Current Date

Search
Close this search box.
Search
Close this search box.

വീഴുന്നവരെ കൈപിടിച്ചുയർത്തുക

മുഹമ്മദലി ക്ലേ കേവലം അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻ മാത്രമായിരുന്നില്ല. പ്രഗല്ഭനായ ദാർശനികൻ കൂടിയായിരുന്നു. നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത് മുതൽ സമൂഹത്തെ സന്മാർഗത്തിലേക്ക് നയിക്കാൻ സഹായകമായ കാര്യങ്ങൾ ചെയ്തു കൊണ്ടേയിരുന്നു. ഏറെ വിലപ്പെട്ട ആശയങ്ങൾ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ മുഹമ്മദലി ക്ലേ പറഞ്ഞു:”ഒരല്പം സ്നേഹം,
ഒരു ഗാലൻ വിശ്വാസം,
ഇവയത്രയും നിശ്ചയദാർഢ്യത്തിൽ ചാലിച്ച് വേണ്ടത്ര ധൈര്യവും ചേർത്ത് നന്നായി ഇളക്കി ജീവിതകാലം മുഴുക്കെ കണ്ടുമുട്ടുന്നവർക്കെല്ലാം വിളമ്പുക.
അപരിചിതരെ കണ്ടാൽ
ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുക.
അത്യാവശ്യക്കാരെ കണ്ടാൽ
സഹായ ഹസ്തം നീട്ടുക.”

Also read: ചരിത്രത്തില്‍ ഒരു മതരാഷ്ട്രമുണ്ട് … അതിനെ ഇസ് ലാം എതിര്‍ക്കുന്നു

മനുഷ്യ ജീവിതത്തെ അർത്ഥപൂർണ്ണവും വിജയകരവുമാക്കിത്തീർക്കാൻ അനിവാര്യമായ അഞ്ച് കാര്യങ്ങളാണിവിടെ പരാമർശിച്ചിരിക്കുന്നത്. വിശ്വാസം, സ്നേഹം, ധൈര്യം, നിശ്ചയ ദാർഢ്യം, സേവനം. യഥാർത്ഥ വിശ്വാസം മാനവ മനസ്സുകൾക്ക് ശാന്തിയേകുന്നു. വ്യക്തിജീവിതത്തെ വിശുദ്ധമാകുന്നു. കുടുംബത്തെ ഭദ്രവും സമൂഹത്തെ സുരക്ഷിതവും ലോകത്തെ പ്രശാന്തവുമാക്കുന്നു.

സ്നേഹം നൽകുന്നവർക്ക് സന്തോഷവും സംതൃപ്തിയും ഹൃദയവിശാലതയും ലഭിക്കുന്നു. കൊടുക്കുന്നതിനേക്കാൾ കൂടുതൽ തിരിച്ചുകിട്ടുന്നു. ലഭിക്കുന്നവർക്ക് വലിയ ആശ്വാസവും ആഹ്ലാദവും അനുഭവപ്പെടുന്നു. അതവരെ അഗാധമായി സ്വാധീനിക്കുന്നു. ധൈര്യം ശരിയായ തീരുമാനമെടുക്കാനും നല്ലത് ചെയ്യാനും നീതിയെ ചേർത്തു നിർത്താനും തിന്മയെ തൂത്ത് മാറ്റാനും കരുത്തേകുന്നു.

Also read: ജീൻ പോൾ സാർത്രെ പറഞ്ഞതും ഇപ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നതും!

നിശ്ചയം ദാർഢ്യം മനസ്സിൻറെ ചാഞ്ചാട്ടങ്ങൾക്ക് അറുതി വരുത്തുകയും ശരിയായ തീരുമാനങ്ങളിലുറച്ച് നിൽക്കാൻ ശക്തിയേകുകയും ചെയ്യുന്നു. സഹജീവികൾക്ക് സഹായം നൽകുന്നത് മനസ്സിൻറെ സമ്മർദ്ദങ്ങൾക്ക് അറുതി വരുത്തുന്നു. സ്വാർത്ഥതയിൽ നിന്നും സങ്കുചിതത്വത്തിൽ നിന്നും മോചനം നൽകുന്നു. ഏവർക്കും പ്രിയപ്പെട്ടവനായി മാറുകയും ചെയ്യുന്നു. ഇതൊക്കെയും പിന്നാലെ വരുന്നവർക്ക് അയവിറക്കാനുള്ള മധുരസ്മരണകളായി മാറുകയും ചെയ്യുന്നു.

Related Articles