Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ചരിത്രത്തിലെ ഇരുണ്ട നവംബര്‍

മറ്റു ഏതു മാസത്തേക്കാളും നവംബര്‍ മാസം എന്നത് ഫലസ്തീന്‍ ചരിത്രത്തില്‍ അവിസ്മരണീയമായ പോരാട്ടം രചിച്ച മാസമാണ്. എല്ലാ നവംബറിലും ഫലസ്തീന്റെ വിധിയെക്കുറിച്ച് ആലോചിച്ച് ഞാന്‍ ഇരിക്കാറുണ്ട്. നവംബറില്‍ എനിക്ക് വ്യക്തിപരമായി സന്തോഷം നല്‍കുന്ന ഓര്‍മകളുണ്ടെങ്കിലും അതിനേക്കാളുപരി ദുരന്ത ഓര്‍മകളാണ് മനസ്സിലെത്തുക. 1903 നവംബര്‍ 11നാണ് ഫലസ്തീനിലെ ജറൂസലേമില്‍ എന്റെ പിതാവ് ജനിച്ചത്. അന്ന് ആ നഗരത്തില്‍ നിര്‍ഭയവും സ്വതന്ത്രവുമായ നഗരമായിരുന്നു.

എന്നാല്‍, നവംബറില്‍ നരവധി ദുരന്തങ്ങളുടെയും അനീതികളുടെയും കഥകള്‍ ഫലസ്തീന് പറയാനുണ്ട്. 1917 നവംബറില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലോര്‍ഡ് ആര്‍തര്‍ ബാല്‍ഫോര്‍ ബ്രിട്ടന്‍ ജൂത സമുദായ നേതാവ് ബാരണ്‍ ലയണലിന് ഒരു കത്തയച്ചു. ജൂത സമൂഹത്തിന്റെ ദേശീയ തലസ്ഥാനമാണ് ഫലസ്തീന്‍ എന്നും ഈ കാഴ്ചപ്പാടാണ് തന്റെ സര്‍ക്കാരിന് ഉള്ളതെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്നാണ് ബാല്‍ഫര്‍ പ്രഖ്യാപനം വന്നത്. പിന്നീട് ബ്രിട്ടീഷ്-ഫ്രാന്‍സ് കൂട്ടുകെട്ടുകള്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ തുടങ്ങി. അവര്‍ ജൂതര്‍ക്ക് പിന്തുണ നല്‍കി. 1915 നവംബറില്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ ലംഘിക്കപ്പെട്ടു. അറബികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു.

1917 നവംബര്‍ 17നാണ് ബാല്‍ഫര്‍ ഉടമ്പടി പ്രഖ്യാപിക്കപ്പെട്ടത്. ഇസ്രായേലിന്റെ രാഷ്ട്രപ്പിറവി പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇതോടു കൂടിയാണ് ഫലസ്തീന്റെ മണ്ണ് അശാന്തമായത്. നിലക്കാത്ത യുദ്ധങ്ങള്‍ ആരംഭിച്ചത്. തുടര്‍ച്ചയായ 30 വര്‍ഷങ്ങള്‍ ജൂത ഭീകരവാദ സംഘടനകള്‍ ഫലസ്തീനികള്‍ക്കു നേരെ അതിക്രമം അഴിച്ചു വിടുകയായിരുന്നു പിന്നീട്. ഇത് ഫലസ്തീന്‍ വിഭജനത്തിലേക്കാണ് ചെന്നെത്തിച്ചത്. അന്ന് പുതുതായി രൂപീകരിച്ച് യു.എന്‍ യു.എസിന്റെ കൈപ്പിടിയിലായിരുന്നു. ഫലസ്തീനികളെ രണ്ട് സ്റ്റേറ്റുകളിലാക്കി വിഭജനം നടത്തി. ഒന്ന് ജൂത രാഷ്ട്രവും മറ്റൊന്ന് അറബ് രാഷ്ട്രവും. 1947 നവംബര്‍ 29നായിരുന്നു ഈ പ്രമേയം പാസാക്കിയത്. തുടര്‍ന്ന് നടന്ന വിഭജനം തീര്‍ത്തും അനീതി നിറഞ്ഞതും തെറ്റിദ്ധാരണ പടര്‍ത്തുന്നതും വിരോധാഭാസം നിറഞ്ഞതുമായിരുന്നു. ലോകമെമ്പാടുമുള്ള ഫലസ്തീനികള്‍ക്കു നേരെ ബ്രിട്ടന്‍ നടത്തിയ മഹാ വഞ്ചനയുടെ വാര്‍ഷികാഘോഷ വേളയാണ് ഈ നവംബറും.

Related Articles