Current Date

Search
Close this search box.
Search
Close this search box.

എന്നിട്ടും മൂസ ഫറോവയെ തേടിച്ചെന്നു

വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ പരാമർശിച്ച പ്രവാചകനാണ് മൂസാ(അ) 136 തവണ. അത് കഴിച്ചാൽ ഖുർആൻ കൂടുതൽ എടുത്തു പറഞ്ഞത് അദ്ദേഹത്തിൻറെ പ്രതി യോഗിയായ ഫറവോനിൻറെതാണ് (ഫിർഔൻ) 74 തവണ.

ഫിർഔൻ കടുത്ത ധിക്കാരിയും അധർമിയു മായിട്ടും അദ്ദേഹത്തെ ഇസ് ലാമിലേക്ക് ക്ഷണിക്കാൻ പലവട്ടം പോകണമെന്നായിരു ന്നു മൂസാ നബിയോടുള്ള അല്ലാഹുവിൻറെ കൽപ്പന.ഫിർഔൻ ഇങ്ങോട്ടു കാട്ടുന്ന കാർക്കശ്യത്തെ സൗമ്യമായി വേണം നേരിടാൻ എന്ന ഉപാധിയും അല്ലാഹുവെച്ചിരുന്നു! ഹാറൂൻ(അ) എന്ന മറ്റൊരു പ്രവാചകനെ കൂടെ കൂട്ടാനും പറഞ്ഞു!

പക്ഷെ ആശൂറാ നാളിൽ നോമ്പെടുത്ത് പ്രവാചക “സുന്നത്ത് “ജീവിപ്പിക്കുന്ന നാം എല്ലാ പ്രവാചകന്മാരുടെയും മൗലിക ദൗത്യമായ ദഅവത്ത് (അല്ലാഹുവിങ്കലേക്ക് മനുഷ്യരെ വിളിക്കൽ) എന്ന ഖുർആനിക ബാധ്യത നിർവ്വഹി ക്കുന്നതിൽ വേണ്ടത്ര ബോധവാന്മാരല്ല!

Also read: തസ്‌നീം നസീര്‍; സ്‌കോട്ട്‌ലാന്റിലെ ഹിജാബ് ധരിച്ച ആദ്യത്തെ ടി.വി അവതാരക!

മൂസാ നബിയുടെ പ്രവർത്തനങ്ങളെ പറ്റി “തഫ്ഹീമുൽ ഖുർആനി” ൽ ഇങ്ങനെ കാണാം:

“ചില ആളുകൾ വിചാരിക്കുന്നതു പോലെ മൂസാ (അ) ഇസ്രായീല്യരെ ഫറവോനിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി മാത്രം നിയുക്തനായ പ്രവാചകനല്ല. അദ്ദേഹത്തിൻറെ പ്രഥമ നിയോഗ ലക്ഷ്യം ഫറവോന്നും അയാളുടെ സമൂഹത്തിനും സന്മാർഗം കാണിച്ചു കൊടുക്കുകയായിരുന്നു. ദ്വിതീയ ലക്ഷ്യം ഇതായിരുന്നു: ഫറവോൻ സന്മാർഗം സ്വീകരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അപ്പോഴാണ് ഇസ്രായീല്യരെ (അവർ അടിസ്ഥാനപരമായി ഒരു മുസ് ലിം സമൂഹമായിരുന്നു) അയാളുടെ അടിമത്തത്തിൽ നിന്നും രക്ഷപ്പെടുത്തി ഈജിപ്തിൽ നിന്ന് പുറത്ത് കൊണ്ടുവരേണ്ടത് ”
(തഫ്ഹീം: സൂറ: അന്നാസിആത്ത് സൂക്തം: 15-19 ൻറെ വ്യാഖ്യാനം)

വർത്തമാനകാല ഇന്ത്യൻ അവസ്ഥ മൂസാ നബിയുടെ കാലഘട്ടത്തോടോ, മുഹമ്മദ് നബിയുടെ മക്കാ കാലഘട്ടത്തോടോ ആണ് പണ്ഡിത ലോകം പൊതുവേ സമീകരിക്കുന്നത്. അതിനർത്ഥം നമുക്കു ചുറ്റുമുള്ള ഭരണാധികാരികൾ അടക്കമുള്ള മുഴുവൻ മനുഷ്യർക്കു മുമ്പിലും നാം സത്യദീനിൻറെ സന്ദേശം എത്തിക്കണം എന്നതാകുന്നു.

മനുഷ്യന് അവൻറെ സാക്ഷാൽ രക്ഷിതാവിനെ കാണിച്ചു കൊടുക്കുന്ന പ്രബോധന ദൗത്യത്തെ പറ്റി മുസ് ലിം ഉമ്മത്തിലെ ഓരോ ആണും പെണ്ണും കൂടുതൽ ബോധവാന്മാരാവേണ്ട സമയമാണിത് എന്ന് ചുരുക്കം.

Related Articles