Current Date

Search
Close this search box.
Search
Close this search box.

തീരുമാനമെടുക്കുന്നതിലെ കാലതാമസം

desicion.jpg

പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കാലതാമസം നേരിടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനും ചിലപ്പോള്‍ അപരിഹാര്യമായി തുടരാനും ഇടവരുന്നു. സാധാരണയില്‍ ഏതൊരു സംഘടനയും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ചില പ്രശ്‌നങ്ങള്‍ ഒരു തീരുമാനമെടുക്കുന്നതോടെ പരിഹരിക്കാന്‍ കഴിയും, ചില പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ടു പരിഹരിക്കേണ്ടി വരും. എല്ലാ സംഘടനകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ണിതമായ മാര്‍ഗങ്ങളും ശൈലികളും ഉണ്ടാകും. സംഘടനയുടെ ഗമനം വ്യവസ്ഥാപിതവും അന്തരീക്ഷം സമാധാനപൂര്‍ണവുമാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. പ്രശ്‌നപരിഹാരത്തിന് അവധാനതയും കാലതാമസവുമെടുക്കുന്നതോടെ നിരവധി പ്രശ്‌നങ്ങള്‍ കുന്നുകൂടുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.

നിസ്സാരമായ കാര്യങ്ങളായിരിക്കും മിക്ക പ്രശ്‌നങ്ങളുടെയും മൂലഹേതു. അവ കണ്ടില്ലെന്നു നടിക്കുന്നതുമൂലം അതിന്റെ വലുപ്പം കൂടിവരും. അതിനെ തുടര്‍ന്നു ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. മിക്ക പ്രശ്‌നങ്ങളും ഒരു സംസാരം കൊണ്ടോ, തീരുമാനം മൂലമോ, സന്ദര്‍ശനം കൊണ്ടോ, ക്ഷമാപണം കാരണമായോ, ആക്ഷേപം മൂലമോ, ഉപദേശം മൂലമോ, സമവായത്തിലൂടെയോ പരിഹരിക്കാന്‍ കഴിയുന്നതേയുള്ളൂ. എന്നാല്‍ അവ ഉപേക്ഷിക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നതുമൂലം അവ പരിഹരിക്കാന്‍ സംഘടന വലിയ സമയവും അധ്വാനവും ചിലവഴിക്കേണ്ടിവരും. എന്നാല്‍ തന്നെ ചിലപ്പോള്‍ അവ വിജയം കണ്ടേക്കാം, മറ്റു ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യാം.

ഒരു പ്രദേശത്ത് സംഘടന ചുമതല ഏല്‍പിക്കപ്പെട്ട ഒരു സഹോദരനുണ്ടായ ദുരനുഭവം ഓര്‍ക്കുകയാണ്. ശരീഅത്തിന് വിരുദ്ധമായ ഒരു പ്രവര്‍ത്തനം അദ്ദേഹത്തിന്റെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുളയിലേ നുള്ളിക്കളയുകയാണെങ്കില്‍ അത് അവിടം വെച്ച് അവസാനിക്കുമായിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ അവധാനത മൂലം സഹോദരനില്‍ നിന്ന് ആ വീഴ്ച ആവര്‍ത്തിക്കുകയും പ്രശ്‌നം വഷളമാവുകയും വരെ ചെയ്യുന്ന അവസ്ഥ ഉണ്ടായി. മാത്രമല്ല, അത് എല്ലാവരും അറിയുകയും പൊതു സംസാരവിഷയവുമായിത്തീരുകയും ചെയ്തു. പ്രശ്‌നം സങ്കീര്‍ണമായതിനെ തുടര്‍ന്നു സംഘടനയിലെ ഒന്നിലധികം സംവിധാനങ്ങളും നിരവധി നേതാക്കളും അതിലിടപെടേണ്ടി വന്നു. കമ്മിറ്റികള്‍ ഉണ്ടാക്കി, അന്വേഷണം നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യേണ്ടി വന്നു. അതിനെ തുടര്‍ന്ന് സംഘടനയില്‍ ആഭ്യന്തരമായി ഒട്ടനവധി പ്രശ്‌നങ്ങളുണ്ടാകുകയും പുറത്ത് സംഘടനയെ കുറിച്ച് തെറ്റായ ചിത്രമുണ്ടാകുന്നതിലുമാണ് അത് പര്യവസാനിച്ചത്.

യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങളില്‍ പെട്ടെന്ന് ഇടപെട്ട് തീരുമാനമെടുക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നത് സംഘടനക്ക് ധാരാളം പ്രയാസങ്ങള്‍ ഇല്ലാതാക്കാനും അഭ്യന്തരമായ നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും സാധിക്കും. അല്ലാത്ത പക്ഷം സംഘടനയില്‍ നിന്ന് പ്രവര്‍ത്തകരെ നഷ്ട്‌പ്പെടാനും സംഘടനയുടെ എതിര്‍പക്ഷത്ത് നിലകൊണ്ട് സംഘടനവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരായി അവര്‍ മാറാനും കാരണമാകും. പ്രശ്‌നങ്ങളില്‍ ഇടപെട്ട് പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് സാധാരണയായി ചില തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്.
-കാര്യങ്ങളില്‍ ഇടപെട്ട് പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നേതൃത്വത്തിന് ഇല്ലാതിരിക്കുക.
-എല്ലാ കാര്യങ്ങളും സംഘടനയുടെ ഇന്ന സംവിധാനത്തിലൂടെ കടന്നുപോകണം എന്ന സംഘടന വ്യവസ്ഥ. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയാതെ വരുന്നു.
-നേതൃത്വത്തിന്റെ വിശാലവീക്ഷണവും വ്യത്യസ്ത പ്രശ്‌നങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുമായിരിക്കും.
ചുരുക്കത്തില്‍ ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും പ്രവര്‍ത്തകരെ പ്രബോധനസരണിയില്‍ നിന്ന് നഷ്ടമാകുകയും ചെയ്യുക എന്നത് മാത്രമാണ്.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles