മുഹമ്മദ് അമാനി മൗലവിയടെ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. നാല് വാള്യങ്ങളിലായി ഗ്രന്ഥരൂപത്തിലും പരിമിതമായ സൗകര്യങ്ങളോടെ പി.ഡി.എഫ് രൂപത്തില്‍ കമ്പ്യൂട്ടറിലും ഇതുവരെ വായിക്കപ്പെട്ടിരുന്ന ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഇപ്പോള്‍ വെബ് പതിപ്പും മൊബൈല്‍ ആപ്പും ലഭ്യമായിരിക്കുന്നു. amanithafseer.com എന്ന പേരില്‍ ലളിതമായ രീതിയില്‍ രൂപകല്‍പന ചെയ്ത വെബ്‌സൈറ്റിന് വേണ്ടി തയ്യാറാക്കിയ അതേ ഘടനയില്‍ തന്നെയാണ് മൊബൈല്‍ ആപ്പും വികസിപ്പിച്ചിരിക്കുന്നത്.
തുടക്കത്തിന്റെ പരിമിതിയുണ്ടെങ്കിലും ആപ്പ് കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആമുഖത്തില്‍ നിര്‍മ്മാതാക്കള്‍ പറയുന്നുണ്ട്. ഘടനയും ലേഔട്ടും അത് തന്നെയാണ് വിളിച്ചറിയിക്കുന്നത്. നിത്യവായനക്കും റഫറന്‍സിനും ധാരാളമാളുകള്‍ ഉപയോഗിച്ചു വരുന്ന ഒരു ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥത്തിന്റെ പുതിയകാല ആവിഷ്‌കാരമെന്ന നിലയില്‍ ആപ്പ് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സെര്‍ച്ച് സംവിധാനം, മുസ്ഹഫ് പേജ്, ഖുര്‍ആന്‍ സൂക്തങ്ങളുടെയും പരിഭാഷയുടെയും വ്യാഖ്യാനങ്ങളുടെയും ഓഡിയോ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിന്റെ പുതിയ പതിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
https://play.google.com/