Current Date

Search
Close this search box.
Search
Close this search box.

കണ്ണടയും കണ്ണും, പിന്നെ ദൃഷ്ടാന്തങ്ങളും

ഞാനൊരു കണ്ണട വാങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അതിൻറെ ഫ്രെയിം അലൈൻമെന്റിന് ഒരു പ്രശ്നമുള്ളതായി തോന്നി. അഴിച്ച് നോക്കുമ്പോൾ ഒരു വശം അല്പം താഴ്ന്നും മറുവശം ഉയർന്നും നിൽക്കുന്നു. അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള, പെട്ടെന്ന് വളഞ്ഞോ പൊട്ടിയോ പോകാത്ത Shell ടൈപ്പ് ഫ്രെയിമായിരുന്നു ഞാൻ വാങ്ങിയത്. എന്നിട്ടും ഒരാഴ്ചകൊണ്ട് അതിൻറെ അലൈൻമെൻറ് നഷ്ടപ്പെട്ടു! കുറെ പരിശ്രമിച്ചെങ്കിലും അതിന്റെ അലൈൻമെൻറ് 100% നേരെയാക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ കണ്ണടയുടെയും അവസ്ഥ മിക്കവാറും ഇതുതന്നെയായിരിക്കും. ലോകത്ത് കണ്ണട ഉപയോഗിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ടല്ലോ. ആ കണ്ണടകളൊക്കെയെടുത്തു സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ എത്ര കണ്ണടകൾക്ക് 100% പെർഫെക്റ്റ് അലൈൻമെൻറ് ഉണ്ടാകും?

ഒന്നാലോചിച്ചു നോക്കൂ… പൂർണ്ണമായും മനുഷ്യൻറെ നിയന്ത്രണത്തിലുള്ള ഈ കണ്ണടകളുടെ അലൈൻമെൻറ് മിക്കപ്പോഴും നേരെയാക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിലും, ഒരിക്കലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ കണ്ണിൻറെ അലൈൻമെൻറ് ഒരിക്കലും തെറ്റുന്നില്ല!

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

എന്നിട്ടും നമ്മുടെ കൂട്ടത്തിലുള്ള വലിയൊരു കൂട്ടം ആളുകൾ പറയുന്നത് ഇക്കാണുന്നതെല്ലാം സ്വാഭാവികമായി ഉണ്ടായതാണെന്നാണ്. മനുഷ്യൻറെ സൃഷ്ടിപ്പിന് പിന്നിലോ അതിസങ്കീർണമായ ഈ ലോകസൃഷ്ടിപ്പിന്റെ പോലും പിന്നിൽ യാതൊരു ശക്തിയും സ്രഷ്ടാവും ഇല്ലെന്നാണവരുടെ വാദം. തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിലൊക്കെ  ദൃഷ്ടാന്തങ്ങളുണ്ട്!

Related Articles