Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ നാളുകള്‍ എണ്ണപ്പെടുന്നു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. പൊതുതെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മാറ്റം വരുത്താനുള്ള അവസാന തീയതി കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി മാറ്റങ്ങള്‍ വരുത്താന്‍ സമയമില്ല.

അഭിപ്രായ സര്‍വേ പ്രകാരം നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഇത്തവണ ഭരണം നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. പരമ്പരാഗതമായി രാജ്യത്ത് തുടരുന്ന തീവ്ര വലതുപക്ഷത്തിന്റെ സാധ്യത നഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനര്‍ത്ഥം നെതന്യാഹു സ്വയം നഷ്ടപ്പെടുത്തുന്നു എന്നാണ്.

ബുദ്ധിമാന് വരുന്ന ഒരു തെറ്റ് ആയിരം തെറ്റിന് സമമാണ് എന്നാണല്ലോ. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ നോമിനോഷന്‍ നല്‍കാനുള്ള സമയപരിധി നീട്ടില്ലെന്ന അറിയിപ്പ് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. തീവ്ര വലതുപക്ഷ ജൂത പാര്‍ട്ടിയുടെ കെട്ടുപിണഞ്ഞ് കിടക്കുകയാണ് നെതന്യാഹു.

പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രിയും ന്യൂ റൈറ്റ് പാര്‍ട്ടി നേതാവുമായ നഫ്താലി ബെന്നറ്റ് ആണ് നെതന്യാഹുവിന് എതിരാളിയായുള്ളത്. ഇിന് തടയിടാനുള്ള ശ്രമത്തിലാണ് നെതന്യാഹു. ഇടത്-മധ്യ ഗ്രൂപ്പുകളെന്ന് വിളിക്കപ്പെടുന്ന വലതുപക്ഷ വിമുക്ത പാര്‍ട്ടികളാണ് പിന്നീട് നെതന്യാഹുവിന് എതിരാളികളായിട്ടുള്ളത്.

നേരത്തെയുണ്ടായിരുന്ന ജൂവിഷ് ഹോം പാര്‍ട്ടി വിടുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനാകുമെന്ന് ബെന്നറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി സഖ്യകക്ഷികളുമായി ബന്ധമുണ്ടാക്കാനും മുന്നണിക്കായും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

ഒന്നോ രണ്ടോ മന്ത്രിസ്ഥാനം മറ്റു പാര്‍ട്ടികള്‍ക്ക് നല്‍കി അവരെ ഒതുക്കിയാണ് ഇസ്രായേല്‍ പാര്‍ലമെന്റില്‍ നെതന്യാഹു വളര്‍ന്നതും പ്രധാനമന്ത്രി സ്ഥാനത്തെത്തിയതും. ഇങ്ങിനെയായിരുന്നു തന്റെ പ്രധാന കൂട്ടുകെട്ടായാ അവിഗ്ദര്‍ ലിബര്‍മാന്‍,യിസ്രായേല്‍ ബെയ്‌തെനു എന്നിവരുമായി സഖ്യമുണ്ടാക്കി നെതന്യാഹു മുന്നേറിയത്. എന്നാല്‍ ഇത്തവണ എല്ലാ സാഹചര്യങ്ങളും നെതന്യാഹുവിന് പ്രതികൂലമായി നെതന്യാഹു കടുത്ത പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക. ഇതിനു പുറമെയാണ് അഴിമതി,കൈക്കൂലി കേസും നെതന്യാഹുവിന് നേരെ വിരല്‍ചൂണ്ടുന്നത്.

Related Articles