Your Voice

ഭയപ്പെടുത്തി ഒറ്റപ്പെടുത്തുന്ന ഫാസിസ്റ്റ് ശൈലി

ഉഹ്ദില്‍നിന്നു പിരിയുമ്പോള്‍ അബൂസുഫ്‌യാന്‍  മുസ്‌ലിംകളെ വെല്ലുവിളിക്കുകയുണ്ടായിഅടുത്തകൊല്ലം നമുക്കു ബദ്‌റില്‍വെച്ച് കാണാമെന്ന്. പക്ഷേനിശ്ചിതസമയം ആസന്നമായപ്പോള്‍ മക്ക ഒരു ഭയങ്കര ക്ഷാമത്തില്‍ പെട്ടിരിക്കയായിരുന്നു.   അവര്‍ ഒരു ഗൂഢാലോചനക്കു വട്ടംകൂട്ടി. അങ്ങനെ അബൂസുഫ്‌യാന്‍ രഹസ്യമായി ഒരാളെ മദീനത്തേക്കയച്ചു. അയാള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കള്ളപ്രചരണം നടത്തി. ഇക്കൊല്ലം ഖുറൈശികള്‍ വമ്പിച്ച ഒരുക്കം ചെയ്തിട്ടുണ്ടെന്നുംഅറബികള്‍ ഒറ്റക്കെട്ടായിനിന്ന് എതിര്‍ത്താലും തടുക്കാനാവാത്ത ഒരു മഹാ സൈന്യവ്യൂഹത്തെയാണ് അവര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും അയാള്‍ പരസ്യപ്പെടുത്തി. മുസ്‌ലിംകളെ പേടിപ്പിച്ച് സ്വസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം.

യുദ്ധത്തിന്റെ ആദ്യപടി പ്രചാരണമാണ്. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എതിരാളിയെ പരമാവധി തളര്‍ത്തുക എന്നത് പണ്ട് മുതലേ സ്വീകരിച്ച നിലപാടാണ്. പ്രവാചകന്റെ മദീന കാലഘട്ടം എന്നും സംഘട്ടനങ്ങളുടെ കൂടി കാലമായിരുന്നു. ഇസ്ലാമിനെതിരെ ചുറ്റുമുള്ള ശത്രുക്കള്‍ എല്ലാം മറന്നു ഒന്നിച്ച കാലം. ഇസ്ലാമിക രാഷ്ട്രം അത് കൊണ്ട് തന്നെ പലപ്പോഴും സംഘട്ടനത്തില്‍ ഏര്‍പ്പെടെണ്ടി വന്നു. അതിലും കൂടുതലായിരുന്നു ആ കാലത്തെ പ്രചാരണങ്ങള്‍. അതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്ന തരത്തില്‍ ഖുര്‍ആന്‍ പല ഘട്ടങ്ങളില്‍ അവതീര്‍ണ്ണമായി കൊണ്ടിരുന്നു. അതില്‍ ഒന്നാണ് മുകളിലെ വിശദീകരണം. അതിനെ സംബന്ധിച്ചു ഖുര്‍ആന്‍ പറയുന്നത് ഇങ്ങിനെ “ അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നുസൂക്ഷിക്കുവിന്‍.‘ അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.‘ ഒടുവില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ തിരിച്ചെത്തി. ഒരാപത്തുമണഞ്ഞില്ല. അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്നതിനുള്ള ശ്രേഷ്ഠത ലഭിക്കുകയും ചെയ്തു. അല്ലാഹു മഹത്തായ അനുഗ്രഹമരുളുന്നവനല്ലോ. അതു വാസ്തവത്തില്‍ സാത്താനായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായി. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍” ( ആലു ഇമ്രാന്‍ )

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

വാസ്തവത്തില്‍ ഭയപ്പെടുത്തി ഒറ്റപ്പെടുത്തുക എന്നത് തന്നെയല്ലേ നമ്മുടെ നാട്ടിലെ ഫാസിസ്റ്റ് ശക്തികളും ആഗ്രഹിക്കുന്നത്.  മോഡി സര്‍ക്കാര്‍ നിലവില്‍ വന്നതിനു മുമ്പും ശേഷവും അവര്‍ കാര്യമായി ശ്രമിച്ച ഒന്ന് മാധ്യമങ്ങള തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക എന്നതാണ്. ഫാസിസ്റ്റ് അതിക്രമങ്ങളെ വെള്ള പൂശുകയും ഇസ്ലാമിക തീവ്രവാദം എന്നതു കൂടുതല്‍ തെളിച്ചപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത ബോധപൂര്‍വമായ ജോലിയായിരുന്നു.  ഫാസിസ്റ്റ്കള്‍ക്ക് വേണ്ടി കുരയ്ക്കാന്‍ ദേശീയ മാധ്യമങ്ങളില്‍ ആളുകളുണ്ടായി എന്നത് അവര്‍ രൂപപ്പെടുത്തിയ ഒന്നാണ്.

