Current Date

Search
Close this search box.
Search
Close this search box.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ ചാരവലയത്തെ കരുതിയിരിക്കുക!

രഹസ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പങ്കുവെക്കുന്നതിന് മുമ്പ് ഗൗരവതരമായ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. ഡമ്മി എന്ന പേരുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പദ്ധതികളെക്കുറിച്ച് ബ്രിട്ടനില്‍ നിന്നുമുള്ള ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള അറബ് മുസ്‌ലിം യുവാക്കള്‍ പതിവായി ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ചോര്‍ത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കുകയുണ്ടായി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിവിധ പേരുകളില്‍ സൈറ്റുകളില്‍ നിരന്തരമായി ഇടപെടുകയും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു.

 

അമേരിക്കയെ ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും രഹസ്യാന്വേഷണ സംഘടനകള്‍ ജിഹാദിസ്റ്റുകള്‍ എന്നു വിളിക്കുന്ന ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. സി.എന്‍.എന്‍ സൈറ്റിന്റെ വെളിപ്പെടുത്തലുകളനുസരിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ ലോകത്തെങ്ങുമുള്ള ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുള്ള അമ്പത് ലക്ഷം പോസ്റ്റുകള്‍ ദിവസേന നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെടുന്ന രാഷ്ട്രം ഈജിപ്താണ്. ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ വസതിയില്‍ ഏല്‍പിക്കുന്ന കേന്ദ്രം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നിറങ്ങുന്ന ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് മധ്യേഷ്യയിലെയും മധ്യപൗരസ്ത്യ പ്രദേശങ്ങളിലേയും അമേരിക്കയുടെ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ സൈനിക നേതൃത്വം തങ്ങളുടെ രഹസ്യാന്വേഷണോദ്യോഗസ്ഥന് പത്ത് വ്യാജ ഐഡന്റിറ്റികള്‍ രൂപപ്പെടുത്തുന്നതിന് കാലിഫോര്‍ണിയന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുകയുണ്ടായി. ഈ വ്യാജ ഐഡന്റിറ്റികള്‍ വെളിപ്പെടാതിരിക്കാന്‍ സര്‍വറുകള്‍ ഉണ്ട്. ഈജിപ്തിലെയും മുസ്‌ലിം രാജ്യങ്ങളിലെയും ഫെയ്‌സ് ബുക്കിലും ട്വിറ്ററിലുമെല്ലാം യഥാര്‍ഥ ഐഡന്റിറ്റികളായിട്ടാണവ പ്രത്യക്ഷപ്പെടുക. അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവര്‍ക്കനുകൂലമായ രീതിയിലുള്ള വ്യാജമായ വിവരങ്ങളും വാര്‍ത്തകളുമാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത്. അമേരിക്കയിലെയും മറ്റു പശ്ചാത്യരുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളല്ല, അറബ് ഇസ്‌ലാമിക രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന യാഥാര്‍ത്ഥ്യം അമേരിക്കന്‍ സെന്ററല്‍ കമാന്റ് നിഷേധിച്ചില്ല. അമേരിക്കന്‍ സൈന്യ നേതൃത്വത്തിന്റെ ഔദ്യോഗിക വക്താവായ ബില്‍ സ്പീക്‌സ് ബ്രിട്ടീഷ് പത്രത്തോട് പറഞ്ഞു.

 

