Current Date

Search
Close this search box.
Search
Close this search box.

പള്ളിയില്‍ മൂത്രമൊഴിച്ച ഗ്രാമീണന്‍

പ്രവാചകനും അനുചരന്മാരും പള്ളിയിലായിരിക്കെ, ഒരു ഗ്രാമീണന്‍ അവിടെ വന്നു. അയാള്‍ പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പെട്ട പ്രവാചക ശിഷ്യന്മാര്‍ അയാളെ തടയാന്‍ ശ്രമിച്ചു. ഉടനെ നബി തിരുമേനി അവരെ വിലക്കി. മൂത്രമൊഴിച്ച് പൂര്‍ത്തിയാകുംവരെ ക്ഷമിക്കാനാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അയാള്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രവാചകന്‍ അയാളെ തന്റെ അടുത്തിരുത്തി. എന്നിട്ട് ശാന്തസ്വരത്തില്‍ പറഞ്ഞു: ‘പള്ളിയില്‍ മൂത്രമൊഴിക്കാന്‍ പാടില്ല. പള്ളി നമസ്‌കാരത്തിനും പ്രാര്‍ഥനക്കും കീര്‍ത്തനത്തിനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ്.’
തുടര്‍ന്ന് തന്റെ അനുചരന്മാരോട് ഒരു തൊട്ടി വെള്ളം കൊണടുവന്ന് അയാള്‍ മൂത്രമൊഴിച്ചിടത്ത് ഒഴിക്കാനാവശ്യപ്പെട്ടു. അവരത് നടപ്പാക്കി. ഇവ്വിധം മനശ്ശാസ്ത്രപരമായ സമീപനത്തിലൂടെയായിരുന്നു നബി തിരുമേനി സമൂഹത്തിലെ സാധാരണക്കാരുടെ തെറ്റുകള്‍ തിരുത്തിയിരുന്നത്. അതുകൊണടുതന്നെ സമൂഹത്തില്‍ സമൂലമായ മാറ്റം വരുത്താനും അവരെ സമ്പൂര്‍ണമായി സംസ്‌കരിക്കാനും അദ്ദേഹത്തിന് അനായാസം സാധിച്ചു.
 

Related Articles