ജനങ്ങളുമായി അടുത്ത് നില്‍ക്കുന്നവരാണ് മാധ്യമങ്ങള്‍. അവരെ വരുതിയില്‍ നിര്‍ത്തിയാല്‍ പൊതു ജനത്തെ വരുതിയില്‍ കൊണ്ട് വരാം എന്ന ചിന്ത ഫാസിസ്റ്റുകള്‍ നടപ്പാക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്താവിനിമയ രംഗത്ത്‌ കോടികളാണ് സംഘ പരിവാര്‍ ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. അതിന്റെ ഗുണം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും അവര്‍ അനുഭവിച്ചു. മതേതരത്തിന്റെ കൂടെ ഉറച്ചു നില്‍ക്കുന്ന മാധ്യമങ്ങള്‍ ദേശീയ തലത്തില്‍ വളരെ വിരളമായി മാറിക്കൊണ്ടിരിക്കുന്നു.

ശത്രുക്കള്‍ കൃത്യമായ അജണ്ടയോടെ അവരുടെ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിനു അവര്‍ ഉപയോഗിക്കുന്നത്  ദൃശ്യ അച്ചടി മാധ്യമങ്ങളും. നമ്മുടെ കേരളവും ഒരു കാലത്ത് ഇതില്‍ മോശമായിരുന്നില്ല. ഒരു ജനതയെ എന്നും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ നമ്മുടെ മാധ്യമങ്ങള്‍  മത്സരിച്ചിരുന്നു. സമയം കിട്ടുമ്പോള്‍ അവര്‍ പഴയ സ്വഭാവം കാണിക്കുന്നു എന്നത് വസ്തുതയാണ്. അതിനെ പ്രതിരോധിക്കാന്‍ മറ്റു ചിലരും കൂടിയുണ്ട് എന്നത് കൊണ്ട് പല നുണകളും അര്‍ദ്ധസത്യങ്ങളും കുമിളകള്‍ പോലെ തകരുന്നു. അതെ സമയം ഇത്തരം വാര്‍ത്തകള്‍ ദേശീയ തലത്തില്‍ പലപ്പോഴും കാലങ്ങള്‍ പിടിച്ചു നില്‍ക്കും.

Also read: വിഭവസമൃദ്ധമായ വ്യക്തിത്വം

ബാബറി മസ്ജിദ്, പൗരത്വ ബില്‍, മുത്തലാഖ്, കാശ്മീര്‍ തുടങ്ങിയവ സംഘ പരിവാര്‍ ബോധപൂര്‍വ്വം നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരം കാര്യങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന രീതിയാണ്‌ പലപ്പോഴും ദേശീയ മാധ്യമങ്ങള്‍ സ്വീകരിച്ചത്. ഭയപ്പെടുത്തുക എന്നതാണ്  സംഘ പരിവാര്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ജനതയെ എന്നും ഭീതിയില്‍ തലച്ചിട്ടാല്‍ അവര്‍ നിര്‍ജീവമായ അവസ്ഥ കൈവരിക്കും എന്ന ധാരണയിലാണ് സംഘ പരിവാര്‍. അവര്‍ക്ക് ഓശാന പാടുന്ന മാധ്യമങ്ങളും ആ അവസ്ഥയിലാണ്.

അബൂസുഫ്യാന്‍ അഴിച്ചു വിട്ട വാര്‍ത്തയെ പ്രതിരോധിക്കാന്‍ മുസ്ലിംകള്‍  കേവലം പ്രാര്‍ത്ഥന കൊണ്ട് മാത്രം മതിയാക്കിയില്ല. അവര്‍ സജ്ജരായി ബദറിലേക്ക്  യാത്ര ചെയ്തു. പ്രവാചകന്‍  എട്ടു ദിവസം ശത്രുക്കളെ പ്രതീക്ഷിച്ച് ബദ്‌റില്‍ താമസിച്ചു. ഇതിനിടക്ക് ഒരു കച്ചവടസംഘവുമായി സഖാക്കള്‍ വ്യാപാരം നടത്തുകയും ധാരാളം ലാഭമുണ്ടാക്കുകയും ചെയ്തു.  

മലപ്പുറത്തെ ആന ചാവുന്നതാണു യു പിയില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ ഗുരുതരം എന്നത് മാധ്യമങ്ങള്‍ രൂപപ്പെടുത്തിയ ഒരു മുന്ഗണനാ ക്രമാമാണ്. ശത്രു അഴിച്ചു വിടുന്ന പ്രചാരണ കൊടുങ്കാറ്റ് തടുക്കാനാവാതെ വട്ടം കറങ്ങുന്ന സമുദായത്തിന് ഈ സംഭവത്തില്‍ പലതും പഠിക്കാനുണ്ട്. 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker