Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ഓഡിയോ ലൈബ്രറി

ലോകപ്രശസ്തരായ ആയിരത്തോളം ഇസ്‌ലാമിക പണ്ഡിതരും വാഗ്മികളും പ്രബോധകരും അണിനിരക്കുന്ന ഒരു ലക്ഷത്തിലധികം ഓഡിയോ ഫയലുകള്‍. ഇതില്‍ പഠന ക്ലാസ്സുകളും പ്രഭാഷണങ്ങളും ഖുതുബകളും ഫത്‌വകളും ഇസ്‌ലാമിക ഗാനങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നു. പ്രശസ്ത ഖാരിഉകളുടെ വ്യത്യസ്തമായ എഴുന്നൂറിലേറെ ഖുര്‍ആന്‍ പാരായണങ്ങള്‍. വ്യത്യസ്ത വിഷയങ്ങളിലായി മുപ്പതിനായിരത്തോളം ലേഖനങ്ങള്‍. പതിനായിരത്തിലേറെ പുസ്തകങ്ങള്‍. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ഈജിപ്ഷ്യന്‍ ഐ.ടി സ്ഥാപനമായ Inova LLC വികസിപ്പിച്ച Islamway എന്ന ആപ്പിന്റെ വിശേഷണങ്ങളാണിത്.

മൊബൈല്‍ ആപ്പ് രൂപത്തില്‍ ലഭ്യമാക്കാവുന്ന ഏറ്റവും വലിയ ഇസ്‌ലാമിക് ഓണ്‍ലൈന്‍ ലൈബ്രറി എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഓഡിയോ ഫയലുകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. അത്യന്തം കാര്യക്ഷമമായൊരു സെര്‍ച്ച് സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. പ്രഭാഷണത്തിന്റെയും പ്രഭാഷകന്റെയും പേര്, ഗന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും പേര്, ലേഖനത്തിന്റെയും ലേഖകന്റെയും പേര്, ഖാരിഇന്റെ പേര് എന്നിങ്ങനെ വ്യത്യസ്ത രൂപത്തില്‍ സെര്‍ച്ച് ചെയ്തു താല്‍പര്യമുള്ള വിഷയങ്ങളുടെ ഓഡിയോ കണ്ടെത്താവുന്നതാണ്. പ്രഭാഷണങ്ങളിലും പഠനക്ലാസ്സുകളിലും മറ്റും ഏറ്റവും പുതിയവ, ഏറ്റവും മെച്ചപ്പെട്ടവ, ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ളവ എന്നീ ക്രമത്തിലും തിരഞ്ഞെടുക്കാന്‍ സാധിക്കും.

മുസ്‌ലിം ലോകം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങളില്‍ മിക്കവയും പ്രഭാഷണ രൂപത്തിലോ ലേഖന രൂപത്തിലോ ഫത്‌വ രൂപത്തിലോ ഇതില്‍ കൈകാര്യം ചെയ്യുന്നു. ഓണ്‍ലൈന്‍ ലൈബ്രറി പ്രയോജനപ്പെടുത്താന്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. താല്‍പര്യമുള്ള പ്രഭാഷണങ്ങളും ഖിറാഅത്തുകളും മറ്റും ഡൗണ്‍ലോഡ് ചെയ്ത്ഓഫ്‌ലൈനില്‍ കേള്‍ക്കാനും സൗകര്യമുണ്ട്. ആവശ്യമില്ലെന്ന് കണ്ടാല്‍ മെമ്മറിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ഃ https://play.google.com/store/apps/details?id=com.inova.islamway

Related Articles