Views

എര്‍ദോഗാനും തുര്‍ക്കി- അമേരിക്കന്‍ പ്രതിസന്ധിയും

കഴിഞ്ഞ ആറ് വ്യാഴവട്ടക്കാലമായി തുര്‍ക്കിയും അമേരിക്കയും നയതന്ത്ര പങ്കാളികളും നാറ്റോ സഖ്യ കക്ഷികളുമാണ്. ശീത യുദ്ധക്കാലയളവിലും അതിനു ശേഷവും നേരിട്ട വെല്ലുവിളികളെ ഇരു രാഷ്ട്രങ്ങളും ഒന്നിച്ചു അഭിമുഖീകരിച്ചിട്ടുമുണ്ട്.

വര്‍ഷങ്ങളായി തുര്‍ക്കി അവശ്യ സാഹചര്യങ്ങളിലെല്ലാം അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. നമ്മുടെ പട്ടാളക്കാരായ സ്ത്രീ പുരുഷന്മാര്‍ കൊറിയയില്‍ ഒന്നിച്ചു രക്തം ചിന്തിയിട്ടുണ്ട്. 1962 ല്‍ കെന്നഡി ഭരണകൂടം ജൂപിറ്റര്‍ മിസൈല്‍ ഇറ്റലിയില്‍ നിന്നും തുര്‍ക്കി യില്‍ നിന്നും നീക്കം ചെയ്യുക വഴി സോവിയറ്റ് യൂണിയനെ ക്യൂബയില്‍ നിന്നും അവരുടെ മിസൈല്‍ മാറ്റാനും നിര്‍ബന്ധിക്കുകയുണ്ടായി. സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണ വേളയില്‍ വാഷിങ്ടണ്‍ ഭീകരതക്കെതിരെ പോരാടുമ്പോള്‍ ഞങ്ങളുടെ സൈന്യത്തെ അഫ്ഘാനിസ്ഥാനിലേക്ക് അയക്കുകയും നാറ്റോ മിഷനെ സഹായിക്കുകയുമായിരുന്നു. എന്നിട്ടും യു എസ് എ തുര്‍ക്കി ജനങ്ങളുടെ ആവശ്യങ്ങളെ മനസ്സിലാക്കാനും ആദരിക്കാനും തുടര്‍ച്ചയായി പരാജയപ്പെടുകയാണുണ്ടായത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഒരുപാട് ഭിന്നതകള്‍ നിറഞ്ഞതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അപകടകരമായ പ്രവണതയെ മാറ്റാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ നിഷ്ഫലമാകുകയാണുണ്ടായത്. യു സ് എ തുര്‍ക്കിയുടെ പരമാധികാരത്തെ ആദരിക്കുകയും ഞങ്ങളുടെ ദേശം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മനസ്സിലാകുകയും ചെയ്തില്ലങ്കില്‍ നമ്മുടെ പങ്കാളിത്തം പ്രതിസന്ധിയിലാവുകതന്നെ ചെയ്യും.

