Current Date

Search
Close this search box.
Search
Close this search box.

ഒട്ടകത്തിന്റെ കണ്ണീര്‍

നബി തിരുമേനി ഒരു തോട്ടത്തിനരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഒരൊട്ടകത്തിന്റെ ദയനീയമായ കരച്ചില്‍ കേട്ടു. നോക്കിയപ്പോള്‍ ഈന്തപ്പന മരത്തിന്‍മേല്‍ കെട്ടിയിട്ട ഒട്ടകത്തെയാണ് കണടത്. അതിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞിരുന്നു. പ്രവാചകന്‍ തന്റെ കൈകൊണട് അത് തുടച്ചുകൊടുത്തു. പിന്നീട് അതിന്റെ ശരീരത്തില്‍ തടവി അതിനെ ആശ്വസിപ്പിച്ചു. അത് വിശന്നുവലഞ്ഞതിനാലാണ് കരയുന്നതെന്ന് തിരുമേനിക്ക് ബോധ്യമായി. അദ്ദേഹം വിളിച്ചു ചോദിച്ചു: ‘ആരുടേതാണ് ഈ ഒട്ടകം?’
‘എന്റേതാണ്’മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ഒരാള്‍ മറുപടി നല്‍കി. ഒട്ടകത്തെ കെട്ടിയിട്ട് പട്ടിണിക്കിട്ടത് ക്രൂരതയാണെന്ന് അവിടുന്ന് അയാളെ അറിയിച്ചു. ‘ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ ഭയപ്പെടുന്നില്ലേ? അല്ലാഹു അതിനെ നമ്മെ ഏല്‍പിച്ചത് നന്നായി സംരക്ഷിക്കാനാണ്. അതിനെ പരിപാലിച്ചു പോറ്റുന്നവര്‍ക്കേ അതിനെ ഉപയോഗപ്പെടുത്താന്‍ അവകാശമുള്ളൂ.’
നബി തിരുമേനിയുടെ വാക്കുകള്‍ അയാളെ പശ്ചാത്താപവിവശനാക്കി. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ചെയ്തത് മഹാപാതകം തന്നെ. അല്ലാഹുവിന്റെ ഈ സൃഷ്ടിയോട് ഇവ്വിധം ക്രൂരത കാണിക്കരുതായിരുന്നു. തീര്‍ച്ചയായും ഞാന്‍ മനസ്സറിഞ്ഞ് ഖേദിക്കുന്നു.’

Related Articles