Current Date

Search
Close this search box.
Search
Close this search box.

ലോക നവോത്ഥാന പ്രസ്ഥാനത്തിന് ഇസ് ലാം നൽകിയ അമൂല്യ സംഭാവനകൾ

“വിമാനം കണ്ടു പിടിച്ചവരെന്ന പേരിൽ വിശ്വ പ്രശസ്തരായ റൈറ്റ് സഹോദരന്മാർക്ക് ആയിരം വർഷങ്ങൾക്കു മുമ്പ് കവിയും ജ്യോതിശ്ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന അബ്ബാസ് ഇബ്നു ഫിർനാസ് ഒരു “പറക്കും യന്ത്രം ” കണ്ടു പിടിക്കാൻ പല തവണ ശ്രമിച്ചിരുന്നുവെന്നത് ഒരു ചരിത്ര വസ്തുതയത്രെ. ഇതിനായി അദ്ദേഹം പ്രാഥമിക പഠനം നടത്തിയത് നിരന്തരമായ പക്ഷി നിരീക്ഷണ ങ്ങളിലൂടെയായിരുന്നു.എ.ഡി 852 ൽ കോർ ഡോബായിലെ (സ്പെയിൻ) ഗ്രാൻറ് മോസ്കിൻറെ മിനാരത്തിൽ നിന്ന് അദ്ദേഹം പ്രത്യേക ആകൃതിയിൽ മരക്കഷണങ്ങൾ വെച്ചുപിടിപ്പിച്ചു അയഞ്ഞ ഒരു വസ്ത്രം ധരി ച്ച് താഴേക്കു ചാടി… ലോകത്തെ ആദ്യത്തെ പാരച്യൂട്ട് ആയിരുന്നു അത്.

875 ൽ, തൻറെ എഴുപതാം വയസ്സിൽ ഫിർനാസ് കുറേക്കൂടി ശാസ്ത്രീയമായ മേൽക്കുപ്പായം നിർമ്മിച്ചു. ഇത്തവണ അദ്ദേഹം ചാടിയത് ഒരു പർവ്വതശിഖരത്തിൽ നിന്നായിരുന്നു. സാമാന്യം നല്ല പൊക്കത്തിൽ ഫിർനാസ് പത്തു മിനിറ്റു നേരം പറന്നു.

ഫിർനാസിൻറെ സ്മരണ നിലനിർത്താനായി ബാഗ്ദാദ് അന്തർദ്ദേശീയ വിമാനത്താവളത്തിനും ചന്ദ്രനിലെ ഒരു ഗർത്തത്തിനും അദ്ദേഹത്തിൻറെ പേരാണ് നൽകിയിട്ടുള്ളത് ”

Also read: മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

(എം.പി.വീരേന്ദ്രകുമാർ തൻറെ “ഡാന്യൂബ് സാക്ഷി” എന്ന ബ്രഹത്തായ യാത്രാനുഭവ ഗ്രന്ഥത്തിൽ, നവോത്ഥാനം അമൂല്യമായ ഇസ് ലാമിക സ്വാധീനങ്ങൾ, വിലയിരുത്തപ്പെടേണ്ട ഇസ് ലാമിക സംഭാവനകൾ എന്നീ തലക്കെട്ടുകൾക്കു താഴെ ഇത്തരം അനേകം ചരിത്ര വസ്തുതകൾ പങ്ക് വെക്കുന്നുണ്ട്. ഒപ്പം ലോക നവോത്ഥാന പ്രസ്ഥാനത്തിന് ഇസ് ലാം നൽകിയ അമൂല്യ സംഭാവനകൾ പാശ്ചാത്യർ മറച്ചുവെക്കുകയാണെന്ന് പരിതപിക്കുകയും ചെയ്യുന്നു അദ്ദേഹം.!)

Related Articles