Apps for You

സ്വഹീഹുല്‍ ബുഖാരി ആപ്പുകള്‍

സഹീഹുല്‍ ബുഖാരിയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമെന്ന് മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. ഇത് പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും മുസ്‌ലിം ലോകം അങ്ങേയറ്റം താല്‍പര്യമെടുക്കുന്നു. ഇലക്‌ട്രോണിക് മീഡിയയിലും ഈ ഗ്രന്ഥത്തിന് അതിന്‍റേതായ സാന്നിധ്യമുണ്ട്. ബുഖാരിയുമായി ബന്ധപ്പെട്ട ദശക്കണക്കിന് ആപ്പുകള്‍ പ്ലേസ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ലഭ്യമാണ്. വിജ്ഞാന സേവനമെന്ന നിലക്ക് തയ്യാറാക്കിയ ഈ ആപ്പുകള്‍ മിക്കവയും സൗജന്യമായിത്തന്നെ ലഭിക്കുന്നു. പരസ്യമുക്തവുമാണ്. നൂറുക്കണക്കിന് ഹദീസ് ഗ്രന്ഥങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ഓണ്‍ലൈനായി ലഭിക്കുമ്പോള്‍, പഠനത്തിനും വായനക്കുമായി പ്രത്യേക ഗ്രന്ഥം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓഫ്‌ലൈനായി വളരെ പെട്ടെന്ന് തങ്ങള്‍ക്കാവശ്യമായ വിവരം മാത്രം ലഭ്യമാവുന്നു എന്നതാണ് ഇത്തരം ആപ്പുകളുടെ ്രപസക്തി.

Also read: മാനവിതകയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

ഇവയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ആപ്പാണ് Al-Reda Apps വികസിപ്പിച്ച ‘സഹീഹുല്‍ ബുഖാരി’. വ്യാഖ്യാനങ്ങളില്ലാതെ ഹദീസ് ടെക്‌സ്റ്റുകള്‍ മാത്രമാണ് ഇതിലുള്ളത്. ഹദീസ് ടെക്‌സ്റ്റുകളില്‍ സെര്‍ച്ച്, പിന്നിടുള്ള പഠനത്തിനും റഫറന്‍സിന്നുമായി ഹദീസുകളും അധ്യായങ്ങളും സൂക്ഷിക്കല്‍, ഓരോ ഹദീസിനോടൊപ്പവും സ്വന്തമായ കുറിപ്പുകളെഴുതുക, ഹദീസ് ടെക്‌സ്റ്റുകള്‍ വലുതാക്കുക, ചെറുതാക്കുക, ഇഷ്ടപ്പെട്ട കളറില്‍ പ്രത്യക്ഷമാക്കുക തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. അക്ഷരങ്ങള്‍ക്ക് ‘ഇഅ്‌റാബ്’ നല്‍കിയിരിക്കുന്നതിനാല്‍ വായനക്കും സൗകര്യമാണ്. പ്രിന്റ് പതിപ്പിന്റെ രീതിയില്‍ തന്നെയാണ് അധ്യായങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് ‘ഫത്ഹുല്‍ബാരി’. ഇമാം ഹാഫിദ് ഉബ്‌നു ഹജര്‍ അസ്ഖലാനി രചിച്ച ഈ ഗ്രന്ഥം, ബുഖാരിയിലെ ഹദീസുകളുടെ സൂക്ഷ്മവിശകലനത്തിലും അപഗ്രഥനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നു. കേരളത്തിലെ അറബി കലാലയങ്ങളിലും പള്ളി ദര്‍സുകളിലും ബുഖാരി ഹദീസുകളുടെ വിശദീകരണമെന്ന നിലക്ക് ഈ ഗ്രന്ഥമാണ് പഠിപ്പിക്കുന്നത്. ഫത്ഹുല്‍ ബാരിയുടെ വ്യത്യസ്ത രീതിയിലെ ആപ്പുകളും ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ താരതമ്യേന മികച്ച് നില്‍ക്കുന്നതാണ് ‘Alaa RH’  വികസിപ്പിച്ച ‘ഫത്ഹുല്‍ ബാരി’ ആപ്പ്. സെര്‍ച്ച്, ബുക്ക് മാര്‍ക്ക്, സോഷ്യല്‍മീഡിയ ഷെയറിംഗ് തുടങ്ങിയ ഒട്ടേറെ സവിശേഷതകള്‍ ഇതുള്‍ക്കൊള്ളുന്നു. ഫത്ഹുല്‍ ബാരി പഠിതാക്കള്‍ക്ക് പ്രിന്റ് പതിപ്പിന് പകരം ഈ മൊബൈല്‍ ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.

IslamwayApps വികസിപ്പിച്ച സഹീഹുല്‍ ബുഖാരിയുടെ ഓഡിയോ പതിപ്പാണ് മറ്റൊന്ന്. ബുഖാരിയിലെ എണ്ണായിരത്തിലധികം വരുന്ന ഹദീസ് ടെക്‌സ്റ്റുകളുടെ ശരിയായ ഉച്ചാരണം ഓഫ്‌ലൈനില്‍ ലഭ്യമാക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ഹദീസ് പഠിതാക്കളായ വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഈ ആപ്പ് ഉപകരിച്ചേക്കാം.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.
സ്വഹീഹുല്‍ ബുഖാരി: https://play.google.com/store/apps/details?id=com.reda.sahihbukhari
ഫത്ഹുല്‍ ബാരി: https://play.google.com/store/apps/details?id=com.fateh.albaree 
സ്വഹീഹുല്‍ ബുഖാരി ഓഡിയോ: https://play.google.com/store/apps/details?id=net.manhajona.sahihalbukhariMp3

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker