Current Date

Search
Close this search box.
Search
Close this search box.

‘എന്റെ നമസ്‌കാരം’

നമസ്‌കാരത്തിന് പള്ളിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കാന്‍ മറന്നാല്‍ വലിയ പ്രശ്‌നമാണല്ലോ. കോള്‍ വരുമ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുകയല്ല, മറിച്ച് റിംഗ് ടോണായി സെറ്റ് ചെയ്ത സംഗീതം പള്ളിയിലാകെ മുഴങ്ങുകയായിരിക്കും. അതോടെ ഫോണ്‍ ഉപയോക്താവ് ആകെ വെപ്രാളത്തിലാവുന്നു. പ്രാര്‍ഥനക്കിടയില്‍ കടന്നു വന്ന ഈ സംഗീതം എങ്ങനെയെങ്കിലുമൊന്ന് നിര്‍ത്തണമല്ലോ എന്നായിരിക്കും ചിന്ത. മറ്റു നമസ്‌കാരക്കാര്‍ക്കാകട്ടെ ഇത് വലിയൊരു ശല്യവുമായിത്തീരുന്നു. അങ്ങനെ ആരാധനാ കര്‍മ്മങ്ങളിലുള്ള ഏകാഗ്രത എല്ലാവര്‍ക്കും നഷ്ടമാവുന്നു.

ഇതിന് പരിഹാരമെന്ന നിലക്ക് മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. പൊതുവെ നമസ്‌കാര സമയം ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം ആപ്പുകളില്‍ ചിലതെല്ലാം നമസ്‌കാര സമയത്ത് ഫോണ്‍ സ്വയം സൈലന്റ് മോഡിലേക്ക് മാറുന്ന രീതിയിയില്‍ നമുക്ക് സെറ്റ് ചെയ്യാനാവും. പ്ലേസ്‌റ്റോറില്‍ ലഭ്യമായ ഈ ഇനത്തിലെ ഏറെ ഫലപ്രദവും ഏറ്റവും ജനപ്രിയവുമായ ആപ്പാണ് My Prayer. നമ്മുടെ ലൊക്കേഷന്‍ തിരഞ്ഞെടുത്താല്‍ അവിടുത്തെ നമസ്‌കാര സമയം ഈ ആപ്പ് കൃത്യമായി അറിയിച്ചുകൊണ്ടിരിക്കും. Prayer Time സെറ്റിംഗ്‌സില്‍ നമസ്‌കാര സമയം കാല്‍കുലേറ്റ് ചെയ്യാനുള്ള നിരവധി രീതികള്‍ (Methods) കാണാം. ഇതില്‍ ‘യൂണിവേഴ്‌സിറ്റി ഓഫ് ഇസ്‌ലാമിക് സയന്‍സ്, കറാച്ചി’യുടേതാണ് നമ്മുടെ സമയവുമായി കൂടുതല്‍ യോജിച്ചുവരുന്നത്. മലയാളം കലണ്ടറുകളിലെ സമയവുമായി ചിലപ്പോള്‍ മിനിറ്റുകളുടെ വ്യത്യാസം കാണാം. അത് അഡ്ജസ്റ്റ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരിക്കല്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി. പിന്നെ ആപ്പ് അതനുസരിച്ച് സമയം കണക്കാക്കിക്കൊള്ളും.

ആപ്പിലുള്ള സൈലന്റ് സെറ്റിംഗ്‌സിലാണ് മുകളില്‍ സൂചിപ്പിച്ച സൗകര്യമുള്ളത്. ബാങ്കിന് ശേഷം സൈലന്റ് മോഡ് എപ്പോള്‍ തുടങ്ങണമെന്നും എപ്പോള്‍ അവസാനിക്കണമെന്നും നമുക്ക് തീരുമാനിക്കാം. അതനുസരിച്ച് ഒരിക്കല്‍ സെറ്റ് ചെയ്തുവെച്ചാല്‍ പിന്നെ ആപ്പ് സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ഫോണ്‍ റിംഗ് ചെയ്യില്ലെന്ന ധൈര്യത്തോടെത്തന്നെ നമുക്ക് പള്ളിയില്‍ കയറാം. നാം നിശ്ചയിച്ച സമയം കഴിയുന്നതോടെ ഫോണ്‍ നോര്‍മല്‍ മോഡിലേക്ക് സ്വയം മാറുകയും ചെയ്യും.

ഇതിന് പുറമെ ആപ്പില്‍ ധാരാളം ഫീച്ചറുകള്‍ വേറെയുമുണ്ട്. ബാങ്ക് സമയവും ഇഖാമ സമയവും ഓര്‍മ്മപ്പെടുത്തുന്ന നോട്ടിഫിക്കേഷന്‍ ടോണ്‍ സെലക്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ആവശ്യമില്ലെങ്കില്‍ അതും സൈലന്റ് മോഡിലാക്കാം. അതത് ദിവസങ്ങളിലെ നമസ്‌കാരസമയം അറിയിക്കുന്ന പ്രത്യേക വിഡ്ജറ്റ് സ്‌ക്രീനില്‍ ലഭ്യമാക്കാം. ഹിജ്‌റ കലണ്ടര്‍, ഖിബ്‌ല ദിശ കാണിക്കുന്ന കോംപസ് തുടങ്ങിയവയും ഈ ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. ഭാഷ ഇംഗ്ലീഷോ അറബിയോ തിരഞ്ഞെടുക്കാം.

ഇതേ ഉപയോഗത്തിന് തിരഞ്ഞെടുക്കാവുന്ന വ്യാപകമായ ഉപയോഗത്തിലുളള മറ്റൊരു ആപ്പാണ്Salathuk (Prayer Time)
My Prayer: https://play.google.com/store/apps/details?id=com.haz.prayer

Related Articles