Current Date

Search
Close this search box.
Search
Close this search box.

ഭഗത് സിംഗ് തൂക്കുമരത്തിലേക്ക്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര, വീര വിപ്ലവകാരിയാണ് ഭഗത് സിംഗ്. 1907 സെപ്റ്റംബർ 28 ന് ഇപ്പോൾ പാകിസ്ഥാൻറെ ഭാഗമായ പഞ്ചാബിലെ ലയൽ പൂർ ജില്ലയിലെ ബംഗാ ഗ്രാമത്തിൽ ജനിച്ച ഭഗത് സിംഗ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ലാഹോർ ഗൂഢാലോചന കേസിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എല്ലാ തടവുകാർക്കും തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് 63 ദിവസം ജയിലിൽ നിരാഹാര സമരം നടത്തി. അവസാനം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1931 മാർച്ച് 23 ന് വൈകുന്നേരം 7. 30ന് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തൂക്കിലേറ്റുകയും ചെയ്തു.

Also read: സ്വഹീഹുല്‍ ബുഖാരി ആപ്പുകള്‍

മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാതിരുന്ന ഭഗത് സിംഗ് അത്യധികം നിരാശയായിരുന്നു. അതുകൊണ്ടുതന്നെ താൻ വിശ്വാസിയായിരുന്നുവെങ്കിൽ തനിക്ക് എത്രമേൽ ആശ്വാസം ലഭിക്കുമായിരുന്നുവെന്ന് വിലപിക്കുകയണ്ടായി.
കൊല മരത്തിൻറെ ചാരത്ത് നിന്ന് ഭഗത് സിംഗ് പറഞ്ഞ വാക്കുകൾ മത വിശ്വാസിയല്ലാത്ത കെ.ഇ.എൻ.ഉദ്ധരിക്കുന്നു.:”വിശ്വാസം വൈഷമ്യത്തിൻറെ കാഠിന്യം കുറയ്ക്കുന്നു. ചിലപ്പോൾ അതിനെ സുഖകരമാക്കിയെന്നും വരാം. ദൈവത്തിൽ മനുഷ്യന് വളരെ ശക്തമായ ആശ്വാസവും ആലംബവും കണ്ടെത്താനാകും. കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും നടുവിൽ സ്വന്തം കാലിൽ നിൽക്കുകയെന്നത് കുട്ടിക്കളിയല്ല… പക്ഷേ എനിക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? കൊലക്കയർ കഴുത്തിലിടുകയും കാൽച്ചുവട്ടിൽ നിന്ന് പലക തട്ടി നീക്കുകയും ചെയ്യുന്ന നിമിഷം എൻറെ അന്ത്യനിമിഷമായിരിക്കുമെന്ന്, അതാകും അവസാനനിമിഷമെന്ന് എനിക്കറിയാം.ഞാൻ-കൂടുതൽ കൃത്യമായി ആദ്ധ്യാത്മിക ഭാഷയിൽ പറഞ്ഞാൽ എൻറെ ആത്മാവ്-അതോടെ തീരും. അപ്പുറമൊന്നുമില്ല. അത്ര മഹത്തരമൊന്നുമല്ലാത്ത അന്ത്യത്തോട് കൂടിയ ഹൃസ്വമായ ഒരു സമരജീവിതമായിരിക്കും എനിക്കുള്ള പാരിതോഷികം. അത്രമാത്രം! അതും അതിനെ ആ വെളിച്ചത്തിൽ കാണാനുള്ള ധൈര്യം എനിക്കുണ്ടെങ്കിൽ മാത്രം.!”(ഉദ്ധരണം:കെ.ഇ.എന്നിൻറ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. പുറം:590, 591)

Related Articles