അറബി, ഉര്‍ദു, പേര്‍ഷ്യന്‍, പുഷ്തു എന്നീ ഭാഷകളിലാണ് ഈ പ്രക്രിയ ഞങ്ങള്‍ നടത്തുന്നത്. അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളിലെ തീവ്രവാദത്തെ നേരിടുന്നതിനും ശത്രുതാപരമായ അജണ്ടകള്‍ തിരിച്ചറയുന്നതിനും ഈ പ്രക്രിയ സഹായകമാകും. 2003 ഇറാഖ് യുദ്ധത്തില്‍ ഉപയോഗിച്ച ഒ.ഇ.വി പ്രക്രിയയുടെ ഭാഗമായിട്ടാണ് ഡമ്മി പ്രക്രിയ രൂപപ്പെട്ടതെന്ന് പത്രം പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് മധ്യപൗരസ്ത്യ ദേശത്തും അഫ്ഗാനിലും പാക്കിസ്ഥാനിലുമുള്ള ജിഹാദി സംഘടനകള്‍ക്കും അല്‍ഖാഇദക്കുമെതിരെ മാനസിക യുദ്ധത്തിന് തയ്യാറായതും ഇതുപയോഗിച്ച് തന്നെയാണ്. വെര്‍ജീനിയയില്‍ ഒരു മാസം മുമ്പ് അമേരിക്കന്‍ രഹസ്യ ഏജന്‍സിയായ സി.ഐ.എ വ്യവസായ നിലയങ്ങള്‍ ഈ ആവശ്യാര്‍ഥം പണിയുന്നതായി ന്യൂസ് ഏജന്‍സിയായ അസോസിയേറ്റ് പ്രസ് 2011 ല്‍ വെളിപ്പെടുത്തുകയുണ്ടായി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിരീക്ഷിക്കാനായുള്ള രഹസ്യാന്വേഷണ സംഘത്തിന്റെ കേന്ദ്രമായിരുന്നു ഇത്. ചാറ്റ് റൂം പോലെ എല്ലാ വ്യക്തികളും പരസ്യമായി ഇടപെടുന്ന സേവനങ്ങളും നിരീക്ഷിക്കപ്പെടുന്നു. ഇതുപോലുള്ള സൈറ്റുകള്‍, പത്രങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍ മുതല്‍ ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു വരെ പുറത്തു വരുന്ന വാര്‍ത്തകളും ഇടപെടലുകളും ഇവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള വാര്‍ത്തകളും ഇവര്‍ പ്രാധാന്യപൂര്‍വ്വം ശേഖരിച്ച് ദിനേന വൈറ്റ് ഹൗസിലേക്ക് റിപ്പോര്‍ട്ടുകളായി അയക്കുന്നു. ഡമ്മി എന്ന അമേരിക്കന്‍ ചാരവലയത്തിന്റെ പദ്ധതികളെക്കുറിച്ച് വിശദാംശങ്ങളില്ലാതെ ടെലഗ്രാഫ്, ഗാര്‍ഡിയന്‍ തുടങ്ങിയ ബ്രിട്ടീഷ് പത്രങ്ങള്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഭീകരവാദത്തെ പ്രതിരോധിക്കുകയെന്ന പേരില്‍ ആയുധക്കച്ചവടം ആഗോളതലത്തില്‍ വ്യാപിപ്പിക്കാനായി 2001 സെപതംബര്‍ 11ന് ശേഷം ഈ നിരീക്ഷണം സി.ഐ.എ യുടെ നേതൃത്വത്തില്‍ ശക്തമാക്കിയിട്ടുണ്ട്. വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ തലവനായ ജൂലിയന്‍ അസാന്‍ജ് 2012 ല്‍ റഷ്യന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നു. ‘മനുഷ്യ ചരിത്രത്തില്‍ ചൂഴ്ന്നന്വേഷണത്തിനായുള്ള സാധ്യതകള്‍ വളരെയധികമുള്ള വെബ്‌സൈറ്റാണ് ഫെയ്‌സ്ബുക്ക്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്റര്‍നെറ്റിലെ ഏത് വലിയ സംവിധാനങ്ങളില്‍ നിന്നും ഉദ്ദേശിക്കുന്ന സമയത്ത് വിവരങ്ങള്‍ ലഭിക്കാനുള്ള സൗകര്യങ്ങളുണ്ട്. ലോകത്ത് മനുഷ്യരെക്കുറിച്ചുള്ള വിവരശേഖരണം ലഭിക്കുന്ന ഏറ്റവും വലിയ സൈറ്റാണ് ഫെയ്‌സ് ബുക്ക്. വ്യക്തികള്‍ അവരുടെ അടുത്ത ബന്ധുക്കള്‍, അവരുടെ സഹപ്രവര്‍ത്തകര്‍, ജോലികള്‍, അഡ്രസ്സുകള്‍, മറ്റു വിശദാംശങ്ങള്‍ എല്ലാം എളുപ്പത്തില്‍ ഫെയ്‌സ് ബുക്കിലൂടെ ലഭ്യമാകുന്നതാണ്. അതു കൊണ്ട് തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവ അന്വേഷിക്കാനും അവരുടെ ആവശ്യാര്‍ഥം ഉപയോഗപ്പെടുത്താനും കഴിയുന്നു. ഫെയ്‌സ്ബുക്ക് മാത്രമല്ല, ഗൂഗ്ള്‍, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളടക്കമുളളവയില്‍ ഇവരുടെ നിരന്തര ഇടപെടലുകള്‍ ഉണ്ട്. ഇത്തരം സൈറ്റുകളില്‍ നേരിട്ടിടപെടുകയല്ല ചെയ്യുന്നത്. മറിച്ച് നിയമ നിര്‍മാണത്തിലൂടെയോ, രാഷ്ട്രീയ സമ്മര്‍ദ്ധത്തിലൂടെയോ അവരുദ്ദേശിക്കുന്ന വിവരങ്ങള്‍ നേടിയെടുക്കുകയാണ് ചെയ്യുക. വെര്‍ജീനിയയില്‍ ഓപണ്‍ സോഴ്‌സ് സെന്റര്‍ എന്ന പേരില്‍ സി.ഐ.എ ഒരു ആസ്ഥാനമാരംഭിച്ചിട്ടുണ്ടെങ്കിലും അറബ് വസന്തത്തെക്കുറിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇജിപ്തിലെ വിപ്ലവത്തെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കിലും അതിന്റെ കാലയളവ് കൃത്യമായി പ്രവാചിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ വൈവിധ്യമായ രീതിയിലുളള ഇടപെടലുകള്‍ നടത്തി ഈജിപ്ഷ്യന്‍ ഭരണക്രമത്തിന് നിരന്തര ഭീഷണി സൃഷ്ടിക്കുക എന്നതും ഈ കേന്ദ്രത്തിന്റെ ലക്ഷ്യമാണെന്ന് ഈ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോഗ് നെകോവിനെ ഉദ്ധരിച്ചു കൊണ്ട് പത്രം വിവരിക്കുന്നു. അറബി ഭാഷയില്‍ നിപുണരായ ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ ട്വിറ്ററിലൂടെയുള്ള മുഴുവന്‍ ഇടപെടലുകളെയും ദിനേന ഇവര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. വളരെ വേഗതയില്‍ പ്രചരിക്കുന്ന ഇത്തരം പ്രതിസന്ധികളെ തടയിടാന്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സൈറ്റുകള്‍ അടിസ്ഥാന സ്രോതസ്സുകളായിത്തീര്‍ന്നതിനാല്‍ അവയെ നാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ വ്യക്തമാക്കുകയുണ്ടായി.

 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles