Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ അതിര്‍ത്തി മതിലും കുടിയേറ്റക്കാരും

ജനാധിപത്യം മികച്ച രീതിയില്‍ പുലരണമെങ്കില്‍ അതിലെ അഭിവാജ്യ ഘടകമാണ് വിട്ടുവീഴ്ച. ഒത്തൊരുമിച്ചു മുന്നോട്ടു പോകാനുള്ള പശയാണത്. ഒരു തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഐക്യത്തിന് ഇത് ആവശ്യമാണ്. ഇതെല്ലാം ആ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടാണ് ഒരു ഭരണാധികാരി അധികാരത്തിലെത്തുന്നത്. അത് ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മാത്രം നല്‍കുന്ന ഉറപ്പല്ല.

എല്ലാ ഭരണാധികാരികളും വിജയിച്ചു കഴിഞ്ഞാല്‍ ജനങ്ങളെ മറന്നു പോകാറാണ് പതിവ്. റോമിലും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. റിപ്പബ്ലിക് പാര്‍ട്ടി അംഗങ്ങള്‍ ഡെമോക്രാറ്റുകളേക്കാള്‍ കുറവായിരുന്നു. ഇത്തരക്കാര്‍ പണം കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതും അധികാരത്തിലെത്തുന്നതും. അതിനാല്‍ തന്നെ ഇവര്‍ അധികാരത്തിലെത്തിയാല്‍ സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ അവര്‍ അവഗണിക്കുന്നു. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ധനികരുടെ നികുതി ഒഴിവാക്കിയതും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതും ഇതിനുദാഹരണമാണ്. താന്‍ ഒരു സീസര്‍ ആണെന്നാണ് അദ്ദേഹം കരുതുന്നത്.

അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും തടയാനും രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറക്കാനുമെന്ന പേരിലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ഒരുങ്ങുകയാണ് ട്രംപ്. ഇതേസമയം തന്നെ അതിര്‍ത്തി കടക്കാനായി ശ്രമിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകളും നാം കാണുന്നു. 5.7 ബില്യണ്‍ ഡോളര്‍ വേണം മതില്‍ നിര്‍മിക്കാന്‍. എന്നാല്‍, യാതൊരു വിട്ടുവീഴ്ചക്കും ട്രംപ് തയാറുമല്ല. മതിലിനായി ഒരു പൈസ പോലും അനുവദിക്കാനാവില്ലെന്നാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റംഗങ്ങളുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ പ്രകാരം 51 ശതമാനം ജനങ്ങളും ട്രംപിന്റെ മതിലിനെതിരാണ്. 32 ശതമാനം ആളുകളാണ് അനുകൂലിക്കുന്നത്. റിപ്പബ്ലിക്കന്‍സില്‍ ഭൂരിഭാഗവും ട്രംപിനെ അനുകൂലിക്കുന്നവരാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള ഭീഷണി. എന്നാല്‍ 1976ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തിന്റെ പരിധിയില്‍ ഇക്കാര്യം വരുമോ എന്നത് വ്യക്തമല്ല. തനിക്കാണ് രാജ്യത്തിന്റെ പരമാധികാരം എന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം രാജ്യത്തെ സുപ്രിംകോടതിയോടുള്ള വെല്ലുവിളിയുമാണ്.

എന്തുകൊണ്ടാണ് മെക്‌സികോയില്‍ നിന്നും മധ്യ അമേരിക്കന്‍ നാടുകളില്‍ നിന്നും കുടിയേറ്റക്കാര്‍ യു.എസിലേക്ക് കുടിയേറുന്നത് എന്ന ചോദ്യമുയരുന്നുണ്ട്. മെക്‌സികോയില്‍ ചെറുകിട കര്‍ഷകരാണ് കൂടുതലും. അമേരിക്കക്ക് മേല്‍കോയ്മയുള്ള നാഫ്റ്റ തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ട് കച്ചവടം നടത്തുന്നവരാണ് അധികം പേരും. ഇവിടെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം വളരെ കുറവാണ്. ഈ കരാറിനെത്തുടര്‍ന്ന് വലിയ ലാഭമാണ് അമേരിക്കയിലെ മുതലാളിമാര്‍ കൊയ്യുന്നത്. മാത്രമല്ല അമേരിക്കയില്‍ നിന്നുള്ള ഗോതമ്പും ചോളവും മറ്റു കാര്‍ഷികോത്പന്നങ്ങളും മെക്‌സിക്കോയില്‍ വളരെ കുറഞ്ഞ വിലക്കാണ് നല്‍കുന്നത്. ഇതോടെ മെക്‌സികോയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വിപണിയില്‍ വില്‍ക്കാന്‍ സാധിക്കാതെ വരികയും വേണ്ട വില ലഭിക്കാതെ പോകുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അവരുടെ മുന്നില്‍ രണ്ടു വഴികളെ കാണുന്നുള്ളൂ.

ഒന്നുകില്‍ ഇവിടെ പട്ടിണി കിടക്കുക, അല്ലെങ്കില്‍ മികച്ച ജോലി തേടി അമേരിക്കയിലേക്ക് പോകുക. ഇങ്ങനെയാണ് പലരും യു.എസിലെത്തിയത്. അനുദിനം യു.എസിലേക്കുള്ള യാത്ര വിലക്ക് ശക്തമാക്കിയതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് പോലും ഇരു ഭാഗത്തേക്കും പോകാന്‍ പറ്റാതെയായി. അതുപോലെ ഉന്നത ജീവിത നിലവാരവും സമ്പത്തും പ്രതീക്ഷിച്ചാണ് മധ്യ അമേരിക്കന്‍ നാടുകളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം. അവിടുത്തെ തൊഴില്‍ നിയമങ്ങളും തൊഴിലാളി യൂണിയനുകളുടെ അസഹിഷ്ണുതകളും മറ്റും ഇവരെയും യു.എസിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു.

മാത്രമല്ല, യൂറോപ്പടക്കമുള്ള മേഖലയില്‍ അമേരിക്ക നേരിട്ടും അല്ലാതെയും നടത്തുന്ന യുദ്ധവും മറ്റു സംഘര്‍ഷങ്ങളും മൂലവും ആളുകള്‍ യു.എസിലേക്ക് കുടിയേറുന്നുണ്ട്. വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് ഇത്തരത്തിലുള്ള അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. അതിനാല്‍ കുറച്ചെങ്കിലും മനുഷ്യത്വപരമായ സമീപനമാണ് അവര്‍ക്കു നേരെയുണ്ടാകേണ്ടത്.

Related Articles