Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല

ഖുർആൻ ശാസ്ത്രം പഠിപ്പിക്കുന്ന ഗ്രന്ഥമാണെന്ന നിലയിലാണ് യുക്തി വാദികളുൾപ്പെടെ പലരും അതിന്റെ നേരെ ചോദ്യങ്ങളുന്നയിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യാറുള്ളത്.ഖുർആൻറെ അനുയായികളിൽ ചിലരും അതൊരു ശാസ്ത്ര ഗ്രന്ഥമെന്ന നിലയിൽ സംസാരിക്കാറുണ്ട്. അങ്ങനെ ശാസ്ത്ര കണ്ടു പിടുത്തങ്ങൾക്കനുസരിച്ച് ഖുർആനിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കാറുണ്ട്.ഇത് രണ്ടും പരമാബദ്ധമാണ്.

ഖുർആൻ മനുഷ്യനെ ഏറ്റവും ശരിയായ നേർവഴിയിൽ നയിക്കാനുള്ള മാർഗദർശക ഗ്രന്ഥമാണ്. അതിനാവശ്യമാം വിധം അത് ശാസ്ത്രം, ചരിത്രം, തത്വചിന്ത, പോലുള്ളവയെയെല്ലാം ആവശ്യാനുസൃതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇക്കാര്യം ജെഫ്രിലാംഗ് കൃത്യമായി വിശദീകരിക്കുന്നു:

“ദൈവത്തിൻറെ ജ്ഞാനവും അനുഗ്രഹവുമായി ബന്ധപ്പെടുത്തി ഖുർആൻ വിവരിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ചിലത് ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളോട് ആശ്ചര്യകരമായ സാദൃശ്യം പുലർത്തുന്നുണ്ട് എന്നത് ശരിതന്നെ.അവയിലൊന്ന് പോലും ശാസ്ത്ര സത്യങ്ങളോട് ഏറ്റുമുട്ടുന്നതായി തെളിയിക്കാനാവില്ലെന്നതും ശരിയാണ്.പക്ഷേ, ഖുർആനെ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുള്ള മുസ്ലിംകളുടെ ശ്രമം തിരിച്ചടിയാകാനും സാധ്യതയുണ്ട്.ഒരു ശാസ്ത്ര ഗ്രന്ഥം എന്നതിൽ നിന്ന് വളരെ അകലെയാണ് ഖുർആൻ.ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്ന അതിന്റെ ഭാഷ വൈവിധ്യമാർന്ന അർത്ഥ തലങ്ങൾക്ക് സാധ്യതയുള്ളതാണ്.ഈയിടെ മാത്രം തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകളുൾക്കൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പല സൂക്തങ്ങളിലെയും വിവരണങ്ങൾ പരസ്പര ബന്ധമുള്ളതും മന:പൂർവം ഉപയോഗിച്ചതുമായ ദ്വയാർത്ഥ പ്രയോഗങ്ങളാണ്.എല്ലാ കാലത്തെയും ഖുർആൻ വായനക്കാരുടെ വൈജ്ഞാനിക നിലവാരവുമായി ഒരേട്ടു മുട്ടൽ ഒഴിവാക്കാനുതകും വിധം, ഒരളവു വരെ ഖണ്ഡിതത്വമില്ലാതെയാണ് അവ വിവരിക്കപ്പെടുന്നത്.

Also read: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റും സംഘ പരിവാര്‍ പ്രതികരണവും

മഹാ വിസ്ഫോടന സിദ്ധാന്തം, ആറ്റമിൻറെ വിഭജനം, പ്രപഞ്ചത്തിന്റെ വികാസം തുടങ്ങിയ പ്രതിഭാസങ്ങളുടെ കൃത്യമായ വിവരണം ഖുർആനിലുണ്ടെങ്കിൽ പൗരാണിക മുസ്ലിം ശാസ്ത്രജ്ഞർ അവ കണ്ടെത്തുമായിരുന്നു. ഖുർആൻറെ അദ്ഭുതകരമായ സവിശേഷത, ഈ സൂക്തങ്ങൾ , തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോഴും അവയുടെ ശക്തിക്കോ സൗന്ദര്യത്തിനോ ഗൂഢാർത്ഥങ്ങൾക്കോ ഒരു ന്യൂനതയും സംഭവിക്കുന്നില്ല എന്നത്രേ.അതതു കാലത്തെ വിജ്ഞാനവുമായി അവ പൊരുത്തപ്പെടുന്നതായിട്ടാണ് ഓരോ തലമുറക്കും അനുഭവപ്പെടന്നത്. ഖുർആനിക സൂക്തങ്ങളോടുള്ള ആദരവിനാലും  ആശ്ചര്യത്താലും ആവേശ ഭരിതരാകുന്നത് ഒരു കാര്യം.ഖുർആനിൽ നിന്ന് ശാസ്ത്ര സിദ്ധാന്തങ്ങൾ ഊഹിച്ചെടുക്കുന്നതും അവ അവയുടെ മേൽ അടിച്ചേൽപ്പിക്കുന്നതും പക്ഷേ, മറ്റൊരു കാര്യമാണ്. ഖുർആനിക ശൈലിക്ക് ഏറെക്കുറെ വിരുദ്ധവും.”(മാലാഖമാർ പോലും ചോദിക്കുന്നു. പുറം 37’38)

Related Articles