Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി അഭയാർത്ഥികളോട് ഇടപെട്ടതെങ്ങനെ?

സർവലോക മനുഷ്യർക്ക് എന്നന്നേക്കുമായി അവതരിച്ച മതമായിട്ട്  ഇസ്‌ലാമിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ദൈവികബന്ധം പുലർത്തിയും സേവനമനുഷ്ഠിച്ചും ജീവിതം നയിക്കാൻ ഇക്കാലത്തെ മനുഷ്യന്  വിശുദ്ധ ഖുർആനും നബി (സ )യുടെ ചര്യകളും വചനങ്ങളും മതിയാവുന്നതാണ്.

ഇസ്‌ലാമിനെ ഒരു സാർവത്രിക സത്യമായി അധികപേരും തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഏഴാം നൂറ്റാണ്ടിൽ ഇറങ്ങിയ മാർഗദർശനങ്ങൾ ഇന്നും പ്രസക്തമാകുന്നതെങ്ങനെ എന്നത്   പലരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഭാഷ, മതം, ആചാരം, ജാതി, ചുറ്റുപാട് എന്നിവ എന്തുതന്നെയായാലും ലോകമെമ്പാടും എക്കാലത്തും മനുഷ്യരെല്ലാം ഒരേ വൈകാരികാനുഭൂതിയുള്ളവരാണ്. സന്തോഷവും സന്താപവും,ആശയും നിരാശയും, വിശ്വാസവും ജാഗ്രതയും, അഭിമാനവും അപമാനവുമെല്ലാം എല്ലാവർക്കും  പൊതുവായതാണ്. ഈ വികാരങ്ങളുടെ കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം, അവർ നേരിടുന്ന വെല്ലുവിളികളും വ്യത്യാസപ്പെടാം. എന്നിരുന്നാലും മനുഷ്യന്റെ സ്വഭാവം യാതൊരു മാറ്റവും കൂടാതെ തുടരുന്നു. അല്ലാഹു ഖുർആൻ അവതരിപ്പിച്ചപ്പോൾ സകലകാലഘട്ടത്തിലേക്കും നിഷ്പക്ഷമായി ഉതകുന്ന അനുശാനകളും ഉദ്ബോധനങ്ങളുമായി അതിനെ സമൃദ്ധമാക്കിയിട്ടുണ്ട്.

പ്രശ്‍നം പരിഹരിക്കാനുള്ള മാർഗങ്ങൾ

വിശുദ്ധ ഖുർആനിന്റെ വിശദീകരണമാണ്‌ നബി (സ )യുടെ സ്വഭാവമെന്നതിനാൽ സുന്നത്തും മാർഗദർശനത്തിനുള്ള  സ്രോതസ്സാണ്. അദ്ദേഹം പ്രശ്നങ്ങളെ കൈകാര്യം ചെയ്ത രീതി സ്വഹാബിമാർക്കിടയിൽ എന്നപോലെ ഇന്നും പ്രസക്തമാണ്. ഇതിനെല്ലാമുപരി സ്നേഹിക്കാനും അല്ലാഹുവിന് കീഴ്പ്പെടാനും നബി (സ ) നമ്മെ പഠിപ്പിച്ചു. അതോടൊപ്പം വ്യക്തിഗത അവകാശങ്ങൾ പ്രധാനമാണെങ്കിലും സുസ്ഥിരവും ധാർമികവുമായ സമൂഹം പോലെ പ്രധാനമല്ലെന്ന് നിരവധി അവസരങ്ങളിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനങ്ങൾ, അഭയാർത്ഥികൾ, യുദ്ധം മൂലമുള്ള നാശങ്ങൾ, കലാപങ്ങൾ മുതലായവ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ആശങ്കയുളവാക്കുന്നവയാണല്ലോ. ഇത്തരത്തിലുള്ള ഒരു ആഗോള പ്രതിസന്ധിയാണ് അഭയാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പോരാട്ടങ്ങൾ. അതാവട്ടെ വലിയ തോതിൽ  വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യുദ്ധം, പീഡനം, പ്രകൃതിക്ഷോഭം തുടങ്ങിയവയിൽ നിന്ന് രക്ഷ നേടാൻ നിർബന്ധിതനായി  സ്വന്തം രാജ്യം ഉപേക്ഷിച്ചവനെയാണ് പൊതുവെ അഭയാർത്ഥി എന്ന് വിളിക്കുന്നത്.

അഭയാർത്ഥി പ്രശ്നങ്ങളുടെ തോത്

2014 ൽ ആഗോള കുടിയേറ്റത്തിന്ർറെ  അളവ് ചരിത്ര റെക്കോർഡായി ഉർന്നു. 59.5 ദശലക്ഷം മനുഷ്യർ തങ്ങലളുടെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അതിനുശേഷവും കണക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പീഡനങ്ങളിൽ നിന്ന് രക്ഷപെടുന്നവരാണ് അഭയാർത്ഥികളെന്ന  ആശയമാണ് അവർക്ക് സഹായവും സംരക്ഷണവും നൽകാനുള്ള പ്രയത്നങ്ങളുടെ കേന്ദ്രബിന്ദു. എന്നാൽ സർക്കാരുകളും  ആഗോള സ്ഥാപനങ്ങളും വ്യാപൃതരായിരിക്കുന്ന നിരന്തര ചർച്ചകളും സംവാദങ്ങളും പ്രശ്നങ്ങളുടെ സങ്കീർണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഖുർആനും നബി (സ ) യുടെ സുന്നത്തും അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നുണ്ട്. സാമൂഹ്യനീതിയെ നിയതമായി സംബോധന ചെയ്ത് കൊണ്ട് ഖുർആൻ പറയുന്നു : “ബഹുദൈവവിശ്വാസികളിൽ ഒരുവൻ താങ്കളോട് അഭയം തേടി വന്നാൽ ദൈവികവചനം കേൾക്കുന്നതിന് താങ്കൾ അവന് അഭയം നൽകേണ്ടതാകുന്നു. പിന്നീടവനെ തന്റെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. ”

ദുർബലത, ഭയം, സ്ഥലം മാറ്റം തുടങ്ങിയ പ്രശ്നങ്ങളെ വംശമോ മതമോ പരിഗണിക്കാതെ കണക്കിലെടുക്കുന്നതാവണം ഇസ്‌ലാമിക പ്രവർത്തന രീതിയെന്ന് ആയത്ത് സൂചിപ്പിക്കുന്നു.

അഭയാർത്ഥികളായ പ്രവാചകന്മാർ

ഇബ്രാഹിം നബി (അ )യും കുടുംബവും കുടിയേറാൻ നിർബന്ധിതരാവുകയും അവരുടെ പ്രയത്നങ്ങളെ അല്ലാഹു പിന്തുണക്കുകയും ചെയ്തിരുന്നു  (21:71). ഈജിപ്തുകാരാൽ പീഡിതരായ മൂസ (അ ), താമസവും തൊഴിലും മറ്റു സൗകര്യങ്ങളും ലഭ്യമായ മദ് യനിലേക് യാത്രയായി (28:20-25).

മുഹമ്മദ് നബി (സ ) തന്റെ അനുയായികളിൽ ചിലരോട് അബ്സീനിയയിലേക്ക് പാലായനം ചെയ്യാൻ നിർദേശിച്ചു. തുടർച്ചയായ അടിച്ചമർത്തലുകളും ചൂഷണങ്ങളും അവർ ഏറെ സഹിക്കുകയുണ്ടായി. കുറച്ചു വർഷങ്ങൾക്ക് ശേഷം നബി (സ )ക്ക്‌  തന്നെ അഭയാർത്ഥിയായി മാറേണ്ടി വന്നു. അദ്ദേഹം അനുയായികൾക്കൊപ്പം മക്കവിട്ട് മദീനയിൽ അഭയം തേടി. ഇത് ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു പലായനമായിരുന്നു.ഇതിൻറെ  മഹത്വത്താൽ  ഇസ്‌ലാമിക കലണ്ടറിന്റെ ആരംഭത്തെ ഇത്  അടയാളപ്പെടുത്തുകയും ചെയ്തു.

മദീനയിൽ എത്തിയപ്പോൾ മക്കയിൽ നിന്ന് വന്ന അഭയാർത്ഥികൾ  അനുഭവിച്ച പരമദാരിദ്രത്തെയും കഷ്ടപാടുകളെയും പറ്റി പ്രവാചകൻ നന്നേ ബോധവാനായിരുന്നു. അന്യനാട്ടിൽ സ്വന്തമായൊരിടം കണ്ടെത്താനായി   തങ്ങളുടെ വരുമാനവും കൃഷിയിടവും സ്വകാര്യസ്വത്തുക്കളും നഷ്ടപ്പെടുത്തി  അസഹനീയമായ അവസ്ഥയിൽ നിന്ന് ഓടി രക്ഷപെട്ടവരായിരുന്നു  അവർ.

അന്യനാട്ടിൽ അപരിചിതന്റെ അവസ്ഥ എന്തെന്ന് വിവരിക്കുന്ന ഒരു അറബി പഴമൊഴിയുണ്ട് :”കണ്ണുണ്ടെങ്കിലും അന്ധനാണ് അപരിചിതൻ. ”

ഒരു അപരിചിതന്റെ ദുർബലതയെ സൂചിപ്പിക്കുകയും അവന് സഹായവും മാർഗദർശനവും എത്രത്തോളം ആവശ്യമാണെന്ന് ഉണർത്തുകയും ചെയ്യുകയാണീ ചൊല്ല്. ഖുർആനും സുന്നത്തും വിവരിക്കുന്ന അഭയാർത്ഥി സംരക്ഷണത്തിന്റെ ഇസ്‌ലാമിക മാതൃകയെ മദീന നിവാസികൾ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു.

മദീനയിലെ സഹോദരന്മാർ

അക്കാലത്തെ പാരമ്പര്യമനുസരിച്ച് പ്രവാചകൻ (സ ) ഒരു മദീന നിവാസിയെ (‘അൻസാരി ‘ എന്ന് പിന്നീട് അറിയപെട്ടവർ ) ഒരു കുടിയേറ്റക്കാരന് നിയോഗിച്ചു കൊടുക്കുകയും അവരെ സഹോദരി -സഹോദരന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹോദര്യ പ്രഖ്യാപനത്തിലൂടെയാണ് ഏതൊരു കാലവും നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെ പ്രവാചകൻ (സ ) വിജയകരമായി അഭിമുഖീകരിച്ചത്. അവ ഭാവനത്തിന്റെയും ഭക്ഷണത്തിന്റെയും പ്രശ്നങ്ങളായിരുന്നു. അവിടുന്ന് സഹോദരന്മാരുമായി സ്വന്തം വീടും ഭക്ഷണവും ഉപജീവനവും പങ്കിടാൻ അൻസാരികളോട് ആവശ്യപ്പെടുകയും അതവർ അനുസരിക്കുകയും ചെയ്തു.

ഇത് ദുർബലരായ അഭയാർത്ഥികൾക്ക് സ്വയം നിലനിൽക്കാൻ സഹായകമായി. എല്ലാം പിന്നിൽ ഉപേക്ഷിച്ച് പുറപെട്ടവർക്ക് ഭാവിയെ ഒറ്റക്ക് നേരിടേണ്ടി വന്നില്ല.ദൃഢതയുള്ള ഒരു കുടുംബത്തോടൊപ്പമാണ് അവർ അതിനെ അഭിമുഖീകരിച്ചത്. അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നതിനുള്ള സുവർണ നിയമമാണ് ഈ പ്രവർത്തനങ്ങളിലൂടെ നബി (സ ) സ്ഥാപിച്ചത്.

66 വർഷങ്ങൾക്ക് മുമ്പ് നടന്ന ഐക്യ രാഷ്ട്ര  അഭയാർത്ഥി സമ്മേളനം -ഒരു പക്ഷേ അവർ അറിയാതെ തന്നെ -വളരെയധികം ആശ്രയിച്ചത് നബി (സ ) അഭയാർത്ഥികളെയും കുടിയേറ്റക്കാരേയും പരിഗണിക്കുകയും അവരെ ആതിഥേയ സമൂഹവുമായി സമന്വയിപ്പിക്കുകയും ചെയ്ത രീതിയെയാണ്.

അഭയാർത്ഥികൾക്ക് തന്റെ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം  സ്വന്തം കാലുകളിലേക്ക് തിരിച്ചു വരാൻ ആവശ്യമായ സാമൂഹിക -സാമ്പത്തിക അവകാശങ്ങൾ ഇത് ഉറപ്പു നൽകുന്നു. വിദ്യാഭാസം നേടാനും തൊഴിൽ അന്വേഷിക്കാനും കച്ചവടം തുടങ്ങുവാനുമുള്ള അവകാശങ്ങൾ അതിന്നുദാഹരണമാണ്.

പോസിറ്റീവ് ഉദാഹരണങ്ങൾ

ലോകത്തിലെ ഉന്നത നേതാക്കൾ, രാഷ്ട്രീയക്കാർ, സംരംഭകർ, ഭരണനിർവാഹകാർ എന്നിവരുടെ മനസ്സിലെല്ലാം അഭയാർത്ഥികൾ ഉണ്ടെങ്കിൽ പോലും അവരുടെ സഹകരണം അജണ്ടയിൽ മുഖ്യമല്ല. പല യൂറോപ്യൻ -പാശ്ചാത്യ രാജ്യങ്ങളും എങ്ങനെ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള അഭയാർത്ഥി പ്രവാഹം തടയാൻ കഴിയുമെന്ന്  ആശങ്കപ്പെടവേ ; തുർക്കി, കാനഡ പോലുള്ള മറ്റു രാജ്യങ്ങൾ എങ്ങനെ അഭയാർത്ഥികളെ സമൂഹത്തിലേക്കു സമന്വയിപ്പിക്കാൻ കഴിയുമെന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.

