Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീം സോഫ്റ്റ്‌വെയര്‍ ഖുര്‍ആന്‍ പഠനം കൂടുതല്‍ ലളിതമാക്കുകയാണ്

thafheem.jpg

കുറച്ച് ദിവസം മുമ്പ് ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞു. അവന്റെ ഒരു സുഹൃത്തിന് ഖുര്‍ആന്‍ പഠിക്കാന്‍ താല്‍പര്യമുണ്ട്. അതിന് പറ്റിയ ഒരു പരിഭാഷ പറഞ്ഞ് കൊടുക്കാമോയെന്ന്. ഞാന്‍ ഉടനെ ഖുര്‍ആന്‍ ഭാഷ്യം പറഞ്ഞു കൊടുത്തു. അപ്പോഴാണ് അവന്‍ പറഞ്ഞത് കൂട്ടുകാരന് മലയാളത്തേക്കാള്‍ വഴങ്ങുന്നത് ഇംഗ്ലീഷാണെന്ന്. മലയാളവും ഇംഗ്ലീഷും അടങ്ങിയ ഏതെങ്കിലും പുസ്തകമുണ്ടോ?

എനിക്കപ്പോള്‍ ഓര്‍മ വന്നത് ഡിഫോര്‍ മീഡിയ പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പിനെക്കുറിച്ചാണ്. ഉടന്‍ അത് നിര്‍ദേശിച്ചു കൊടുക്കുകയും ചെയ്തു. അതില്‍ ഇംഗ്ലീഷും മലയാളവും വാക്കര്‍ഥത്തിലും വിശദീകരണത്തിലും ഉണ്ട്. അത് മാത്രമല്ലാ, ആവശ്യമുള്ളവ സെര്‍ച്ച് ചെയ്യാനും സൗകര്യമുണ്ട്. അത് ഉടന്‍ അവന് എത്തിച്ച് കൊടുക്കാനും നിര്‍ദേശിച്ചു. അതോടൊപ്പം അത് നിനക്കും എനിക്കും ഏത് നിലയിലുള്ള ആളുകള്‍ക്കും ഉപകാരപ്പെടുമെന്നും ഒരു കോപ്പി നീയും വാങ്ങി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നും അവനോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അവന്റെ ഒരു മെസ്സേജ് കണ്ടു. അവന്റെ കൂട്ടുകാരന് അന്ന് തന്നെ സോഫ്റ്റ്‌വെയര്‍ സംഘടിപ്പിച്ച് കൊടുത്തുവെന്നും അതിന്റെ അറിയാവുന്ന വശങ്ങളെല്ലാം അവനെ ബോധിപ്പിക്കുകയും ചെയ്തിരുന്നുവെന്നും. രണ്ടാഴ്ചക്ക് ശേഷം ഇന്നവനെ കണ്ടപ്പോള്‍ ഏറെ സന്തോഷത്തോടെ നീ തന്ന ആ ഖുര്‍ആന്‍ സോഫ്റ്റ്‌വെയര്‍ നല്ല ഉപകാരപ്പെടുന്നതാണെന്ന് അവന്‍ പറഞ്ഞു. ഒരുപാട് സംശയങ്ങള്‍ തീര്‍ക്കാനായെന്നും സെര്‍ച്ചിംഗ് സൗകര്യമുള്ളത് കൊണ്ട് എല്ലാം എളുപ്പമായിരുന്നു എന്നും.

ഖുര്‍ആന്‍ പഠിക്കാനും പഠിച്ചവര്‍ക്ക് കൂടുതല്‍ ആഴങ്ങളിലേക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലാനും ഈ തഫ്ഹീം സോഫ്റ്റ് വെയര്‍ ഉപകാരപ്പെടും. പ്രശസ്തരായ മൂന്ന് ഖാരിഉകളുടെ ശ്രുതിമധുരമായ പാരായണം ഏറെ ഹൃദ്യമാണ്. മലയാളം വിവര്‍ത്തനത്തിന് ശബ്ദം നല്‍കിയത് മികവുറ്റ ശബ്ദത്തിന്നുടമയായ പ്രസിദ്ധ ഡബ്ബിംഗ് ആര്‍ടിസ്റ്റ് നൗഷാദ് ഇബ്രാഹിമാണ്. ഒരു ഒഴുക്കില്‍ അങ്ങിനെ കേള്‍ക്കാനും അതോടൊപ്പം ചിന്താമണ്ഡലത്തിലേക്ക് ആവാഹിക്കാനും ഉതകും വിധമാണ് അതിന്റെ ശബ്ദസൗകുമാര്യത.

വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയോടൊപ്പം വ്യാഖ്യാനവും കേട്ട് പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അര്‍ഥത്തിലും വിശദീകരണത്തിലും ഇംഗ്ലീഷ് ഭാഷ കൂടി ഉപയോഗിച്ചത് നേരത്തെ പറഞ്ഞ സുഹൃത്തിനെ പോലുള്ളവര്‍ക്കും ഉപകാരപ്പെടും. പുതുതലമുറ മുതല്‍ പ്രായമേറെ ആയവര്‍ക്കുവരെ ഇത് ഉപയോഗപ്പെടുത്താനാവും എന്നതും ഇതിനെ മികവുറ്റതാക്കുന്നു.

ഇനി തജ്‌വീദ് നിയമങ്ങളോടേയുള്ള പാരായണമാണ് പഠിക്കേണ്ടതെങ്കില്‍ അതിനുള്ള സൗകര്യവും ഉണ്ട്. അതോടൊപ്പം വിവിധ വിഷയങ്ങളിലെ സെര്‍ച്ചിംഗ് സൗകര്യം, ആവശ്യമുള്ള പേജുകള്‍ സേവ് ചെയ്ത് വെക്കാനും ഷെയര്‍ ചെയ്യാനും കോപ്പി പേസ്റ്റിനുള്ള സൗകര്യവും കൂടിയുണ്ട്. ഖുര്‍ആന്‍ പഠിക്കുന്ന തുടക്കക്കാര്‍ മുതല്‍ നേരത്തെ പഠിച്ചവര്‍ക്ക് ഒരു റഫറന്‍സായും ഉപയോഗിക്കാം.

ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന ഈ ഖുര്‍ആന്‍ സോഫ്റ്റ് വെയറിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കൂടി ഇറക്കാനായാല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അത് അതിന്റെ ഗൗരവത്തില്‍ തന്നെ D4 മീഡിയ ടീം പരിഗണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ മഹത് സംരംഭത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Related Articles