൽ കൃത്യമായൊരു തീരുമാനം പറയുക അസാധ്യമാണ്.’

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

രണ്ടാമത്തെ ചോദ്യം ഫലസ്തീൻ പ്രശ്‌നം സംബന്ധിച്ചായിരുന്നു. ശത്രുക്കൾക്കു മുന്നിൽ സ്വന്തത്തെ ബലിയർപ്പിക്കുന്ന ഫലസ്തീനി ഫിദാഇദകളെക്കുറിച്ച് അവർ ശഹീദുകളാണോ അല്ല ആത്മഹത്യ ചെയ്തവരാണോ എന്നായിരുന്നു ചോദ്യം. സെപ്തംബർ അക്രമണത്തിലെ ചാവേറുകളെക്കുറിച്ചും ഉപചോദ്യമുണ്ടായിരുന്നു. ഖറദാവിയുടെ മറുപടി ഇപ്രകാരമായിരുന്നു:’നിരപരാധികളെ വധിക്കൽ ഇസ്‌ലാമിലും മറ്റെല്ലാ മതങ്ങളിലും നിഷിദ്ധമാണ്. പക്ഷെ, ഇസ്‌റാഈലി സൈന്യം ഒരു സമൂഹത്തെയും ഒരു നാടിനെയുമൊന്നാകെ അധിനിവേശം നടത്തിയിരിക്കുകയാണ്. ഫലസ്്തീൻ രാഷ്ട്രത്തെയും നൂറ്റാണ്ടുകളോളം മുസ് ലിംകൾക്കൊപ്പം ജൂതന്മാരും ക്രിസ്ത്യാനികളും സമാധാനപൂർണമായ ജീവിതം നയിച്ച ഖുദ്‌സിനെയും ജൂതവൽക്കരിക്കാനും നിരപരാധികളെ വധിക്കാനുമുള്ള ഇസ്‌റായേൽ നീക്കം മതപരമായി നിരോധിതവും അന്താരാഷ്ട്ര നിയമപ്രകാരം നിഷിദ്ധവുമാണ്. പക്ഷെ, ഇസ്‌റായേൽ ശ്രമിക്കുന്നത് ഒരു നാടിന്റെ സ്വന്തം അവകാശികളെ അവിടെ നിന്ന് തുരത്താനാണ്. ഇസ്‌റായേൽ രാഷ്ട്രത്തിൽ യഥാർഥ അർഥത്തിലുള്ള നിവാസികൾ ഇല്ലെന്നുതന്നെ പറയാം. മറിച്ച്, അവിടെയുള്ളതൊക്കെ സൈനികരും ആയുധധാരികളായ നിവാസികളും അകാരണമായി നിരപരാധികളായ ഫലസ്തീനികളെ വധിക്കുകയും മസ്ജിദുൽ അഖ്‌സ ഉപരോധിക്കുകയും ചെയ്യുന്ന നരാധമന്മാരുമാണ്. ചുരുക്കത്തിൽ ഇസ്‌റായേലെന്നത് ശക്തിയും തീവ്രവാദവും ഇന്ധനമായുള്ള ഒരു സൈനിക സമൂഹമാണ്. ആയതിനാൽ, സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് അവരെ പ്രതിരോധിക്കൽ നിയമപരമായും മതപരമായും അനുവദനീയമാണ്.’

‘ഫലസ്തീനു മേലുള്ള അധിനിവേശം നാം കണ്ടിട്ടുള്ള അവസാനത്തെ ഒന്നാണ്. നാസി ജർമനിയുടെ ഹിറ്റ്‌ലർ നിങ്ങൾ ഫ്രാൻസുകാരുടെ മേൽ അധിനിവേശം നടത്തിയപ്പോൾ നിങ്ങളെന്താണു ചെയ്തത്. നിങ്ങൾ പ്രതിരോധിക്കുകയും പോരാടുകയും സ്വതന്ത്രരാവുകയും ചെയ്തു. നിങ്ങൾ അൾജീരിയക്കു മേൽ അധിനിവേശം നടത്തിയപ്പോൾ അവർ സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കുകയും അവസാനം സ്വതന്ത്രമാവുകയും ചെയ്തു. പക്ഷെ, ഇസ്‌റായേലി അധിനിവേശം ഏറ്റവും വൃത്തികെട്ടതും മോശവുമായ രീതിയിലുള്ളതാണ്. മനുഷ്യരെ കൊന്നൊടുക്കുന്നതിനു പുറമെ കൃഷിഭൂമികളും വീടുകളും തകർക്കുകയും കോളനികൾ ഉണ്ടാക്കുകയും ചെയ്യുന്നു.’

ഇടയിൽക്കയറി, അമേരിക്കൻ വിമാനങ്ങൾ റാഞ്ചിയതും രണ്ടു ടവറുകൾ തകർത്തതുമായ പ്രവൃത്തി തീവ്രവാദം തന്നെയാണെന്ന് ഞാൻ പറഞ്ഞുവെച്ചു. മുസ് ലിംകളും ക്രിസ്ത്യാനികളും നിരപരാധികളായ അമേരിക്കൻ ജൂതന്മാരും ഉണ്ടായിരുന്ന ആ ടവർ തകർത്തത് എന്തുകൊണ്ടും തീവ്രവാദം തന്നെയാണെന്ന് ശൈഖ് ഖറദാവിയും അടിവരയിട്ടു പറഞ്ഞു. അതേസമയം, പെന്റഗൺ ലക്ഷ്യമിട്ടത് ഒരു സൈനിക കേന്ദ്രമെന്ന നിലക്കാണ്. അദ്ദേഹം കൂട്ടിച്ചേർത്തു:’ഇതേ യുക്തിയോടെയാണ്, താലിബാൻ ഉസാമ ബിൻ ലാദന് അഭയം കൊടുത്തുവെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന് മേൽ അമേരിക്ക നടത്തിയ യുദ്ധത്തെയും കാണേണ്ടത്. ഇത് വല്ല നിലക്കും സെപതംബർ അക്രമത്തെ ന്യായീകരിക്കുന്നുണ്ടോ.’ ( തുടരും )

( ടുണീഷ്യൻ എഴുത്തുകാരനാണ് ലേഖകൻ )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles