Current Date

Search
Close this search box.
Search
Close this search box.

വിനയത്തിലെ മഹത്ത്വം

‘മുഹമ്മദേ, ഈ ധനം നിന്റെ ബാപ്പയുടേതാണോ, അതോ അല്ലാഹുവിന്റേതോ?’ രൂക്ഷമായ ശൈലിയിലും പരുഷ സ്വരത്തിലും ഉയര്‍ന്നുകേട്ട ഈ ചോദ്യം നബി തിരുമേനിയോടായിരുന്നു. അവിടുന്ന് പൊതുമുതല്‍ വിതരണം നടത്തുകയായിരുന്നു. തനിക്ക് ലഭിച്ച വിഹിതത്തില്‍ അതൃപ്തനായ ഒരു ഗ്രാമീണന്‍ കോപാകുലനായി. അയാളുടെ പരുക്കന്‍ പെരുമാറ്റം പ്രവാചക ശിഷ്യന്മാര്‍ക്കൊട്ടും ഇഷ്ടപ്പെട്ടില്ല. തങ്ങള്‍ സ്വന്തം ജീവനെക്കാള്‍ സ്‌നേഹിക്കുന്ന നബി തിരുമേനിയോട് തട്ടിക്കയറുന്നത് അവര്‍ക്കെങ്ങനെ സഹിക്കാനാവും? ചിലര്‍ അയാളുടെ നേരെ തിരിഞ്ഞു. കാര്യം മനസ്സിലാക്കിയ പ്രവാചകന്‍ അവരോട് പറഞ്ഞു: ‘നിങ്ങള്‍ അയാളെ വെറുതെ വിടുക, അയാളും ഈ സ്വത്തിന്റെ അവകാശിയാണല്ലോ. അവകാശിക്ക് ചിലതൊക്കെ പറയാന്‍ അധികാരമുണട്.’
പ്രതിക്രിയക്ക് സ്വന്തത്തെ സമര്‍പ്പക്കാന്‍ ഒട്ടും മടിയില്ലാതിരുന്ന പ്രവാചകന്‍ അക്കാര്യം പ്രസംഗപീഠത്തില്‍വെച്ച് പരസ്യപ്പെടുത്താന്‍പോലും മടിച്ചിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: ‘ഞാന്‍ ആരുടെയെങ്കിലും ധനം അപഹരിച്ചിട്ടുണെടങ്കില്‍ ഇതാ എന്റെ ധനം, ഇതില്‍നിന്നത് എടുത്തുകൊള്ളുക. ഞാന്‍ ആരുടെയെങ്കിലും മുതുകില്‍ പ്രഹരിച്ചിട്ടുണെടങ്കില്‍ എന്റെ ശരീരമിതാ, പ്രതികാരം ചെയ്യുവിന്‍.’

Related Articles