അമേരിക്കന്‍ ജനത പേള്‍ ഹാര്‍ബറിലും സെപ്തംബര് 11 ലും നേരിട്ടപോലെ ജൂലൈ 15 2016 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഇരുന്നു ഫതുല്ലാഹ് ഗുലന്‍ നിയന്ത്രിക്കുന്ന ഭീകര സംഘടനാ എന്റെ ഭരണകൂടത്തിന്നെതിരെ രക്ത രൂക്ഷമായ പട്ടാള അട്ടിമറി നടത്താന്‍ ശ്രമിക്കുകയുണ്ടായി.ദേശസ്‌നേഹികളായ ദശലക്ഷം തുര്‍ക്കി പൗരന്മാര്‍ ആ രാത്രിയില്‍ ഈ അട്ടിമറിയെ തടുക്കാനായി തെരുവിലിറങ്ങുകയുണ്ടായി. 251 നിരപരാധികളും എന്റെ ദീര്‍ഘകാല ക്യാമ്പയിന്‍ മാനേജരും സുഹൃത്തുമായിരുന്ന എരോല്‍ ഓല്‍ജക്കും അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല ത്വയ്യിബ് ഓല്‍ജക്കും ഞങ്ങളുടെ രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയുണ്ടായി. ഈ കൊലപാതകി സംഘം എന്റെയും എന്റെ കുടംബത്ത്ിനുമെതിരെയുള്ള ആക്രമണത്തില്‍ വിജയിച്ചിരുന്നെകില്‍ ഞാനും അവരോടൊപ്പം ചേര്‍ന്നേനെ. തുര്‍ക്കി ജനത യു എസില്‍ നിന്നും ആഗ്രഹിച്ചത് ഈ അക്രമണത്തിനെതിരെ പ്രധിഷേധം ഉയര്‍ത്താനും തുര്‍ക്കി ഭരണകൂടത്തിനോട് അക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായിരുന്നു. എന്നാല്‍ അത് സംഭവിക്കുകയുണ്ടായില്ല. യു സിന്റെ പ്രതികരണം ഒട്ടും തൃപ്തികരമായിരുന്നില്ല. ജനാപത്യ തുര്‍കിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതിനു പകരം ” സുസ്ഥിരതയും സമാധാനവും നൈരന്തര്യവും” ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്ന് മാത്രമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഉഭയകക്ഷി സന്ധിയുടെ അടിസ്ഥാനത്തില്‍ ഫതഹുല്ലാ ഗുലനിനെ യു എസില്‍ നിന്നും പുറത്താക്കണമെന്ന തുര്‍ക്കിയുടെ അപേക്ഷയില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നത് രംഗം കൂടുതല്‍ വഷളാക്കി.

1984 മുതല്‍ ആയിരക്കണക്കിനു തുര്‍ക്കി പൗരന്മാരെ വധിച്ച പി കെ കെ യുടെ (അമേരിക്ക പോലും ഭീരകവാദ സംഘടന എന്ന് കണക്കാക്കുന്ന വിഭാഗമാണ് പി കെ കെ )സിറിയന്‍ ബ്രാഞ്ചായ പി വൈ ഡിക്ക് തുര്‍ക്കി ഭരണകൂടത്തിന്റെ കണക്കനുസരിച് വാഷിങ്ടണ്‍ 5000 ട്രക്കുകളും 2000 കാര്‍ഗോ വിമാനങ്ങളും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈമാറിയിട്ടുണ്ട്. ഇതാണ് നയതന്ത്ര പങ്കാളിത്തത്തില്‍ വിള്ളലുണ്ടാക്കിയ മറ്റൊരു പ്രശ്‌നം. എന്റെ ഭരണകൂടം സിറിയയില്‍ പി കെ കെ യുടെ സഖ്യകക്ഷികള്‍ക്ക് അമേരിക്ക നല്‍കുന്ന പരിശീലനത്തെ കുറിച്ചും ആയുധ കൈമാറ്റത്തിന് കുറിച്ചുമുള്ള നിലപാട് അവരെ അറിയിച്ചുവെങ്കിലും ഞങ്ങളുടെ ഈ ആവശ്യങ്ങള്‍ ബധിര കരണങ്ങളിലാണ് പതിച്ചത്. ഇപ്പോഴും തുര്‍ക്കി ഇറാഖ് സിറിയ എന്നിവിടങ്ങളില്‍ ഞങ്ങളുടെ സുരക്ഷാ സൈന്യത്തെയും പൗരന്മാരെയും അക്രമിക്കുന്നത്തില്‍ അവര്‍ അമേരിക്കന്‍ ആയുധം ഉപയോഗിക്കുന്നുണ്ട്.
ഭീകരവാദ സംഘടനയെ സഹായിച്ചതിന്റെ പേരില്‍ തുര്‍ക്കി അറസ്‌റ് ചെയ്ത ആന്‍ഡ്രൂ ബ്രാന്‍സണുമായി ബന്ധപ്പെട്ടു ഇക്കഴിഞ്ഞ ആഴ്ചകളില്‍ തുര്‍ക്കിയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതരത്തില്‍ യു എസ് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പല തവണ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുയമായി നടത്തിയ കൂടിക്കാഴ്ചകളിലും സംഭാഷണങ്ങളും ആവശ്യപ്പെട്ടതുപോലെ കോടതി വ്യവഹാരങ്ങളെ ആദരിക്കുന്നതിനു പകരം യു എസ് എ ഒരു സുഹൃത് രാഷ്ട്രതിന്നെതിരെ ഭീഷണി മുഴക്കുകയും എന്റെ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കുമെതിരെ ഉപരോധം അടിച്ചേല്‍പ്പിക്കുകയുമാണുണ്ടായത്. ഈ നടപടി അസ്സീകാര്യവും യുക്തിരഹിതവും അന്തിമമായി നമ്മുടെ ദീര്‍ഘകാല സൗഹൃദത്തെ നശിപ്പിക്കുന്നതുമാണ്.

തുര്‍ക്കി വെല്ലുവിളികളെ വെച്ചുപൊറുപ്പിക്കാത്തതിനാല്‍ ധാരാളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഞങ്ങളും ഉപരോധം ഏര്‍പ്പെടുത്തി. ഭരണകൂടത്തെ ഉപയോഗിച്ച് കോടതി വ്യവഹാരങ്ങള്‍ ഇടപെട്ടു ശക്തി ചെലുത്തുക എന്നത് ഞങ്ങളുടെ ഭരണഘടനക്കോ ജനാതിപത്യ മൂല്യങ്ങള്‍ക്കോ ചേരുന്നതല്ല. തുര്‍ക്കി പല പ്രാവശ്യവും ബോധ്യപ്പെടുത്തിയതുപോലെ അമേരിക്ക ശ്രദ്ധിക്കാന്‍ തയ്യാറായില്ലെങ്കില്‍ തുര്‍ക്കി സ്വയം വിഷയങ്ങള്‍ കൈകാര്യം ചെയ്യന്നതായിരിക്കും. 1970 കളില്‍ വാഷിങ്ടണിന്റെ എതിര്‍പ്പ് ഉണ്ടായിട്ടും തുര്‍ക്കിക്കെതിരായ ഗ്രീക്ക് സൈപ്രിഓട്ടുകളുടെ കൂട്ടക്കൊലകള്‍ തുര്‍ക്കി ചെറുത്തിരുന്നു. അടുത്തിടെ വടക്കന്‍ സിറിയയില്‍ നിന്നും ഞങ്ങളുടെ ദേശിയ സുരക്ഷക്കെതിരായ ഭീഷണികളെ കുറിച്ചു ഞങ്ങളുടെ ശക്തമായ ആവശ്യം പരിഗണിക്കാത്തതിനാല്‍ അവിടങ്ങളില്‍നിന്നും ഐ എസിനെ നീക്കം ചെയ്യാനും പി വൈ ഡി യെ ഇല്ലാതാക്കാനും ഞങ്ങള്‍ തന്നെ സൈനികനീക്കം നടത്തുകയുണ്ടായി.

ഈ വിഷയങ്ങളിലെന്ന പോലെ ദേശിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഞങ്ങളിനിയും അവശ്യ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ലോകം മുഴുവന്‍ പൈശാചികത വ്യാപിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തുര്‍ക്കിക്കെതിരായ ഏകപക്ഷീയമായ ഈ നടപടി വര്‍ഷങ്ങളായുള്ള സഖ്യകക്ഷി എന്ന നിലയില്‍ അമേരിക്കയുടെതന്നെ താല്‍പര്യങ്ങളെയും സുരക്ഷയെയും ക്ഷയിപ്പിക്കുകയാണുണ്ടാവുക.വാഷിങ്ടണ്‍ അതികം വൈകാതെ തന്നെ ഈ നടപടി ഉപേക്ഷിക്കുകയാണ് വേണ്ടത്. തുര്‍ക്കിക്കും ധാരാളം ബദലുകളും ഉണ്ട്.ഏക പക്ഷീയ പ്രവണതയും അനാദരവും ഞങ്ങളെ പുതിയ സുഹൃത്തുക്കളെയും സഖ്യകഷികളെയും തേടുന്നതിന് നിര്‍ബന്ധിക്കും.

വിവ: സൈഫുദ്ധീന്‍ കുഞ്ഞ്‌
(അവലംബം: The New york Times)

Facebook Comments
Show More

റജബ് ത്വയ്യിബ് എര്‍ദോഗാന്‍

Recep Tayyip Erdoğan is a Turkish politician serving as President of Turkey since 2014. He previously served as Prime Minister from 2003 to 2014 and as Mayor of Istanbul from 1994 to 1998.

Related Articles

Close
Close