Current Date

Search
Close this search box.
Search
Close this search box.

പതിവാക്കൂ വെറുതെയാവില്ല

ഒരു പാട് പുണ്യവും ഫലങ്ങളുമുളള ഒരു ദിക്ര്‍ ഇതാ പതിവാക്കിയിട്ടില്ലാത്തവര്‍ ഇന്നു മുതല്‍ തുടങ്ങിക്കോളൂ, ഒരദ്ധ്വാനവുമില്ല.

عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: « مَنْ قَالَ قَبْلَ أَنْ يَنْصَرِفَ وَيَثْنِيَ رِجْلَهُ مِنْ صَلَاةِ الْمَغْرِبِ، وَالصُّبْحِ: لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، بِيَدِهِ الْخَيْرُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ، كُتِبَ لَهُ بِكُلِّ وَاحِدَةٍ عَشْرُ حَسَنَاتٍ، وَمُحِيَتْ عَنْهُ عَشْرُ سَيِّئَاتٍ، وَرُفِعَ لَهُ عَشْرُ دَرَجَاتٍ، وَكَانَتْ حِرْزًا مِنْ كُلِّ مَكْرُوهٍ، وَحِرْزًا مِنَ الشَّيْطَانِ الرَّجِيمِ، وَلَمْ يَحِلَّ لِذَنْبٍ يُدْرِكُهُ إِلَّا الشِّرْكَ ، وَكَانَ مِنْ أَفْضَلِ النَّاسِ عَمَلًا، إِلَّا رَجُلًا يَفْضُلُهُ، يَقُولُ: أَفْضَلَ مِمَّا قَالَ »- رَوَاهُ أَحْمَدُ: 1799،حَدِيثٌ حَسَنٌ لِغَيْرِهِ

اُنْظُرْ: “صَحِيحَ التَّرْغِيبِ” رَقْمٌ: ٤٧٤ وَ “السِّلْسِلَةَ الصَّحِيحَةَ” رَقْمٍ: ١١٤

ഇതാണ് ഹദീസ് അതില്‍ പഠിക്കേണ്ട ഭാഗം:

« لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، بِيَدِهِ الْخَيْرُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ »

മഗ് രിബ്, സുബ്ഹ് നമസ്‌ക്കാരങ്ങള്‍ക്ക് ശേഷം ഇരുന്നേടത്ത് നിന്ന് കാലിളക്കി എഴുന്നേറ്റ് പോകുന്നതിന് മുമ്പ് ആരെങ്കിലും ഈ ദിക്ര്‍ 10 പ്രാവശ്യം ചൊല്ലിയാല്‍, ഓരോ തവണക്കും:

1. 10 പുണ്യം ചെയ്ത പ്രതിഫലം.
2. 10 പദവികള്‍ ഉയര്‍ത്തപ്പെടും.
3. എല്ലാ പ്രയാസങ്ങളില്‍ നിന്നും സംരക്ഷണം.
4. പിശാചില്‍ നിന്നുളള സുരക്ഷ.
5. പാപങ്ങളില്‍ നിന്നുളള മോചനം.
6. ഏറ്റവും നല്ല കര്‍മം ചെയ്തവനെന്ന പരിഗണന.
ഇതെല്ലാം ലഭിക്കുമെന്നാണ് നബി (സ) പഠിപ്പിക്കുന്നത്.

Related Articles