Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കാര്‍ക്ക് റമദാനില്‍ ജറൂസലേമിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഇസ്രായേല്‍

ഗസ്സ് സിറ്റി: ഈ വര്‍ഷത്തെ റമദാനില്‍ ഗസ്സ മുനമ്പിലെ ഫലസ്തീനികള്‍ക്ക് ജറൂസലേമിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. റമദാന്‍ അവധിക്കാലത്ത് സിവിലയന്‍ നടപടികള്‍ ഉണ്ടാകുമെന്നും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ഇസ്രായേലി അധിനിവേശ അതോറിറ്റി അറിയിച്ചു. ദി ടൈംസ് ഓഫ് ഇസ്രായേലിനെ ദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പതിവായി നല്‍കുന്ന ഇളവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എല്ലാ വര്‍ഷവും റമദാനില്‍ ഇതുണ്ടാകാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്ക് ഇസ്രായേലിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെ കാണാന്‍ അവസരമുണ്ടായിരിക്കും. വെസ്റ്റ് ബാങ്കിലുള്ളവര്‍ക്ക് മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനും അവസരമുണ്ടാകും. അതേസമയം ഗസ്സ മുനമ്പില്‍ താമസിക്കുന്ന ഫല്‌സതീനികള്‍ക്ക് അല്‍ അഖ്‌സ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീരദേശ മേഖലയിലുള്ളവര്‍ക്ക് റമദാനില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു.

 

Related Articles