Tharbiyya

ഇന്ന് ആസ്വദിച്ച് ജീവിക്കുക

രാവിലെ ഉണര്‍ന്നാല്‍ നിങ്ങള്‍ വൈകുന്നേരം പ്രതീക്ഷിക്കരുത്. കാരണം ഇന്ന് മാത്രമാണ് നിങ്ങള്‍ ജീവിക്കുന്നത്. ഇന്നലെ ഇല്ലാതായി. നിങ്ങള്‍ ചെയ്ത എല്ലാ നന്മകളും തിന്മകളും കൊണ്ട് അത് പോയികഴിഞ്ഞു. നാളെയാകട്ടെ പുലരാനിരിക്കുന്ന ദിവസം. ഇന്ന് പുലര്‍ന്നിട്ടുള്ള പ്രഭാതം മാത്രമാണ് നിങ്ങള്‍ക്കുള്ളത്. ആ ദിവസത്തിന്‍റെ തണലിലാണ് നിങ്ങളുള്ളത്. അതാണ് നിങ്ങളുടെ യഥാര്‍ത്ഥ ജീവിത സമയം.

അതിനാല്‍ നിങ്ങള്‍ ഇന്ന് മാത്രം ജീവിക്കുമെന്ന് ഓര്‍ക്കുക. ഈ ദിവസമാണ് നിങ്ങള്‍ ജനിക്കുന്നതും മരിക്കുന്നതും എന്നപോലെ. ഭൂതകാലത്തോടുള്ള ആസക്തിയും ദുഖ:വും സങ്കടവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഒപ്പം ഭയപ്പെടുത്തുന്ന ഫാന്‍റിസവും ഭയാനകമായ കാര്യങ്ങളുടെ വരവും ഒന്നും നിങ്ങളുടെ ജീവിതത്തിന് തടസ്സമാകേണ്ടതില്ല.

Also read: സ്വത്വത്തിന്റെ വിചാരണ

നിങ്ങളുടെ പരമാവധി ശ്രദ്ധ ഇന്നത്തെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുക. പൂര്‍ണ്ണമനസ്സോടെ നമസ്കാരം നിര്‍വ്വഹിക്കുക. ചിന്തിച്ചും മനനം ചെയ്തും ഖുര്‍ആന്‍ പാരായണം ചെയ്യുക. പഠിക്കുക. ദു:ഖത്തിലും സന്തോഷത്തിലും അല്ലാഹുവിനെ ഓര്‍ക്കുക. ജനങ്ങളോട് സല്‍സ്വഭാവത്തോടെ പെരുമാറുക. ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുക. ശരീരം വൃത്തിയിലും വെടിപ്പിലും കാത്ത് സൂക്ഷിക്കുക. മറ്റുള്ളവരെ സഹായിക്കുക.

നിങ്ങള്‍ ജീവിക്കുന്ന ഈ ദിവസമുണ്ടല്ലോ? അതിലെ സമയത്തെ മണിക്കൂറുകളായും മിനുറ്റുകളായും സെകന്‍റുകളായും വിഭജിക്കുക. അതിലെ ഓരോ നിമിഷത്തിലും നന്മ നട്ടുവളര്‍ത്തുക. മനോഹരമായ കാര്യങ്ങള്‍ ചെയ്യൂ. പാപമോചനം തേടൂ. സൃഷ്ടാവിനെ ഓര്‍ക്കൂ. ഒരു അന്ത്യയാത്രക്ക് തയ്യാറാവൂ. എങ്കില്‍ ഈ സൂദിനം നിങ്ങള്‍ക്ക് ഭൂമിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സുരക്ഷിതവുമായി ജീവിക്കാം.

നിങ്ങള്‍ക്ക് ലഭിച്ച നിങ്ങളുടെ സഹധര്‍മ്മിണി,കുട്ടികള്‍, ജോലി, വീട്, അറിവ്, പദവി തുടങ്ങിയ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ സംതൃപ്തനായിരിക്കും. ഖുര്‍ആന്‍ അക്കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെ: …..അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യക.” 7:144

ദു:ഖമൊ വ്യഥയൊ സങ്കടമൊ, മടുപ്പൊ, വിദ്വേശമൊ,അസൂയയൊ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സിന്‍റെ ഫലകയില്‍ ഇങ്ങനെ കുറിച്ചിടുക: ഇന്ന് നിങ്ങളുടേതാണ്. ഇന്ന് നിങ്ങള്‍ ചൂടുള്ള രുചികരമായ ഭക്ഷണം കഴിക്കുമ്പോള്‍ ഇന്നലത്തെ ഗുണമേന്മയില്ലാത്ത, അല്ലങ്കില്‍ നാളെ നിങ്ങളെ കാത്തിരിക്കുന്ന അറിയപ്പെടാത്ത ഭക്ഷണമൊ അശ്വസ്ഥപ്പെടുത്തുന്നതെന്തിനാണ്? ഇന്ന് നിങ്ങള്‍ ശുദ്ധ ജലം കുടിക്കുമ്പോള്‍ ഇന്നലെ കുടിച്ച ചവര്‍പ്പ് വെള്ളത്തെ കുറിച്ചും നാളെ ഒരുപക്ഷെ കുടിക്കാനിരിക്കുന്ന ദുശിച്ച വെള്ളത്തെ കുറിച്ചും ദു:ഖിക്കുന്നത് എന്തിന്?