ന്യൂ യോർക്ക് ടൈംസിൽ അഭയാർത്ഥികളോട് മാനുഷികമായി എങ്ങനെ പെരുമാറാം എന്നതിനുള്ള ഉദാഹരണമായാണ് ‘ഗാസിയാന്റെപ് ‘ നഗരത്തെ വിശേഷിപ്പിക്കുന്നത്. “സിറിയൻ -തുർക്കിഷ് അതിർത്തിയിലെ ഒരു മനോഹരമായ നഗരം -ഗാസിയാന്റെപ് -60, 000 സിറിയക്കാരെ  അധിവസിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം 40, 000 പേർ   തുർക്കിയുടെ ദുരന്ത -അടിയന്തര നിർവാഹണ  സമിതിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ക്യാമ്പുകളിൽ താമസിക്കുമ്പോൾ   ബാക്കിയുള്ളവർ നഗരത്തിൽ തന്നെ താമസിക്കുന്നു. ”

തുർക്കിയിലെ അഭയാർത്ഥികൾക്ക് തൊഴിലനുഷിഠിക്കാനുള്ള അനുമതിയും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാണ്. തുർക്കിഷ് പൗരത്വം നൽകാനുള്ള വഴി ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഇപ്പോൾ ഗവണ്മെന്റ്.

അഭയാർത്ഥി സംരക്ഷണവുമായി ബന്ധപ്പെട്ട് കാനഡയെ ലോകനേതാവായി കണക്കാക്കുന്നു. 2015 ൽ 1000ത്തിൽ പരം സിറിയൻ കുടുംബങ്ങളെ അത്യന്താപേക്ഷിതമായി ഏറ്റെടുക്കുക വഴി സാധരണ ജനങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് വാർത്ത പ്രാധന്യം നേടുകയുണ്ടായി. മറ്റു രാജ്യങ്ങൾ അവരെ ഒഴിവാക്കിയപ്പോൾ പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കാൻ ചിലർ തങ്ങളുടെ സമയവും പണവും ഒരു വർഷത്തോളം സംഭാവന ചെയ്തു.

കാനഡയുടെ ഉദാരനടപടികളുടെ ഫലങ്ങൾ ഇനിയും കാണാനുണ്ടെങ്കിലും ഐക്യ രാഷ്ട്ര സമ്മേളനത്തിന് കീഴിലുള്ള തന്റെ ബാധ്യതകളെ തീർച്ചയായും കാനഡ മാനിക്കുന്നുണ്ട്.

മറ്റുള്ളവരെ സഹായിക്കുക ;അല്ലാഹു നിങ്ങളെ സഹായിക്കും. സ്വതവേ, മുഹമ്മദ് നബി (സ ) തന്റെ അനുയായികൾക്കും മുഴുവൻ മനുഷ്യ വർഗത്തിനും നൽകിയ മാർഗദർശനം 1400 വർഷങ്ങൾക്ക് മുമ്പുള്ള പോലെ തന്നെ ഇന്നും പ്രയോഗികമാണ്. ഖുർആനും സുന്നത്തും കരുണയുടെയും അനുകമ്പയുടെയും ആശയത്തിന് ഊന്നൽ നൽകുന്നു.

ഇസ്‌ലാമിലെ ഇത്തരം പ്രമേയങ്ങൾക്ക് പുറമെ ആവശ്യക്കാരെ സഹായിക്കുന്നതിന്റെ ആനുകൂല്യങ്ങളെയും ആവശ്യകതയെയും പറ്റി നബി (സ ) തന്റെ സ്വഹാബികളോട് നിരന്തരം സംസാരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു : “ആരെങ്കിലും ബുദ്ധിമുട്ടുള്ള ഒരാൾക്കു ആശ്വാസം നൽകിയാൽ, അവന്റെ വേദന ശമിപ്പിച്ചാൽ, പുനരുദ്ധാരണ ദിനത്തിൽ-അല്ലാഹുവിന്റേതല്ലാതെ വേറെ തണൽ ഇല്ലാത്തപ്പോൾ -അല്ലാഹു അവന് തണൽ നൽകും -”

മറ്റൊരിക്കൽ പറഞ്ഞു : “ആവശ്യക്കാരന്റെയും ദരിദ്രന്റെയും വാതിൽ ഒരു നേതാവും അടക്കുന്നില്ല, അവൻ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ സ്വർഗ്ഗവാതിൽ അവന്റെമേൽ അല്ലാഹു അടച്ചിട്ടല്ലാതെ. ”

അവലംബം aboutislam.net

Related Articles