Current Date

Search
Close this search box.
Search
Close this search box.

സമ്പൂര്‍ണ സമത്വം

നബി തിരുമേനിയുടെ അടുത്ത അനുയായികളിലൊരാളാണ് അബൂദര്‍രില്‍ ഗിഫാരി. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ സന്മാര്‍ഗം സ്വീകരിച്ചു. അദ്ദേഹത്തിലൂടെ എഴുപതിലേറെ പേര്‍ നബിതിരുമേനിയുടെ അനുയായികളായിത്തീര്‍ന്നു.
എത്യോപ്യന്‍ അടിമയായിരുന്ന ബിലാലുബ്‌നു റബാഹ് കരിക്കട്ടപോലെ കറുത്തവനായിരുന്നു. അബൂദര്‍രില്‍ ഗിഫാരി അദ്ദേഹവുമായി ശണ്ഠകൂടവെ ‘കറുമ്പിയുടെ മോനേ’യെന്ന് വിളിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിലാല്‍ പ്രവാചകനോട് പരാതി പറഞ്ഞു. നബി തിരുമേനി ഇരുവരെയും വിളിച്ച് വിവരമന്വേഷിച്ചു. സംഭവം ശരിയാണെന്ന് ബോധ്യമായതിനാല്‍ അബൂദര്‍രിനോട് കര്‍ക്കശസ്വരത്തില്‍ പറഞ്ഞു: ‘താങ്കള്‍ അദ്ദേഹത്തെ തന്റെ തൊലിയുടെ നിറത്തിന്റെ പേരില്‍ പരിഹസിച്ചില്ലേ? താങ്കളിലിപ്പോഴും അനിസ്ലാമികതയുണട്. ഗുരുതരമായ തെറ്റാണ് താങ്കള്‍ ചെയ്തത്. അതിനാല്‍ താങ്കളുടെ സഹോദരനെ സന്തോഷിപ്പിക്കുക.’
ഇതുകേട്ട് പശ്ചാത്താപവിവശനായ അബൂദര്‍റ് ബിലാലിന്റെ അടുത്തുചെന്ന് തന്റെ തല നിലത്തുവെച്ച് മുഖത്ത് കാലുകൊണട് ചവിട്ടാനാവശ്യപ്പെട്ടു. എന്നാല്‍ ബിലാല്‍ അദ്ദേഹത്തെ വാരിയെടുത്ത് ആലിംഗനം ചെയ്യുകയാണുണടായത്.

Related Articles