Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റ് ഭ്രാന്ത്

സ്വന്തം മുഖം വികൃതമായതിന്ന് സകല കണ്ണാടികളൂം തല്ലിപൊളിക്കുന്ന സ്വയം സേവകരുടെ ഭ്രാന്ത്………

സ്വപത്നി വന്ധ്യയായതിന്ന് അന്യരുടെ ഭാര്യമാർക്കെല്ലാം നിർബന്ധ വന്ധ്യകരണം(vacectomy) വിധിക്കുന്ന സ്വയം സേവ ഇനിയും തുടരും….

ധാരാളം നന്മകളുടെ വിളനിലമായ ഇന്ത്യയിൽ ഈ ഭ്രാന്തൻ സ്വയം സേവകർ സ്വയംകൃതാനർഥങ്ങളാൽ തുലയുക തന്നെ ചെയ്യും….

കേന്ദ്രം ഭരിക്കുന്നത് അക്ഷരാർത്ഥത്തിൽ സ്വയം സേവകർ തന്നെ.
അങ്ങേയറ്റത്തെ സ്വാർഥത, അസൂയ തുടങ്ങിയ ഭീകര-മാരക രോഗാണുക്കൾ പേറി നടന്ന സ്വയം സേവകർ മറ്റാരും നശിപ്പിക്കാതെ സ്വയം നശിക്കും.
രാജ്യസ്നേഹം ലവലേശമില്ലാത്ത കേന്ദ്രം ഭരിക്കുന്ന വക്രബുദ്ധികൾ “ഭാരതീയം” എന്ന് വിശേഷണം നിലനിർത്തുന്നത് ഭാരതീയ പാരമ്പര്യത്തെ അവഹേളിക്കുന്ന വികൃതിയാണ്. “വിനാശകാലേ വിപരീത ബുദ്ധിയേ” എന്ന ഗതികേടിലകപ്പെട്ട കേന്ദ്ര ഗവർമെന്റ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണവസാനിക്കുക.
കാറ്റ് വിതച് കൊടുങ്കാറ്റ് കൊയ്യുന്നവർ എങ്ങിനെ ഗതി പിടിക്കാനാണ്?

 

Related Articles