Also read: പ്രവാചക പ്രണയത്തിൻറെ യുക്തി

നിങ്ങള്‍ക്ക് ദൃഡനിശ്ചയമുള്ള ഒരു കാര്യത്തില്‍, നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഈ ആശയത്തിന് അതിനെ വിട്ടേക്കുക; ഞാന്‍ ഇന്ന് മാത്രമേ ജീവിക്കൂ. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വത്വം നിര്‍മ്മിക്കാനും, സംഭാവനകള്‍ മെച്ചപ്പെടുത്താനും, പ്രവര്‍ത്തനങ്ങളിലെ തെറ്റ് തിരുത്താനും ഓരോ നിമിഷവും ചൂഷണം ചെയ്യും. . ഇങ്ങനെ പറയുക: ഇന്ന് എന്‍റെ സംസാരം ഞാന്‍ നന്നാക്കും. അനാവശ്യമായത് ഞാന്‍ പറയുകയില്ല. പരദൂഷണമൊ കുത്തുവാക്കകളൊ എന്നില്‍ നിന്നുണ്ടാവുകയുമില്ല.

ഇന്ന് ഞാന്‍ എന്‍റെ വീട് അടുക്കിലും വൃത്തിയിലും സൂക്ഷിക്കും. ഞാന്‍ എന്‍റെ ലൈബ്രറി ചിട്ടപ്പെടുത്തും. എന്‍റെ വൃത്തി, സൗന്ദര്യം, ബാഹ്യ പ്രകൃതി എല്ലാം ഭംഗിയോടെ ശ്രദ്ധിക്കുന്നതാണ്. എന്‍റെ സംസാരത്തിലും ചലനത്തിലും ഞാന്‍ ശാന്ത പ്രകൃതം കൈകൊള്ളൂം.

ഞാന്‍ ഇന്ന് മാത്രമേ ജീവിക്കൂ. അത്കൊണ്ട് എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ അനുസരിക്കാന്‍ ഞാന്‍ ശ്രമിക്കും. ഞാന്‍ എന്‍റെ ആരാധനകള്‍ ഏറ്റവും നല്ല രൂപത്തില്‍ നിര്‍വ്വഹിക്കും. അധികരിച്ച പ്രാര്‍ത്ഥനകളിലൂടെ, നമസ്കാരത്തിലൂടെ, ഖുര്‍ആന്‍ പാരായണത്തിലൂടെ, നല്ല പുസ്തകങ്ങളുടെ പഠനത്തിലൂടെ, കൂടുതല്‍ പ്രയോജനകരമായത് വായിച്ച്കൊണ്ട് ഞാന്‍ പരലോക ജീവിതത്തിന് വേണ്ടി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തും.

ഞാന്‍ ഇന്ന് മാത്രമേ ജീവിക്കൂ. അപരര്‍ക്ക് ഞാന്‍ ഗുണം ചെയ്യുകയും അവര്‍ക്ക് വേണ്ടി നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്യും. രോഗിയെ സന്ദര്‍ശിക്കും. മരിച്ചവരെ അനുഗമിക്കും. ആശയകുഴപ്പത്തിലകപ്പെട്ടവര്‍ക്ക് ശരിയായ വഴി കാണിച്ച് കൊടുക്കും. വിശന്നവനെ ഊട്ടും. പ്രയാസപ്പെടുന്നവരെ സഹായിക്കും. മര്‍ദ്ദിതരോടൊപ്പം നിലകൊള്ളും. ആപത്തിനിരയായവരെ ആശ്വസിപ്പിക്കും. അറിവുള്ളവരെ ആദരിക്കും. ചെറുപ്പക്കാരോട് കാരുണ്യവും മുതിര്‍ന്നവരോട് ആദരവും കാണിക്കുന്നതാണ്.

Also read: ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

ഞാന്‍ ഇന്ന് മാത്രമേ ജീവിക്കൂ. സംഭവിച്ചത് സംഭവിച്ചു. പോയത് പോയി. കഴിഞ്ഞു പോയ ദിവസങ്ങളുടെ പേരില്‍ കണ്ണീര്‍പൊലിക്കുകയില്ല. അതിനെ പിടിച്ച് വെക്കാനും കഴിയില്ലല്ലോ? ആ ദിനങ്ങള്‍ നമ്മെ വിട്ടകന്നു പോയി. നമ്മെ ഉപേക്ഷിച്ചു. നമ്മില്‍ നിന്നും അത് ബഹുദൂരം അകന്ന് പോയി. ആ ദിനം ഒരിക്കലും തിരിച്ച് വരുന്ന പ്രശ്നമില്ല.

നാളെ എന്നത് നീ കാണപ്പെടാത്ത ഒരു ലോകത്ത് നിലകൊള്ളലാണ്. അതിനാല്‍ ഞാന്‍ സ്വപ്നങ്ങളെ കൈകാര്യം ചെയ്യുകയില്ല. നിലനില്‍ക്കാത്ത വര്‍ഷങ്ങളുടെ തെറ്റായ ഭാവനയില്‍ കുരുങ്ങി കഴിയുകയുമില്ല. നാളെ എന്നത് ഒന്നുമല്ല. അത് നിലനിന്നിട്ടില്ല. അത്കൊണ്ട് തന്നെ അതിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഓ.. മനുഷ്യാ! അതിസുന്ദരവും മനോഹരവുമായ രൂപത്തില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചേടുത്തോളം, ഈ ദിവസം നിന്‍റേത് എന്നതത്രെ വിജയത്തിന്‍റെ നിഘണ്ഡുവിലെ ഏറ്റവും ആവേശദായകമായ വാക്ക്.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker