Current Date

Search
Close this search box.
Search
Close this search box.

വിവേചന രഹിതമായ നീതി

നബി തിരുമേനിയുടെകാലത്ത് മഖ്‌സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തി. അവര്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പായി. അത് ഖുറൈശികള്‍ക്ക് അത്യധികം അപമാനകരമായിത്തോന്നി. അവര്‍ അങ്ങേയറ്റം ആകുലചിത്തരായി. അത്രയേറെ ആഭിജാത്യമുള്ള കുടുംബത്തിലെ സ്ത്രീ ശിക്ഷിക്കപ്പെടുന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു. അതിനാലവര്‍ അന്യോന്യം ചോദിച്ചു: ‘ഇവരെ ശിക്ഷയില്‍നിന്നൊഴിവാക്കി കിട്ടാന്‍ ആരാണ് നമുക്കുവേണടി നബിയുടെ അടുക്കല്‍ ശുപാര്‍ശ പറയുക.’
‘ഉസാമതുബ്‌നു സൈദ് നബി തിരുമേനിയുടെ ആത്മമിത്രമാണ്. അവിടുന്ന് അദ്ദേഹത്തെ അതിയായി ഇഷ്ടപ്പെടുന്നു.” ഇക്കാര്യം അനുസ്മരിച്ച ഖുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ ആവശ്യം ഉന്നയിച്ചു. വളരെ മടിച്ചാണെങ്കിലും അവരുടെ അഭ്യര്‍ഥനമാനിച്ച് നബി തിരുമേനിയോട് ഉസാമ അതേക്കുറിച്ച് സംസാരിച്ചു. ഇതു കേട്ട പ്രവാചകന്റെ മുഖം വിവര്‍ണമായി. അമര്‍ഷത്തോടെ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: ‘പ്രമാണിമാര്‍ തെറ്റുചെയ്താല്‍ വെറുതെവിടുകയും പാവങ്ങളാണ് അത് ചെയ്തതെങ്കില്‍ പിടികൂടി ശിക്ഷിക്കുകയും ചെയ്തതിനാലാണ് നിങ്ങളുടെ മുന്‍ഗാമികള്‍ നാശത്തിലകപ്പെട്ടത്. ഞാനും അതാവര്‍ത്തിക്കുകയോ?’
തുടര്‍ന്ന് നബിതിരുമേനി കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു: ‘മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കിലും ഞാനവളുടെ കരം ഛേദിക്കും; തീര്‍ച്ച!’

Related Articles